Just In
- 1 hr ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 3 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 20 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 21 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
Don't Miss
- News
'ആര് പ്രധാനമന്ത്രിയാവുമെന്ന തർക്കമല്ല വേണ്ട, ആദ്യം ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപപ്പെടണം'
- Lifestyle
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- Movies
'അച്ഛനോട് പറഞ്ഞ് വാങ്ങി കൊടുക്കൂ എന്തിനാണ് സോഷ്യല് മീഡിയയില് അപേക്ഷിക്കുന്നത്'; പ്രണവിന് വിമർശനം!
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Sports
ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ് സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര് അടുത്ത വര്ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ഉശിരനൊരു സ്മാർട്ട്ഫോണിനായുള്ള കാത്തിരിപ്പിലാണോ? നിരാശരാകേണ്ട, അതിശയിപ്പിക്കാൻ റെഡ്മി 12 എത്തുന്നു
ഇന്ത്യയിപ്പോൾ 5ജിക്ക് പിന്നാലെയാണ്. ആളുകളാകട്ടെ 5ജിയിലേക്ക് മാറാനുള്ള തയാറെടുപ്പിലും. സ്മാർട്ട്ഫോൺ കമ്പനികളാകട്ടെ അവസരം മുതലെടുക്കാൻ ദിവസവും പുത്തൻ 5ജി ഫോണുകൾ ഇറക്കുകയും ചെയ്യുന്നുണ്ട്. ഈ 5ജി സ്മാർട്ട്ഫോണുകളൾക്കിടയിൽ നിന്ന് കുറഞ്ഞ് വിലയിൽ അതിന്റെ ഇരട്ടി ഫീച്ചറുകളുമായി എത്തുന്ന ഒരു 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കാത്തിരിക്കുന്നവർ ഏറെയാണ്. അത്തരം ആളുകൾ ഇനി നിരാശരാകേണ്ടിവരില്ല. ഒട്ടനവധി ഫീച്ചറുകളുമായി റെഡ്മി നോട്ട് 12 (Redmi Note 12) ഉടൻ ഇന്ത്യയിലെത്തും.

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി ഇതിനോടകം ചൈനയിൽ റെഡ്മി നോട്ട് 12 പുറത്തിറക്കിയിരുന്നു. എന്നാൽ ചൈനയിൽ പുറത്തിറക്കിയ മോഡലിൽനിന്ന് ഏറെ മാറ്റങ്ങളോടെയും മികച്ച കൂട്ടിച്ചേർക്കലുകളോടെയും ആണ് റെഡ്മി നോട്ട് 12 ഇന്ത്യയിൽ എത്തുക എന്നാണ് റിപ്പോർട്ട്. അധികം താമസിയാതെ റെഡ്മിയുടെ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുമെന്ന് കമ്പനി തന്നെയാണ് ഔദ്യോഗിക പേജിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്.

ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് റെഡ്മി. കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകൾ നൽകും എന്നതാണ് ഈ ജനപ്രിയതയുടെ അടിസ്ഥാനം. നോട്ട് 12 പുറത്തിറങ്ങുമ്പോൾ അതിനാൽത്തന്നെ ആളുകൾക്ക് പ്രതീക്ഷയും ഏറെയാണ്. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് പ്രോ പ്ലസ് എന്നീ മോഡലുകളാണ് ആരാധകരുടെ കൈപ്പിടിയിലണയാൻ ഇന്ത്യയിലേക്ക് എത്തുന്നത്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും 2023 പകുതിക്ക് മുമ്പ് ഇവ ഇന്ത്യയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

200 എംപി പിൻക്യാമറയുമായി എത്തുന്ന പ്രോ മോഡലുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. വെറും സ്മാർട്ട്ഫോണുകളല്ല, സൂപ്പർ സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 12 സീരീസിൽ എത്തുക എന്നാണ് കമ്പനി തന്നെ വിശേഷിപ്പിക്കുന്നത്. റെഡ്മിയുടെ മുൻ നോട്ട് മോഡലുകൾ ജനുവരിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ പതിവ് റെഡ്മി പിന്തുടരുകയാണെങ്കിൽ അടുത്തമാസം തന്നെ റെഡ്മി നോട്ട് 12 സീരീസ് ഇന്ത്യയിൽ എത്തിയേക്കും.

റെഡ്മി നോട്ട് 12 വില
റെഡ്മി നോട്ട് 12 സീരീസിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുക നോട്ട് 12 മോഡലാകും. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗണ്‍ 4 ജൻ 1 ചിപ്സെറ്റ്, 48എംപിയുടെ മെയിൻ ക്യാമറ, എട്ട് മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറ. 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്റെ മറ്റ് സവിശേഷതകൾ.

റെഡ്മി നോട്ട് 12 നാല് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് (വില ഏകദേശം 13,600 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് (വില ഏകദേശം 14,60 രൂപ), 8 ജിബി റാം +128 ജിബി സ്റ്റോറേജ് (വില ഏകദേശം 17,000 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് (വില ഏകദേശം 19,300 രൂപ) എന്നീ വേരിയന്റുകളാണ് ചൈനയിൽ പുറത്തിറക്കിയത്.

റെഡ്മി നോട്ട് 12 പ്ലസ്
8 ജിബി റാം + 256 ജിബി, 12 ജിബി റാം + 256 ജിബി എന്നിവയുൾപ്പെടെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 12 പ്രോ+ ചൈനയിൽ അവതരിപ്പിച്ചത്. സ്റ്റോറേജ് അനുസരിച്ച് വില(ഏകദേശം) യഥാക്രമം 25,000 രൂപ, 27,300 രൂപ നിരക്കിലാകും ഈ മോഡൽ ഇന്ത്യയിലെത്തുക. നീല, വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 12 പ്രോ + ലഭ്യമാണ്.

റെഡ്മി നോട്ട് 12 പ്രോ
ഏകദേശം 19,300 രൂപയാണ് റെഡ്മി നോട്ട് 12 പ്രോ 6ജിബി + 128ജിബി മോഡലിന്റെ ചൈനയിലെ വില. 8ജിബി + 128ജിബി മോഡലിന് ചൈനയിൽ വില ഏകദേശം 20,400 രൂപയാണ്. 8ജിബി + 256ജിബി മോഡലിന് ഏകദേശം 22,700 രൂപയും ചൈനയിൽ വിലയുണ്ട്. 12ജിബി + 256 ജിബി മോഡലും ലഭ്യമാണ്. ഏകദേശം 24,900 രൂപയാണ് ഈ വേരിയന്റിന് ചൈനയിൽ വില നിശ്ചയിച്ചിരിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470