ആമസോൺ, ഗൂഗിൾ പ്ലേ കൺസോളിൽ വന്ന റെഡ്മി നോട്ട് 10 എസ് സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും

|

ഇന്ത്യയിൽ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് ഷവോമി. റെഡ്മി നോട്ട് 10 എസ് സ്മാർട്ഫോണിൻറെ വരവ് കമ്പനി കുറച്ചുകാലമായി സൂചിപ്പിക്കുന്നുണ്ട്. ഇതോടപ്പം മെയ് 13 ന് റെഡ്മി സ്മാർട്ട് വാച്ച് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രധാന സവിശേഷതകൾ സ്ഥിരീകരിച്ച റെഡ്മി നോട്ട് 10 ൻറെ റീട്ടെയിൽ ബോക്സ് നേരത്തെ ഷവോമി പങ്കിട്ടിരുന്നു. ഇപ്പോൾ കൂടുതൽ ഹാർഡ്‌വെയർ വിശദാംശങ്ങൾ ഗൂഗിൾ പ്ലേയ് കൺസോൾ സ്ഥിരീകരിച്ചു കഴിഞ്ഞു. റെഡ്മി നോട്ട് 10 എസിൻറെ ഓൺലൈൻ ലഭ്യതയും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിശദാംശങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

റെഡ്മി നോട്ട് 10 എസ് സവിശേഷതകൾ ഗൂഗിൾ പ്ലേ കൺസോൾ വഴി പങ്കിട്ടു

റെഡ്മി നോട്ട് 10 എസ് സവിശേഷതകൾ ഗൂഗിൾ പ്ലേ കൺസോൾ വഴി പങ്കിട്ടു

ഗൂഗിൾ പ്ലേ കൺസോൾ നൽകിയ വിവരങ്ങൾ അനുസരിച്ച്, റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വേരിയന്റിൽ 1080 x 2400 പിക്സൽ റെസല്യൂഷനുള്ള എഫ്എച്ച്ഡി + ഡിസ്പ്ലേ അവതരിപ്പിക്കും. 440 പിപിഐ പിക്‌സൽ ഡെൻസിറ്റിയിൽ ഈ ഡിസ്‌പ്ലേ വരുന്നു. മീഡിയടെക് MT6785 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഈ സ്മാർട്ട്‌ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ പ്രോസസ്സറിനെ മിഡിയടെക് ഹിലിയോ ജി 95 പ്രോസസർ എന്നും വിളിക്കുന്നുണ്ട്. മാലി ജി 76 ജിപിയു, 6 ജിബി റാം എന്നിവയുമായി ഈ ഒക്ടാ-കോർ ചിപ്‌സെറ്റ് ജോടിയാക്കും. റെഡ്മി നോട്ട് 10 എസിൻറെ മൂന്ന് വ്യത്യസ്ത മോഡലുകളെ കുറിച്ച് ലിസ്റ്റിംഗ് സൂചനകൾ നൽകുന്നത് ശ്രദ്ധേയമാണ്. എന്നാൽ, മുകളിൽ പറഞ്ഞ ആർ‌എം ഓപ്ഷൻ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. കൂടാതെ, ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിൽ എംഐയുഐ 12.5 സ്‌കിനുമായി സംയോജിപ്പിച്ച ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുമെന്ന് പറയുന്നു.

റെഡ്മി നോട്ട് 10 എസ് ഓൺലൈൻ ലഭ്യത സ്ഥിരീകരിച്ചു
 

റെഡ്മി നോട്ട് 10 എസ് ഓൺലൈൻ ലഭ്യത സ്ഥിരീകരിച്ചു

റെഡ്മി നോട്ട് 10 എസ് ഇന്ത്യയിൽ ആമസോൺ വഴി മാത്രമായി വിൽപ്പനയ്ക്ക് ലഭ്യമാണ്. ഷവോമിയുടെ വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിനായി ഓൺലൈൻ റീട്ടെയിലർ ഇതിനകം ഒരു സപ്പോർട്ട് പേജ് തയ്യാറാക്കിയിട്ടുണ്ട്. ആമസോൺ ബാനർ മെയ് 13 ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ഇവന്റ് രാത്രി കൃത്യം 12:00 മണിക്ക് തത്സമയം പ്രദർശിപ്പിക്കും. ഇത് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും മറ്റ് സാമൂഹ്യമാധ്യമ ചാനലുകളിലും സ്ട്രീം ചെയ്യുമെന്ന് പറയുന്നു.

5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

റെഡ്മി നോട്ട് 10 എസ്: നമുക്ക് എന്ത് പ്രതീക്ഷിക്കാം?

റെഡ്മി നോട്ട് 10 എസ്: നമുക്ക് എന്ത് പ്രതീക്ഷിക്കാം?

റെഡ്മി നോട്ട് 10 എസ് ഇതിനകം തന്നെ ഈ വർഷം ആഗോള വിപണിയിൽ എത്തി. ഇന്റർനാഷണൽ വേരിയന്റിന്റെ അതേ സെറ്റ് ഹാർഡ്‌വെയറുമായി കമ്പനി ഈ യൂണിറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പ്രസ്‌താവനയെ സപ്പോർട്ട് ചെയ്യുന്നതിന് ഔദ്യോഗിക ടീസറും സമീപകാല ചോർച്ചയുമാണുള്ളത്. റീട്ടെയിൽ ബോക്സ് ടീസർ 64 എംപി ക്യാമറ സംവിധാനം വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങിഹോണർ ടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ എന്നിവ പുറത്തിറങ്ങി

ആമസോൺ, ഗൂഗിൾ പ്ലേ കൺസോളിൽ വന്ന റെഡ്മി നോട്ട് 10 എസ് സ്മാർട്ഫോൺ

കൂടാതെ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഒരു ജോഡി 2 എംപി സെൻസറുകളും (മോണോ, മാക്രോ) ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. റെഡ്മി നോട്ട് 10 എസിൽ 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉണ്ടാകുമോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത് ഇപ്പോൾ മിഡ് റേഞ്ച് വിഭാഗത്തിൽ വരുന്ന ഷവോമിയുടെ ഒരു പ്രധാനപ്പെട്ട സ്മാർട്ഫോണായി കരുതുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്കായി കുറച്ച് സമയത്തേക്ക് 5 ജി-റെഡി ഡിവൈസുകൾ അവതരിപ്പിക്കുന്നതിനാൽ ഷവോമിക്ക് ഈ സവിശേഷത നൽകുവാൻ കഴിയുമായിരുന്നു. എന്നാൽ, റെഡ്മി നോട്ട് 10 എസിന് ഇപ്പോഴും വിപണിയിലെ മറ്റ് ജനപ്രിയ മിഡ് റേഞ്ചർമാരുമായി മത്സരിക്കാൻ അനുവദിക്കുന്ന എല്ലാ പ്രധാന ഫീച്ചറുകളുമുണ്ട്.

Most Read Articles
Best Mobiles in India

English summary
Xiaomi has teased the launch of the Redmi Note 10S in the world, and on May 13, the Redmi Watch is expected to be unveiled alongside it. Xiaomi had previously shared the retail box for the Redmi Note 10, which revealed some of the main features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X