റെഡ്‌മി നോട്ട് 10 സീരീസ് ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

|

ഷവോമി അടുത്ത മാസം റെഡ്മി നോട്ട് 10 സീരീസ് അവതരിപ്പിക്കുമെന്ന് സ്ഥിതീകരിച്ചു. മാർച്ചിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്നും സ്മാർട്ട്‌ഫോൺ നിർമാതാവ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. നോട്ട് 10 സീരീസിന് ഒരു സുഗമമായ റിഫ്രഷ് റേറ്റ് ലഭിക്കുന്ന ആദ്യത്തെ നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കുമെന്ന് ഷവോമി സൂചന നൽകി. ഈ സീരീസ് സ്മാർട്ഫോണുകൾ ഏറ്റവും മികച്ചതായി അറിയപ്പെടുന്നു. ഈ സ്മാർട്ഫോണിന് വിപണിയിൽ നല്ല വില പ്രതീക്ഷിക്കാവുന്നതാണ്. വില കൂടുതലാണെങ്കിലും ഈ സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് ചില അടിപൊളി സവിശേഷതകൾ നൽകാൻ ബ്രാൻഡിന് കഴിഞ്ഞിട്ടുണ്ട്.

റെഡ്‌മി നോട്ട് 10 സീരീസ്

ഇന്ത്യയിൽ ഇതിനകം നിലവിലുള്ള ചില ബജറ്റ് സ്മാർട്ട്‌ഫോണുകൾക്കും റിയൽമി, ഷവോമി, ഓപ്പോ, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾക്കുമെതിരെ നോട്ട് 10 സീരീസ് മത്സരിക്കും. ഈ ബ്രാൻഡ് പുതിയ റെഡ്മി നോട്ട് 10 സീരീസ് ഉൾപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വോട്ടെടുപ്പ് നടത്തുകയുണ്ടായി. ഇത് റെഡ്മി നോട്ട് 10 ൽ ഉയർന്ന റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി പാനൽ വേണോ അല്ലെങ്കിൽ അമോലെഡ് ഡിസ്പ്ലേ വേണോ എന്ന് വോട്ടെടുപ്പിലൂടെ ഉപയോക്താക്കളോട് അഭിപ്രായം തിരക്കുന്നതിന് വേണ്ടിയായിരുന്നു. മുമ്പത്തെ വോട്ടെടുപ്പ് ഫലങ്ങൾ അനുസരിച്ച്, ധാരാളം ഉപയോക്താക്കൾ (80 ശതമാനത്തിൽ കൂടുതൽ) 120Hz ഐപിഎസ് എൽസിഡിയിൽ 60Hz അമോലെഡ് ഓപ്ഷൻ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകണമെന്ന് അഭിപ്രായപ്പെടുന്നു.

റെഡ്മി നോട്ട് സീരീസ് ലോഞ്ച് തീയതി

റെഡ്മി നോട്ട് സീരീസ് ലോഞ്ച് തീയതി

ഷവോമി ഇതിനകം തന്നെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഈ സ്മാർട്ട്‌ഫോണിനെ പ്രചരിപ്പിക്കുവാൻ തുടങ്ങി. മാർച്ചിൽ ഈ സീരീസ് ആരംഭിക്കുമെന്ന് കമ്പനി പോസ്റ്റ് ചെയ്ത ടീസർ സ്ഥിരീകരിച്ചു. ഈ പുതിയ ഷവോമി സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ "ഈ വർഷത്തെ സ്മാർട്ട്‌ഫോൺ" ഉടൻ തന്നെ വരുന്നുവെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ റെഡ്മി നോട്ട് 9 പ്രോയും പ്രോ മാക്സും ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. എന്നാൽ, കൊറോണ കാരണം ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വിൽപ്പന വൈകുകയും വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകുകയും ചെയ്യ്തിരുന്നു.

റെഡ്മി നോട്ട് സീരീസ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് സീരീസ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് സീരീസിൻറെ സവിശേഷതകളെക്കുറിച്ചും ഷവോമി സൂചന നൽകിയിട്ടുണ്ട്. ഇത് "മുമ്പ് ആരും കണ്ടിട്ടില്ലാത്തതിൽ നിന്നും വ്യത്യസ്തമാണ്"- എന്ന് നൽകിയ സൂചനയിൽ പറയുന്നു. ഇതിൽ വരുന്ന മിഡ് റേഞ്ച് ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. മിക്കവാറും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. റെഡ്മി നോട്ട് സീരീസിൽ 90 ഹെർട്സ് ഡിസ്‌പ്ലേ ഉണ്ടായിരുന്നുവെങ്കിലും 120 ഹെർട്സ് സ്‌ക്രീനുമായി ഈ പുതിയ സ്മാർട്ഫോൺ വരുമെന്ന് ഷവോമി പറയുന്നു.

റെഡ്മി നോട്ട് 10 സീരീസ് 64 എംപി പ്രൈമറി ക്യാമറയ്‌ക്കൊപ്പം അൾട്രാ വൈഡ് ലെൻസ്, ഡെപ്ത് സെൻസർ, മാക്രോ സെൻസർ എന്നിവയുമായാണ് വരുന്നത്. ഈ സ്മാർട്ട്ഫോണിൽ എൻ‌എഫ്‌സി സപ്പോർട്ടും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വരെയുള്ള ഒന്നിലധികം സ്റ്റോറേജ് കോൺഫിഗറേഷനുകൾക്കൊപ്പം 5,050 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വില 10,000 രൂപയ്ക്കും മുതൽ 15,000 രൂപയ്ക്കും ഇടയിലായിരിക്കും വരുന്നത്. എന്നാൽ, ഈ വിശദാംശങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Best Mobiles in India

English summary
It is clear that when compared to its predecessor — the Redmi Note 9, which came with a 60Hz IPS LCD screen, the Redmi Note 10 would have a better display. Decoding the tweets shows that there will be either a 120Hz IPS LCD screen or a 60Hz AMOLED screen on the Redmi Note 10.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X