സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി റെഡ്മി നോട്ട് 10 പ്രോ 5 ജി അവതരിപ്പിച്ചേക്കും

|

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് നിലവിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന 20,000 രൂപയ്ക്ക് താഴെയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. റിയൽ‌മിയുടെ 5 ജി സ്മാർട്ട്ഫോണുകളെല്ലാം ഇപ്പോൾ ഈ വില വിഭാഗത്തിൽ വരുന്നു. എന്നാൽ, വിപണിയിലെ മത്സരം ഇപ്പോൾ 5 ജി റെഡ്മി നോട്ട് സീരീസ്‌ കൊണ്ടുവരാൻ ഷവോമിയെ പ്രേരിപ്പിക്കുന്നുമുണ്ട്. സ്‌പെയിനിലെ ഒരു പുതിയ ടീസർ ഉടൻ തന്നെ റെഡ്മി നോട്ട് 10 പ്രോ 5 ജി അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ക്വാൽകോം ചിപ്പ്സെറ്റുമായാണ് ഷവോമി സ്മാർട്ഫോൺ വരുന്നതെന്ന കാര്യവും ഇവിടെ സ്ഥിരീകരിക്കുന്നു.

റെഡ്മി നോട്ട് 10 പ്രോ 4 ജി എഡിഷനുകൾ

ടിപ്പ്സ്റ്റർ അഭിഷേക് യാദവ് പങ്കിട്ട ടീസർ പോസ്റ്ററിൽ, ഇതുവരെ അവതരിപ്പിക്കാത്ത ഷവോമി പോസ്റ്റർ 5 ജി കണക്റ്റിവിറ്റിയുള്ള വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള ഒരു ചെറുവിവരണം നൽകുന്നു. മാർച്ച് മുതൽ ആഗോളതലത്തിൽ വിൽക്കുന്ന റെഡ്മി നോട്ട് 10 പ്രോ 4 ജി എഡിഷനുകൾക്ക് സമാനമായ രൂപകൽപ്പനയാണ് ഈ പുതിയ സ്മാർട്ട്ഫോണിൻറെ സവിശേഷത. ക്വാൽകോം 5 ജി ചിപ്പിനെക്കുറിച്ചും പോസ്റ്ററിൽ പറയുന്നുണ്ട്. റെഡ്മി നോട്ടിൻറെ ഈ 5 ജി വേരിയന്റിൽ സ്നാപ്ഡ്രാഗൺ 750 ജി ചിപ്പ്സെറ്റുമായി വരുമെന്ന് അഭ്യൂഹങ്ങൾ സൂചന നൽകുന്നു.

30% വരെ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോണിൽ ലാപ്ടോപ്പുകളുടെ വിൽപ്പന30% വരെ ഡിസ്കൗണ്ടും ഓഫറുകളുമായി ആമസോണിൽ ലാപ്ടോപ്പുകളുടെ വിൽപ്പന

റെഡ്മി നോട്ട് 10 പ്രോ 5 ജി ഉടൻ വരുന്നു

റെഡ്മി നോട്ട് 10 പ്രോ 5 ജി ഉടൻ വരുന്നു

സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 10 ന്റെ 5 ജി വേരിയൻറ് ചില വിപണികളിൽ ഷവോമി വിൽക്കുന്നുണ്ടെങ്കിലും പ്രോ മോഡലുകൾക്ക് ഇതുവരെ 5 ജി സപ്പോർട്ട് ലഭിച്ചിട്ടില്ല. 5 ജി സപ്പോർട്ടുള്ള ഷവോമി സ്മാർട്ട്ഫോണുകളിൽ ഭൂരിഭാഗവും എംഐ ബ്രാൻഡഡ് സ്മാർട്ട്ഫോണുകളായാണ് വിൽപ്പന നടത്തുന്നത്. റെഡ്മി തന്നെ ഈ 5 ജി സ്മാർട്ട്ഫോൺ ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. റെഡ്മി നോട്ട് 10 പ്രോ 5 ജി ഇന്ത്യയിൽ വിൽക്കാൻ കഴിയുന്ന ആദ്യത്തെ ഫ്രന്റ്ലൈൻ റെഡ്മി 5 ജി സ്മാർട്ഫോണാകാം. റെഡ്മി നോട്ട് 10 പ്രോ മാക്സ് എംഐ 10 ഐയിൽ നിന്ന് ഏതാനും ഫീച്ചറുകൾ പകർത്തിയതിനാൽ, 5 ജി എഡിഷനുകൾ സ്നാപ്ഡ്രാഗൺ 750 ജി ചിപ്പ് രണ്ടാമത്തേതിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4 ജി സപ്പോർട്ടുമായി വരുന്ന ഈ ഹാൻഡ്‌സെറ്റിന് 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, 108 മെഗാപിക്സൽ മെയിൻ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഗ്ലാസ് ബോഡി തുടങ്ങിയ പ്രീമിയം സവിശേഷതകളുമുണ്ട്.

വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംവിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി റെഡ്മി നോട്ട് 10 പ്രോ 5 ജി

ഷവോമി എംഐ 10 ഐ, മോട്ടോ ജി 5 ജി എന്നിവയിൽ സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറാണ് കരുത്തേകുന്നത്. 5 ജിക്ക് സപ്പോർട്ട് നൽകുന്നതിനുപുറമെ സ്നാപ്ഡ്രാഗൺ 765 ജി ചിപ്പിന് ഏതാണ്ട് ഒരേ കഴിവുള്ളതാണ്, മാത്രമല്ല മൊബൈൽ ഗെയിമിംഗ് പരിധികളില്ലാതെ കളിക്കുവാനും കഴിയും. 4 ജി എഡിഷനിൽ സ്നാപ്ഡ്രാഗൺ 732 ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്നാപ്ഡ്രാഗൺ 750 ജി റെഡ്മി നോട്ട് 10 സീരീസിലെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വയ്ക്കുന്നു. റെഡ്മി നോട്ട് 10 പ്രോ 5 ജി, ഷവോമി എംഐ 10 ഐയുടെ വിൽപ്പനയെ കടത്തിവെട്ടുന്നുണ്ടോ എന്ന് കണ്ടറിയണം. ഈ പുതിയ സ്മാർട്ഫോൺ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ടോ എന്ന കാര്യം കണ്ടറിയണം.

 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

Best Mobiles in India

English summary
The competitive nature of the industry, however, has prompted Xiaomi to introduce 5G to the Redmi Note series. A new teaser in Spain reveals that the Redmi Note 10 Pro 5G will be released shortly, with Xiaomi announcing that it will use a Qualcomm processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X