റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വേരിയന്റുകൾ ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ല

|

ഈ വർഷം ആദ്യം റെഡ്മി നോട്ട് 10 സീരീസിലെ നിരവധി സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവയെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണുകൾ ഏതാനും മാസങ്ങളായി വിപണിയിലുണ്ടെങ്കിലും തിരഞ്ഞെടുത്ത മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയതായി പറയുന്നു. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ബേസ് മോഡലുകൾക്ക് 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയും ഉണ്ട്. റെഡ്മി നോട്ട് 10 പ്രോയുടെ വില ആരംഭിക്കുന്നത്15,999 രൂപ മുതലും, റെഡ്മി നോട്ട് 10 പ്രോ മാക്‌സിൻറെ വില ആരംഭിക്കുന്നത് 18,999 രൂപ മുതലുമാണ്.

റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വേരിയന്റുകൾ ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ല

ഇപ്പോൾ, ഒരു ട്വിറ്റർ അധിഷ്ഠിത ടിപ്സ്റ്റർ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകൾ റെഡ്മി നിർത്തലാക്കിയതായി അവകാശപ്പെടുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പെയ്സുമുള്ള ഈ ഹാൻഡ്‌സെറ്റിൻറെ ബേസിക് മോഡൽ ഇന്ത്യയിലെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യ്തു. ഇത് ഈ സ്മാർട്ഫോൺ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് വരുന്നത് അവസാനിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു.

റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വേരിയന്റുകൾ ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ല

ഒടുവിൽ, റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പേസ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പേസ് തുടങ്ങിയ രണ്ട് വേരിയന്റുകൾ മാത്രമാണ് വിൽക്കുന്നത്. ഈ രണ്ട് വേരിയന്റുകളും വിന്റേജ് ബ്രോൺസ്, ഗ്ലേഷ്യൽ ബ്ലൂ, ഡാർക്ക് നൈറ്റ് തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ വരുന്നു. റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ നിർത്തലാക്കുന്നത് പ്രോ വേരിയന്റിൻറെ നിരന്തരമായ വില വർദ്ധനവിന് ശേഷമാണ്. രണ്ട് തവണ 500 രൂപ വീതം വില കൂടിയപ്പോൾ അടിസ്ഥാന വേരിയന്റിന് ചിലവാകുന്ന തുക 17,999 രൂപയായി മാറി. മറുവശത്ത്, ഈ സ്മാർട്ട്‌ഫോണിൻറെ വാനില വേരിയന്റ് മൂന്ന് വില വർദ്ധനവിന് സാക്ഷ്യം വഹിക്കുകയും ചെയ്യ്തു.

റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വേരിയന്റുകൾ ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ല

റെഡ്മി നോട്ട് 10 പ്രോയും റെഡ്മി നോട്ട് 10 പ്രോ മാക്‌സും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ടിയുവി റെയ്ൻലാൻഡ് സർട്ടിഫിക്കേഷൻ എന്നിവയും ഫീച്ചർ ചെയ്യുന്നു. പ്രോ മോഡലിൽ 64 എംപി സാംസങ് ജിഡബ്ല്യു 3 പ്രൈമറി ക്യാമറ സെൻസർ ഉണ്ട്, പ്രോ മാക്സ് മോഡൽ 108 എംപി സാംസങ് എച്ച്എം 2 പ്രൈമറി സെൻസറുമായാണ് എത്തുന്നത്. രണ്ട് സ്മാർട്ട്ഫോണുകളുടെയും മറ്റ് സെൻസറുകൾ 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ടെലിമാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ്. കൂടാതെ, ഈ സ്മാർട്ഫോണുകൾക്ക് 16 മെഗാപിക്‌സൽ സെൽഫി ക്യാമറ സെൻസറുമുണ്ട്. രണ്ട് റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകളും സ്നാപ്ഡ്രാഗൺ 732 ജി SoC പ്രോസസർ, 3320 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുളള 5020 എംഎഎച്ച് ബാറ്ററി, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയുമായാണ് എത്തുന്നത്. ആൻഡ്രോയിഡ് 11 പ്രവർത്തിപ്പിക്കുന്നു എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
Redmi Note 10 Pro and Redmi Note 10 Pro Max are the phones in question. Despite the fact that these cellphones have been on the market for a few months, it appears that some models have been discontinued in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X