റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്

|

ഈ വർഷം ആദ്യം റെഡ്‌മി നോട്ട് 10, റെഡ്‌മി നോട്ട് 10 പ്രോ എന്നിവയ്‌ക്കൊപ്പം റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ സീരിസിൽ വരുന്ന 10 പ്രോ മാക്‌സ് എന്ന മുൻനിര മോഡൽ ഇപ്പോൾ ആമസോണിൽ വൻ വിലക്കിഴിവിൽ ലഭ്യമാണ്. റെഡ്‌മി നോട്ട് 10 പ്രോ മാക്‌സിന് നൽകുന്ന ഈ ഓഫർ ഔദ്യോഗിക ആമസോൺ വെബ്സൈറ്റിൽ ലഭ്യമാണ്. 8 ജിബി റാം മോഡലിന് മാത്രമാണ് ഡിസ്കൗണ്ട് ലഭിക്കുക, 6 ജിബി റാം വേരിയന്റ് ആമസോണിൽ നിന്നും വാങ്ങാൻ ലഭ്യമല്ല. റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ഇന്ന് ഔദ്യോഗിക ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ വൻ വിലക്കിഴിവിൽ നൽകിയിട്ടുണ്ട്. 1,500 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ഈ സ്മാർട്ഫോൺ നിങ്ങൾക്ക് ലഭിക്കും. ഈ ഫ്ലാറ്റ് ഡിസ്കൗണ്ട് ഓഫർ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് മാത്രമേ ഉപയോഗപ്പെടുത്താനാകു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് മാത്രമാണ് കിഴിവ് ലഭിക്കുക എന്ന കാര്യം ഓർക്കുക.

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ആമസോൺ നൽകുന്നു. 3,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാക്കുമെന്ന് ആമസോൺ അറിയിച്ചു. പ്രതിമാസം 1,036 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. കൂടാതെ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് പ്രൈം ഉപഭോക്താക്കൾക്ക് 6 മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റിനൊപ്പം ലഭ്യമാണ്.

ഇന്ത്യയിൽ റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ വില

ഇന്ത്യയിൽ റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ വില

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്നു. റെഡ്‌മി നോട്ട് 10 പ്രോ മാക്‌സിൻറെ 6 ജിബി റാം മോഡലിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 21,999 രൂപയുമാണ് വില വരുന്നത്. ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു.

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

എച്ച്ഡിആർ 10 സപ്പോർട്ട്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ് എന്നിവയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ നൽകിയിട്ടുള്ളത്. ടി‌വി റൈൻ‌ലാൻ‌ഡ് ലോ ബ്ലൂ ലൈറ്റ് സർ‌ട്ടിഫിക്കേഷനും ഇതിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷ നൽകുന്നതാണ് ഈ ഡിസ്‌പ്ലേയ്. 8 ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാമുള്ള സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ12ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ രണ്ട് സിംകാർഡ് സ്ലോട്ടുകളുണ്ട്.

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

108 മെഗാപിക്‌സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്‌സൽ ക്യാമറ സെൻസറും റെഡ്‌മി നൽകിയിട്ടുണ്ട്.

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമാണ്

റെഡ്‌മി നോട്ട് 10 പ്രോ മാക്‌സിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജുണ്ട്. സ്റ്റോറേജ് 512 ജിബി വരെ കൂടുതൽ എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. 4 ജി വോൾട്ടെ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ഫോണിൻറെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഈ സ്മാർട്ഫോണിൽ കൂടുതൽ പ്രവർത്തനസമയം ഇത് ഉറപ്പാക്കുന്നു.

Best Mobiles in India

English summary
On Amazon, the series' top-end model is currently offered at a significant discount. The discount can be seen on Amazon's official website. The discount is only valid for the top-of-the-line 8GB RAM model; the 6GB RAM model is not available on Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X