Home
Mobile

കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്മാർട്ട്ഫോൺ തേടുകയാണോ? റെഡ്മി നോട്ട് 12 5ജിക്ക് ഇപ്പോൾ കിടിലൻ ഓഫറുണ്ട്!

5ജി സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവിട്ട് റെഡ്മി. ഈ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 5ജി ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാൻ അ‌വസരമുണ്ടെന്ന് റെഡ്മി ഇന്ത്യ ട്വിറ്റർ പോസ്റ്റിലൂടെ വെളിപ്പെടുത്തി. ബാങ്ക് ഓഫറിന് പുറമെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

ഈ വർഷം ആദ്യം 17,999 രൂപ വിലയിലാണ് റെഡ്മി നോട്ട് 12 5G ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ 1000 രൂപ ഡിസ്കൗണ്ടോടെ 16,999 രൂപയ്ക്ക് ഔദ്യോഗിക വെബ്​സൈറ്റിൽ റെഡ്മി നോട്ട് 12 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനുപുറമേ ബാങ്ക് ഓഫറായി 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്.

റെഡ്മി നോട്ട് 12 5ജിക്ക് ഇപ്പോൾ കിടിലൻ ഓഫറുണ്ട്!

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് ഇഎംഐ ഓപ്ഷനുകൾ ഉപയോഗിച്ച് റെഡ്മി നോട്ട് 12 5ജി വാങ്ങുമ്പോൾ 2000 രൂപയുടെ ഡിസ്കൗണ്ട് ബാങ്ക് ഓഫറായി ലഭിക്കും. അ‌തേപോലെ ഐസിഐസിഐയുടെ നെറ്റ്ബാങ്കിങ് വഴി പർച്ചേസ് ചെയ്യുമ്പോഴും 2000 രൂപയുടെ വിലക്കുറവ് ലഭിക്കുമെന്ന് റെഡ്മി വെബ്​സൈറ്റിൽ നൽകിയിട്ടുണ്ട്.

ഈ ബാങ്ക് ഓഫറുകളിൽ ഏതെങ്കിലുമൊന്ന് പ്രയോജനപ്പെടുത്തിയാൽ റെഡ്മി നോട്ട് 12 5 ജി 14,999 രൂപയ്ക്ക് വാങ്ങാം. 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ വിലയിൽ ലഭ്യമാകുക. 6ജിബി, 8ജിബി റാം ഓപ്ഷനുകളും ലഭ്യമാണ്. എങ്കിലും റാം കൂടുന്നതിന് അ‌നുസരിച്ച് വിലയിലും വർധനവുണ്ടാകും.

റെഡ്മി നോട്ട് 12 5ജിക്ക് ഇപ്പോൾ കിടിലൻ ഓഫറുണ്ട്!

ബാങ്ക് ഓഫറിന് പുറമേ റെഡ്മി നോട്ട് 12 5ജിയ്ക്ക് 2000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും റെഡ്മി ഒരുക്കിയിരിക്കുന്നു. റെഡ്മി, ഷവോമി ഫോണുകളുടെ എക്സ്ചേഞ്ചിന് മാത്രമാണ് 2000 രൂപ ലഭിക്കുക. മറ്റ് കമ്പനികളുടെ ഫോണുകൾക്ക് പരമാവധി 1500 രൂപ വരെ മാത്രമാണ് റെഡ്മി നൽകുക.

ആറ് മാസം വരെയുള്ള നോകോസ്റ്റ് ഇഎംഐ സൗകര്യവും റെഡ്മി വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മിയുടെ ഔദ്യോഗിക വെബ്​സൈറ്റിലാണ് ഈ ഓഫറുകൾ ലഭ്യമാകുക. എങ്കിലും ആമസോണിലും സമാന ഓഫറുകൾ ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചാൽ 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 12 5ജി സ്വന്തമാക്കാം.

ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 1200 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, പഞ്ച്-ഹോൾ കട്ട്‌ഔട്ട് തുടങ്ങി മികച്ച ഒരുപിടി ഫീച്ചറുകളുമായിട്ടാണ് നോട്ട് 12 5ജിയുടെ വരവ്.

MIUI 13 ഉപയോഗിച്ച് ആൻഡ്രോയിഡ് 12 ൽ ആണ് നോട്ട് 12 5ജിയുടെ പ്രവർതനം, എന്നാൽ, രണ്ട് ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും, മൂന്ന് വർഷത്തെ സെക്യൂരിറ്റി അ‌പ്ഡേറ്റുകളും റെഡ്മി വാഗ്ദാനം ചെയ്യുന്നുണ്ട്. ബയോമെട്രിക് പ്രാമാണീകരണത്തിനായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും നോട്ട് 12 5ജിയിൽ നൽകിയിരിക്കുന്നു.

48എംപി പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് നോട്ട് 12 5ജിയുടെ പുറകുവശത്ത് നൽകിയിരിക്കുന്നത്. 8എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2എംപി മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾ, വീഡിയോ കോളുകൾ, ഫേസ് അൺലോക്ക് എന്നിവയ്ക്കായി 32 എംപിയടെ ഫ്രണ്ട് ക്യാമറയുമുണ്ട്.

റെഡ്മി നോട്ട് 12 5ജിക്ക് ഇപ്പോൾ കിടിലൻ ഓഫറുണ്ട്!

5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 5ജി, 3.5 എംഎം ഓഡിയോ ജാക്ക്, ഐആർ ബ്ലാസ്റ്റർ, വൈഫൈ 802.11 ബി/ജി/എൻ/എസി, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, ഗ്ലോനാസ് എന്നിവ സ്മാർട്ട്ഫോണിന്റെ ശ്രദ്ധേയമായ ചില കണക്ടിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഈ മികച്ച ഫീച്ചറുകൾ എല്ലാം ഉൾപ്പെടുന്നതിനാൽത്തന്നെ 15,000 രൂപയിൽ താഴെ വിലയിൽ തെരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷനായി നോട്ട് 12 5ജി മാറുന്നു. നോട്ട് 12 5ജിക്ക് പുറമേ വേറെയും റെഡ്മി ഫോണുകൾക്ക് ഇപ്പോൾ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാണ്. ഇതേപ്പറ്റിയുള്ള വിശദ വിവരങ്ങൾ റെഡ്മി ഇന്ത്യയുടെ ഔദ്യോഗിക വെണ്​സൈറ്റിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Redmi India revealed through a Twitter post that there is an opportunity to buy the Redmi Note 12 5G, which was released this year, at a huge discount. The Redmi Note 12 5G is listed on the official website for Rs 16,999 with a discount of Rs 1000. 2000 discount if availing HDFC and ICIC Bank offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X