സ്നാപ്ഡ്രാഗൺ പ്രോസസർ, പഞ്ച്-ഹോൾ ഡിസ്പ്ലേയുമായി വരുന്നു റെഡ്മി നോട്ട് 10 സീരീസ്

|

റെഡ്മി നോട്ട് 10 സീരീസ് സവിശേഷതകളിൽ ചിലത് ഇപ്പോൾ ഔദ്യോഗികമായി ഷവോമി വെളിപ്പെടുത്തി കഴിഞ്ഞു. പുതിയ റെഡ്മി നോട്ട് സ്മാർട്ട്‌ഫോണുകൾ മാർച്ച് 4 ന് ഇന്ത്യയിൽ വിപണിയിലെത്തും. ഈ സ്മാർട്ട്‌ഫോണുകളുടെ ഗ്ലോബൽ ലോഞ്ച് കൂടിയാണ് മാർച്ച് 4 ന് നടക്കുവാൻ പോകുന്നത്. കഴിഞ്ഞയാഴ്ച ഷവോമി ലോഞ്ച് പ്രഖ്യപ്പിച്ചെങ്കിലും ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട്ഫോൺ സീരീസ് ഇപ്പോൾ എംഐ.കോം, ആമസോൺ ഇന്ത്യ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. എന്തായാലും, ലഭ്യമായ സവിശേഷതകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

റെഡ്മി നോട്ട് 10 സീരീസ്

ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറാണ് റെഡ്മി നോട്ട് 10 സീരീസ് നൽകുന്നതെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം റെഡ്മി നോട്ട് 9 സീരീസിൽ ഉപയോഗിച്ച മീഡിയടെക് ചിപ്‌സെറ്റുകളിൽ നിന്നുള്ള മാറ്റമാണിത്. പുതിയ സ്മാർട്ട്‌ഫോണുകൾ ഗെയിമിംഗിനായി നിർമ്മിച്ചതാണെന്ന് അവകാശപ്പെടുന്നു. ഒരു ഗ്ലാസും ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ഇതിൽ ഉണ്ടായിരിക്കും. ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും എല്ലാ മോഡലുകൾക്കും റെഡ്മി നോട്ട് സീരീസിന് 20,000 രൂപയിൽ താഴെയാണ് വില വരുന്നത്. അതിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിവ ഉൾപ്പെടുത്തിയേക്കും.

റെഡ്മി നോട്ട് 10 സീരീസ് സ്ഥിരീകരിച്ച സവിശേഷതകൾ

റെഡ്മി നോട്ട് 10 സീരീസ് സ്ഥിരീകരിച്ച സവിശേഷതകൾ

ഔദ്യോഗിക വെബ്‌സൈറ്റുകളിലെ ലിസ്റ്റിംഗ് റെഡ്മി നോട്ട് 10 സീരീസിന്റെ രൂപകൽപ്പനയെക്കുറിച്ച് ഒരു ചെറിയ ആശയം നൽകുന്നു. മുൻവശത്ത്, കുറഞ്ഞത് നേർത്ത ബെസലുകളുള്ള ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേയുമായി വരുന്നു. ഒരു സെൽഫി ഷൂട്ടറും നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. മികച്ച എക്സ്‌പീരിയൻസിനായി ഷവോമി ഈ സ്മാർട്ട്‌ഫോണുകളെ പ്രോത്സാഹിപ്പിക്കുകയും അടുത്തിടെ ഒരു വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇത് 120Hz റിഫ്രഷ് റേറ്റിനൊപ്പം ഒരു ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിൽ വരുമെന്ന് സൂചന നൽകിയിട്ടുണ്ട്. ഉയർന്ന റിഫ്രഷ് റേറ്റിലുള്ള ആദ്യത്തെ റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോണുകളാണിത് എന്നത് എടുത്തുപറയേണ്ട മറ്റൊരു പ്രത്യകതയാണ്.

റെഡ്മി നോട്ട് 10 സീരീസ്
 

ഉയർന്ന റെസല്യൂഷനുള്ള ഓഡിയോയ്ക്കുള്ള സർട്ടിഫിക്കേഷനുമായി ഈ സ്മാർട്ട്‌ഫോണുകൾ എത്തുമെന്നും ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. മുൻവശത്ത് മികച്ച ഹപ്‌റ്റിക്, കോർണിംഗ് ഗോറില്ല ഗ്ലാസ് ലെയറിനെക്കുറിച്ചും പറയുന്നുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലെ ചിത്രം സ്മാർട്ട്‌ഫോണുകളിൽ നീളമേറിയ ക്യാമറ മൊഡ്യൂൾ കാണിക്കുന്നു. റെഡ്മി നോട്ട് 10 സീരീസ് വലത് പാനലിൽ വോളിയം റോക്കറും പവർ ബട്ടണും അവതരിപ്പിക്കും. വലിയ ബാറ്ററിയുടെ സാന്നിധ്യവും വേഗതയേറിയ ചാർജിംഗും ഷവോമി ഉയർത്തിക്കാട്ടി. കഴിഞ്ഞ വർഷത്തെ റെഡ്മി നോട്ട് 9 സീരീസിൽ 5000 എംഎഎച്ച് ബാറ്ററിയുള്ളതിനാൽ നോട്ട് 10 സീരീസ് 6000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ ലഭ്യമായേക്കാം. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസിനായി ഐപി 52 റേറ്റിംഗുമായി ഈ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ വരും.

റെഡ്മി നോട്ട് 10 സീരീസ് മറ്റ് സവിശേഷതകൾ

റെഡ്മി നോട്ട് 10 സീരീസ് മറ്റ് സവിശേഷതകൾ

4 ജിബി + 64 ജിബി, 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റുകളായ രണ്ട് മോഡലുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി ലെൻസുള്ള ഒരു ക്വാഡ് റിയർ ക്യാമറ മൊഡ്യൂൾ ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാവാം, എന്നാൽ, ഷവോമി 108 എംപി ക്യാമറയെ മിതമായ നിരക്കിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തയുണ്ട്. ഈ ഡിവൈസ് വിപണിയിൽ നിന്നും ഗ്രേ, വൈറ്റ്, ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കാം.

Best Mobiles in India

English summary
On March 4, the latest Redmi Note smartphones are scheduled to be launched in India. It will be the smartphone's global debut as well. Although Xiaomi confirmed the launch last week, none of the phones' features were released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X