ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റെഡ്മി നോട്ട് 12 5ജിക്ക് വൻ ഡിസ്കൗണ്ട്; ഏറ്റവും വിലക്കുറവ് എവിടെയെന്ന് ഇതാ
സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് നൽകുന്ന ആമസോൺ, ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലും ഒക്ടോബർ 8ന് തന്നെയാണ് തുടങ്ങുന്നത്. ഒരേദിവസമാണ് തുടങ്ങുന്നതെങ്കിലും ഇവയിലെ ഓഫറുകൾ വ്യത്യസ്തമാണ്.
രണ്ട് പ്ലാറ്റ്ഫോമുകളും തങ്ങളുടെ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ഇതിനകം പ്രത്യേക പേജിലൂടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറുകൾ കണ്ട് മനസിലാക്കിയ ശേഷം സെയിൽ ആരംഭിക്കുമ്പോഴേക്ക് വാങ്ങാനുള്ള ഫോൺ തീരുമാനിച്ച് ഉറപ്പിക്കാൻ ഉപയോക്താവിന് സമയമുണ്ട്. സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ അവസരമാണ് ഈ ഫെസ്റ്റിവൽ സെയിൽ.

ചില സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് മികച്ച ഡീൽ വാഗ്ദാനം ചെയ്യുമ്പോൾ, മറ്റ് ചില സ്മാർട്ട്ഫോണുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭിക്കുക ആമസോണിലാണ്. എന്നാൽ ഈ രണ്ട് പ്ലാറ്റ്ഫോമുകളും ഡിസ്കൗണ്ട് ഓഫർ വാഗ്ദാനം ചെയ്യുന്ന ചില സ്മാർട്ട്ഫോണുകളും ഉണ്ട്. അത്തരത്തിൽ ഒരു സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 12 5ജി.
ഈ വർഷം ആദ്യം, കൃത്യമായി പറഞ്ഞാൽ ജനുവരിയിൽ റെഡ്മി വിപണിയിൽ എത്തിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 12 5ജി. 4GBറാം +128GB ഇന്റേണൽ സ്റ്റോറേജുള്ള റെഡ്മി നോട്ട് 12 5ജിയുടെ പ്രാരംഭ വേരിയന്റിന് 17,999 രൂപയും 6GB റാം +128GB സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.
ഫെസ്റ്റിവൽ സെയിലിന് മുന്നോടിയായി നിലവിൽ റെഡ്മി നോട്ട് 12 5ജി ആമസോണിൽ 15,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതേസമയം ആമസോണിന്റെ എതിരാളിയായ ഫ്ലിപ്പ്കാർട്ട് 11,999 രൂപയ്ക്കാണ് റെഡ്മി നോട്ട് 12 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുമ്പോൾ ഈ 5ജി സ്മാർട്ട്ഫോൺ 10,799 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ പറയുന്നു.
റെഡ്മി നോട്ട് 12 5ജി സ്പെസിഫിക്കേഷൻ: 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ റെഡ്മി നോട്ട് 12 5ജിയിലുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണയോടെയാണ് ഡിസ്‌പ്ലേ എത്തുന്നത്. ഈ ഫോണിന് 188 ഗ്രാം ഭാരവും 7.98 എംഎം കനവുമാണ് ഉള്ളത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ ആണ് റെഡ്മി നോട്ട് 12 5ജിയുടെ കരുത്ത്. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും നോട്ട് 12 വാഗ്ദാനം ചെയ്യുന്നു. 5,000 എംഎഎച്ച് ബാറ്ററിയും 33W ഫാസ്റ്റ് ചാർജിംഗും റെഡ്മി നോട്ട് 12 ന് ഉണ്ട്.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഔട്ട്-ഓഫ്-ദി-ബോക്‌സുമായി ഷിപ്പുചെയ്യുന്നു എങ്കിലും റെഡ്മി നോട്ട് 12 5ജിക്ക് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെ MIUI ഇന്റർഫേസിൽ റീഡിംഗ് മോഡ്, സ്‌ക്രോളിംഗ് സ്‌ക്രീൻഷോട്ടുകൾ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുന്നു.
കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന നിരവധി 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 12. നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് റെഡ്മി. 5ജി ഫോൺ തേടുന്ന റെഡ്മി ആരാധകർക്ക് ബജറ്റ് വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ഓപ്ഷനാണ് റെഡ്മി നോട്ട് 12 5ജി. ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡിസ്കൗണ്ടുകളോടെ ഈ ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








