റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ സ്വന്തമാക്കാം
120Hz ഡിസ്പ്ലേ, 108 എംപി പ്രധാന ക്യാമറ സെൻസർ തുടങ്ങിയ പ്രധാന സവിശേഷതകളുമായി വരുന്ന ഈ ബ്രാൻഡിൻറെ നോട്ട് സീരീസിൽ നിന്നുള്ള പ്രീമിയം ഓഫറാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോൺ. ഇപ്പോൾ, ഈ സ്മാർട്ട്ഫോൺ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ നിങ്ങൾക്ക് ഇപ്പോൾ 1,500 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. ഈ ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് നോട്ട് 10 പ്രോ മാക്‌സ് 6 ജിബി റാം + 128 ജിബി മോഡൽ 19,999 രൂപയ്ക്ക് പകരം വെറും 18,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

നിങ്ങൾ എംഐ.കോമിൽ നിന്ന് ഒരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ആമസോൺ കൂപ്പണിനൊപ്പം 1,000 രൂപ തൽക്ഷണ കിഴിവ് നേടാവുന്നതാണ്. അപ്പോൾ 6 ജിബി മോഡലിൻറെ വില 18,999 രൂപയായി കുറയുന്നു. എന്നാൽ, ആമസോണിൽ 8 ജിബി മോഡൽ അതേ ലോഞ്ച് വിലയായ 21,999 രൂപയ്ക്ക് വിൽക്കുന്നു. നിങ്ങൾക്ക് എംഐ.കോമിൽ 8 ജിബി റാം മോഡൽ 1,500 രൂപ വരെ കിഴിവിൽ ലഭിക്കും, കൂടാതെ, നോട്ട് 10 പ്രോ മാക്‌സ് ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ സവിശേഷതകൾ
6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് പുറത്തിറക്കിയിരിക്കുന്നത്. എച്ച്ഡിആർ 10 സപ്പോർട്ട്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം ഡിസിഐ- പി 3 വൈഡ് കളർ ഗാമറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ടിവി റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഇതിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ആണ് ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732 ജി എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ12ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ രണ്ട് സിംകാർഡ് സ്ലോട്ടുകളുണ്ട്.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ സെൻസറും റെഡ്മി നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജുണ്ട്, ആ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഫോണിലുള്ളത്.


Click it and Unblock the Notifications







