Home
Mobile

റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോൺ ഇന്ന് ആമസോൺ, എംഐ.കോം വഴി ആദ്യമായി വിൽപ്പനയ്ക്കെത്തും

റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ട്രിപ്പിൾ റിയർ ക്യാമറകളും 90 ഹെർട്സ് ഡിസ്‌പ്ലേയും റെഡ്മി നോട്ട് 10 ടി 5 ജിയിൽ ഉണ്ട്. ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ, നാല് വ്യത്യസ്ത ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്ന രണ്ട് വ്യത്യസ്ത വേരിയന്റുകളിലും ഈ സ്മാർട്ഫോൺ വരുന്നു. റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ കൂടുതൽ സവിശേഷതകൾ നമുക്ക് ഇവിടെ കൂടുതലായി പരിചയപ്പെടാം.

ഇന്ത്യയിൽ റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും, വിൽപ്പന ഓഫറുകളും

ഇന്ത്യയിൽ റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും, വിൽപ്പന ഓഫറുകളും

ഇന്ത്യയിൽ റെഡ്മി നോട്ട് 10 ടി 5 ജിയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില വരുന്നത്. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ ഷേഡുകൾ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട്ഫോൺ ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് വിൽപ്പന ആരംഭിക്കും. എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴിയും, എളുപ്പത്തിലുള്ള ഇഎംഐ ഇടപാടുകൾ വഴിയും, നോ-കോസ്റ്റ് ഇഎംഐ വഴിയും, എക്‌സ്‌ചേഞ്ച് ഓപ്ഷനുകൾ വഴിയും റെഡ്മി നോട്ട് 10 ടി 5 ജിയിലെ സെയിൽ ഓഫറുകളിൽ 1,000 രൂപ വരെ തൽക്ഷണ കിഴിവ് നിങ്ങൾക്ക് നേടാവുന്നതാണ്.

റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90Hz റിഫ്രഷ് റേറ്റും, 20: 9 ആസ്പെക്റ്റ് റേഷിയോയുള്ള 6.50 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10 ടിയിൽ നൽകിയിരിക്കുന്നത്. മാലി-ജി57 എംസി 2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 128 ജിബി യുഎഫ്സി 2.2 മെമ്മറി സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റെഡ്മി നോട്ട് 10 ടി 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

48 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസർ, ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്‌സൽ മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് 10 ടിയ്ക്ക് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണുള്ളത്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോക്സിൽ 22.5W ചാർജർ ലഭിക്കും. 5 ജി കണക്ടിവിറ്റി കൂടാതെ ഡ്യുവൽ-ബാൻഡ് 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Best Mobiles in India

English summary
Redmi phone is just a rebadged Poco M3 Pro 5G, which was released in the country just a few weeks ago. Redmi Note 10T 5G has a 90Hz display and triple rear cameras. It also has a hole-punch display design and comes in two different configurations with four different color selections.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X