ഡിസ്കൗണ്ട് ഓഫറുകളുമായി റെഡ്‌മി നോട്ട് 10 സീരീസ് ഫ്ലാഷ് സെയിൽ ഇന്ന് ഇന്ത്യയിൽ ആരംഭിക്കും

|

കഴിഞ്ഞ മാസമാണ് റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സീരീസിന് കീഴിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് സ്മാർട്ഫോണുകൾ വരുന്നു. ഇപ്പോഴിതാ ഈ മൂന്ന് സ്മാർട്ട്ഫോണുകളുടെയും വിൽപ്പന ഇന്ന് ഇന്ത്യയിൽ ഒരു ഫ്ലാഷ് സെയിൽ വഴി നടത്തും. അതിനാൽ, ഈ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഒരെണ്ണം സ്വന്തമാക്കുവാൻ താത്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്നത്തെ ദിവസം അതിന് പറ്റിയ ഒരു സമയമാണ്. അതേസമയം, റെഡ്മി നോട്ട് 10 എസ്, റെഡ്മി 10 സീരീസ് എന്നിവയുൾപ്പെടെ ചില പുതിയ സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് റെഡ്മി. മൂന്ന് റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകളും ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ഫോണുകൾ വാങ്ങുന്നതിനായി നിങ്ങൾ ആമസോൺ.ഇൻ, എംഐ.കോം, എംഐഹോം സ്റ്റോറുകൾ, മറ്റ് എംഐ പാർട്ണർ സ്റ്റോറുകൾ തുടങ്ങിയവയിൽ ഏതെങ്കിലും സന്ദർശിച്ചാൽ മതിയാകും.

റെഡ്മി നോട്ട് 10: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10 ബേസിക് മോഡൽ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ബേസിക് മോഡലിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് മോഡലുകളും ഉൾപ്പെടുന്നു. ഇതിന് 11,999 രൂപയാണ് ഇപ്പോൾ നൽകിയിരിക്കുന്ന വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്‌ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന് 13,999 രൂപയാണ് വില വരുന്നത്.

പത്ത് വർഷത്തിനുള്ളിൽ 6ജി നെറ്റ്‌വർക്ക് കൊണ്ടുവരാനുള്ള പദ്ധതികളുമായി ഹുവാവേപത്ത് വർഷത്തിനുള്ളിൽ 6ജി നെറ്റ്‌വർക്ക് കൊണ്ടുവരാനുള്ള പദ്ധതികളുമായി ഹുവാവേ

റെഡ്മി നോട്ട് 10 പ്രോ: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10 പ്രോ: ഇന്ത്യയിലെ വില

മൂന്ന് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 10 പ്രോ വരുന്നത്. ബേസിക് മോഡലിൽ 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നു, രണ്ടാമത്തെ മോഡലിന് 6 ജിബി റാം + 128 ജിബി സ്റ്റോറേജും, ടോപ്പ് എൻഡ് മോഡലിന് 8 ജിബി റാം + 128 ജിബി സ്റ്റോറേജുണ്ട്. 6 ജിബി റാം / 64 ജിബി സ്റ്റോറേജ് മോഡൽ 15,999 രൂപയ്ക്കും, 6 ജിബി റാം / 128 ജിബി സ്റ്റോറേജ് 16,999 രൂപയ്ക്കും, 8 ജിബി റാം / 128 ജിബി സ്റ്റോറേജ് 18,999 രൂപയ്ക്കും വിൽപ്പന നടത്തുന്നു.

റെഡ്മി നോട്ട് 10 പ്രോ മാക്‌സ്: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10 പ്രോ മാക്‌സ്: ഇന്ത്യയിലെ വില

റെഡ്മി നോട്ട് 10 പ്രോ മാക്സും മൂന്ന് വേരിയന്റുകളിൽ വിപണിയിൽ വരുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ബേസിക് 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയാണ് വില നൽകിയിട്ടുള്ളത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് വില വരുന്നത്.

റെഡ്മി നോട്ട് 10 സീരീസ്: ഡിസ്‌കൗണ്ട് ഓഫറുകൾ

റെഡ്മി നോട്ട് 10 സീരീസ്: ഡിസ്‌കൗണ്ട് ഓഫറുകൾ

റെഡ്മി നോട്ട് 10 സീരീസിനായി ഷവോമി ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള വാങ്ങലുകൾക്കും ഇഎംഐ ഇടപാടുകൾക്കും 1,500 രൂപ കിഴിവ് നൽകുന്നുണ്ട്. ആമസോൺ വഴിയുള്ള ഓൺലൈൻ വാങ്ങലുകൾക്ക് മാത്രമേ ഈ ഓഫർ ബാധകമാകൂകയുള്ളു.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
Last month, the Redmi Note 10 series was officially launched in India through a virtual launch event. The Redmi Note 10, the Redmi Note 10 Pro, and the Redmi Note 10 Pro Max are the three models in the series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X