Home
Mobile

ഷവോമിയുടെ പുതിയ റെഡ്‌മി നോട്ട് 10 ടി 5 ജി സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഷവോമിയുടെ പുതിയ നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോൺ റെഡ്മി നോട്ട് 10 ടി 5 ജി ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയിലെ അഞ്ചാമത്തെ റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണാണിത്, എന്നാൽ സബ് ബ്രാൻഡിൽ നിന്ന് 5 ജി കണക്റ്റിവിറ്റി അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ഫോൺ കൂടിയാണ് ഇത്. ഈ ലൈനപ്പിൽ ഇതിനകം റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ, ഈ പുതിയ സ്മാർട്ട്‌ഫോൺ റിയൽ‌മി 8 5 ജി, റിയൽ‌മി നാർ‌സോ 30 5 ജി എന്നിവയുമായി വിപണിയിൽ മത്സരിക്കും.

റെഡ്മി നോട്ട് 10 5 ജി

റെഡ്മി നോട്ട് 10 5 ജിയുടെ റീബ്രാൻഡ്‌ ചെയ്യുന്നതിനായി സ്മാർട്ട്‌ഫോൺ ടിപ്പ് ചെയ്തിട്ടുണ്ട്. ഇത് ഇപ്പോൾ തന്നെ പോക്കോ എം 3 പ്രോ 5 ജി ആയി ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. റെഡ്മി സ്മാർട്ട്ഫോണിന് സമാനമായ സവിശേഷതകളുണ്ടാകുമെന്ന് പറയുന്നു, പക്ഷേ, പോക്കോ ഹാൻഡ്‌സെറ്റിനേക്കാൾ വ്യത്യസ്തമായ ഡിസൈൻ ഇതിന് ഉണ്ടായിരിക്കണം. 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, ഡൈമെൻസിറ്റി 700 SoC പ്രോസസർ എന്നിവ ഇതിൻറെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

റെഡ്മി നോട്ട് 10 ടി 5 ജി ഇന്ത്യ ലൈവ്സ്ട്രീം അവതരിപ്പിച്ചു

റെഡ്മി നോട്ട് 10 ടി 5 ജി ഇന്ത്യ ലൈവ്സ്ട്രീം അവതരിപ്പിച്ചു

റെഡ്മി നോട്ട് 10 ടി 5 ജി ഓൺ‌ലൈൻ മാത്രം പരിപാടിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. റെഡ്മി നോട്ട് 10 ടി 5 ജി ലോഞ്ചിൻറെ ലൈവ്സ്ട്രീം ഷവോമിയുടെ യൂട്യൂബ് ചാനൽ, വെബ്സൈറ്റ്, സാമൂഹ്യമാധ്യമ ചാനലുകൾ എന്നിവയിൽ ലഭ്യമാണ്. അവതരിപ്പിച്ചതിന് ശേഷം എംഐ പ്ലാറ്റ്ഫോമുകൾക്ക് പുറമേ ഈ പുതിയ സ്മാർട്ട്ഫോൺ ആമസോൺ വഴിയും വിൽപ്പന നടത്തും. അവതരിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് റെഡ്മി നോട്ട് 10 ടി 5 ജിയുടെ വിലയും സവിശേഷതകളും മറ്റും വ്യക്തമായി തന്നെ അറിയുവാൻ സാധിക്കുന്നതാണ്.

ഇന്ത്യയിൽ റെഡ്മി നോട്ട് 10 ടി 5 ജിയുടെ പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ റെഡ്മി നോട്ട് 10 ടി 5 ജിയുടെ പ്രതീക്ഷിക്കുന്ന വില

ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി നോട്ട് 10 ടി 5 ജി എവിടെയാണ് സ്ഥാനം പിടിക്കുന്നത് എന്നറിയുന്നത് വളരെ രസകരമായിരിക്കും. നിലവിലുള്ള റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകളിൽ ഇത് ഇപ്പോൾ തന്നെ 12,499 രൂപയ്ക്കും 21,999 രൂപയ്ക്കും ഇടയിലുള്ള വില നൽകിയേക്കുമെന്ന് പറയുന്നു. ഇന്ത്യയിൽ റെഡ്മി നോട്ട് 10 ടിയുടെ വില 4 ജിബി റാമിനും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായി 14,999 രൂപയായി നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാത്രവുമല്ല, കുറച്ച് ലോഞ്ച് ഓഫറുകൾ ഉപയോഗിച്ച് ഇത് നിങ്ങൾക്ക് വാങ്ങാവുന്നതുമാണ്.

റെഡ്മി നോട്ട് 10 ടി 5 ജി: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

റെഡ്മി നോട്ട് 10 ടി 5 ജി: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

റെഡ്മി നോട്ട് 10 ടിയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 ആസ്പെക്റ്റ് റേഷിയോ, 1100 നിറ്റ്സ് ബറൈറ്നെസ്സ് എന്നിവയുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡോട്ട് ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പറയുന്നു. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റിനൊപ്പം 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിന് ലഭിക്കുന്നു. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാൻ കഴിയും. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം, 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്മാർട്ട്‌ഫോൺ. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് 8 മെഗാപിക്സൽ സ്‌നാപ്പർ ഉണ്ട്. ഇപ്പോൾ മിക്ക ഷവോമി സ്മാർട്ട്ഫോണുകളെയും പോലെതന്നെ ഈ സ്മാർട്ട്‌ഫോണിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കും. ഇത് ആൻഡ്രോയ്‌ഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 കസ്റ്റമൈസ് സ്‌കിനിൽ പ്രവർത്തിക്കുകയും 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി 5,000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടും.

More from GizBot

Best Mobiles in India

English summary
Xiaomi will introduce its new Note 10 series smartphone, the Redmi Note 10T 5G, in India. This will be the sixth Redmi Note 10 series smartphone to be released in India, but it will be the first to include a 5G connection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X