Home
Mobile

ആമസോണിൽ ഓഫറുകളുമായി റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ഇപ്പോൾ വെറും 18,749 രൂപയ്ക്ക്

നിലവിൽ ഇന്ത്യയിൽ 20,000 രൂപ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ്. ഈ വർഷം ആദ്യം അവതരിപ്പിച്ച ഈ റെഡ്മി സ്മാർട്ട്ഫോൺ ഇന്ന് ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ ആകർഷകമായ വിലയ്ക്ക് ലഭ്യമാണ്. റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ നിങ്ങൾക്ക് കാർഡ് ഓഫറിനൊപ്പം 18,749 രൂപയുടെ തുടക്ക വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 1,250 രൂപ വരെ കിഴിവ് നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമ്മതിച്ചതായി ആമസോൺ വ്യക്തമാക്കി. ഈ വിലയ്ക്ക് നോട്ട് 10 പ്രോ മാക്‌സ് വാങ്ങുന്നത് എന്തുകൊണ്ടും ഒരു നല്ല ഓഫറായി കണക്കാക്കാവുന്നതാണ്. റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ മറ്റുള്ള ഓഫറുകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ആമസോണിൽ ഓഫറുകളുമായി റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ഇപ്പോൾ വെറും 18,749 രൂപയ്ക്ക്

എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ 750 രൂപ കിഴിവ് ലഭിക്കും. കാർഡ് ഓഫർ അടിസ്ഥാന മോഡലിന്റെ വില 18,749 രൂപയായി കുറയ്ക്കുന്നു. റെഡ്മി നോട്ട് 10 പ്രോ മാക്‌സ് അവതരിപ്പിച്ചതിന് ശേഷം ഈ സ്മാർട്ഫോണിന് ലഭിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 10 പ്രോ വരുന്നത്. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 19,999 രൂപ വിലയുണ്ട്.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ഇപ്പോൾ വെറും 18,749 രൂപയ്ക്ക്

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ഇപ്പോൾ വെറും 18,749 രൂപയ്ക്ക്

8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 21,999 രൂപ വില നൽകിയിരിക്കുന്നു. എസ്‌ബി‌ഐ കാർഡ് ഓഫർ നൽകി വാങ്ങുന്നവർക്ക് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ ബേസിക് മോഡൽ 18,749 രൂപയ്ക്കും, ഹൈ-എൻഡ് മോഡൽ 20,749 രൂപ കുറഞ്ഞ വിലയ്ക്കും സ്വന്തമാക്കാം. കൂടാതെ, റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ ആമസോൺ 18,700 രൂപ വരെ എക്സ്ചേഞ്ച് ഓഫർ നൽകുന്നു.

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ 108 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ എച്ച്എം 2 സെൻസർ, 2 എക്സ് സൂമിനൊപ്പം 5 മെഗാപിക്സൽ സൂപ്പർ മാക്രോ സെൻസർ, 118 ഡിഗ്രി എഫ്ഒവി വരുന്ന 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്. സെൽഫികൾ പകർത്തുവാൻ ഈ സ്മാർട്ഫോണിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി, 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പ്, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റുള്ള പ്രധാനപ്പെട്ട സവിശേഷതകൾ. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5020mAh ബാറ്റയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Redmi Note 10 Pro Max is unquestionably one of the greatest phones currently available in India for under Rs 20,000. The Redmi phone, which was released earlier this year, is now available on Amazon India for an enticing price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X