റെഡ്‌മി നോട്ട് 10 പ്രോ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കും: വിലയും, സവിശേഷതകളും
റെഡ്‌മി നോട്ട് 10 പ്രോ ഇന്ന് ഉച്ചയ്ക്ക് കൃത്യം12:00 മണിക്ക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട്‌ഫോൺ കഴിഞ്ഞയാഴ്ച വിൽപ്പനയ്‌ക്കെത്തിയിരുന്നു, ഇത് രണ്ടാം തവണയാണ് വിൽപന നടത്തുവാൻ പോകുന്നത്. വാനില റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് മാർച്ച് 4 ന് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയത്. പിന്നിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. റിയൽമി നർസോ 30 പ്രോ, സാംസങ് ഗാലക്‌സി എഫ് 41 എന്നിവയ്‌ക്കെതിരെയാണ് റെഡ്മി നോട്ട് 10 പ്രോ വിപണിയിൽ മത്സരിക്കുന്നത്.

റെഡ്‌മി നോട്ട് 10 പ്രോ: ഇന്ത്യയിലെ വിലയും, ഓഫറുകളും
റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയാണ് വില വരുന്നത്. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയും, ടോപ്പ്-എൻഡ് 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 18,999 രൂപയുമാണ് വില വരുന്നത്. ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. ആമസോൺ, എംഐ.കോം, എംഐ.ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകളിൽ നിന്ന് ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ആമസോണും, എംഐ.കോമും വഴി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വാങ്ങലിനും ഇഎംഐ ഇടപാടുകൾക്കും 1,000 തൽക്ഷണ കിഴിവുകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഈ സ്മാർട്ട്ഫോണിൻറെ ആദ്യ വിൽപ്പനയിൽ വെറും 10 സെക്കൻഡിനുള്ളിൽ തന്നെ സ്റ്റോക്ക് തീർന്നെന്ന് ഷവോമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ മനു കുമാർ ജെയിൻ മാർച്ച് 17 ന് ട്വീറ്റ് ചെയ്യ്തിരുന്നു.

റെഡ്മി നോട്ട് 10 പ്രോ സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഡ്യുവൽ നാനോ സിം വരുന്ന റെഡ്മി നോട്ട് 10 പ്രോ എംഐയുഐ 12ൽ പ്രവർത്തിപ്പിക്കുന്നു. എച്ച്ഡിആർ 10 സപ്പോർട്ടുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഇതിൽ ഉൾപ്പെടുന്നു. ടിയുവി റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഇതിലുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ഈ ഹാൻഡ്‌സെറ്റിന് സുരക്ഷ നൽകുന്നു. ഈ സ്മാർട്ട്‌ഫോണിന് 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

റെഡ്മി നോട്ട് 10 പ്രോ ക്യാമറ സവിശേഷതകൾ
എഫ് / 1.9 ലെൻസ് വരുന്ന 64 മെഗാപിക്സൽ സാംസങ് ജിഡബ്ല്യു 3 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ വരുന്ന ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഹാൻഡ്‌സെറ്റിൻറെ മുൻവശത്തായി എഫ് / 2.45 ലെൻസ് വരുന്ന 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാനാകും. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 192 ഗ്രാം ഭാരമുണ്ട് റെഡ്‌മിയുടെ ഈ ഹാൻഡ്‌സെറ്റിന്.


Click it and Unblock the Notifications








