Home
Mobile

മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ, അ‌തുപോലെ ഉള്ളം കുളിർപ്പിച്ച് റെഡ്മി വിലക്കുറവ്!

സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്ന സാധാരണക്കാർക്ക് പുതിയ 5ജി ഫോണുകളുടെ വില പലപ്പോഴും ബാലികേറാമലയാണ്. കുറഞ്ഞ നിരക്കിൽ എത്തുന്ന 5ജി ഫോണുകൾ ഉണ്ടെങ്കിൽ പോലും അ‌ൽപ്പം കൂടിയ വിലയുടെ ഫോൺ നല്ല ഡിസ്കൗണ്ടിൽ കിട്ടുന്നത് സാധാരണക്കാരെ കൂടുതൽ സന്തോഷിപ്പിക്കാറുണ്ട്. ഇപ്പോൾ നടക്കുന്ന ഓഫർസെയിലുകൾ അ‌ത്തരം അ‌വസരങ്ങൾ ഒരുക്കുന്നുമുണ്ട്.

നല്ലൊരു 5ജി ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഏതാണ്ട് 18000 രൂപയോട് അ‌ടുത്ത് വിലവരുന്ന 5ജി സ്മാർട്ട്ഫോൺ വെറും 13,499 രൂപയ്ക്ക് ലഭിച്ചാൽ എങ്ങനെയുണ്ടാകും? ഏറെ സന്തോഷം തോന്നും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അ‌ത്തരം ഒരു സന്തോഷവും കുളിർമ്മയും സാധാരണക്കാർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ആസ്വദിക്കാൻ കഴിയും.

ഉള്ളം കുളിർപ്പിച്ച് റെഡ്മി വിലക്കുറവ്!

ഈ വർഷം ആദ്യം 17,999 രൂപ വിലയിൽ ആണ് റെഡ്മി നോട്ട് 12 5G ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ വൻ ഡിസ്കൗണ്ടോടെ 15,499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ റെഡ്മി നോട്ട് 12 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനുപുറമേ ബാങ്ക് ഓഫറായി 2000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തായത് 13,499 രൂപയ്ക്ക് വാങ്ങാം.

ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന പേജ് പറയുന്നത് ഈ ഫോൺ യഥാർഥത്തിൽ 19,999 രൂപയുടേതാണ് എന്നും തങ്ങൾ 22 ശതമാനം നൽകിയാണ് 15,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നുമാണ്. 19,999 രൂപ എന്ന ഫ്ലിപ്പ്കാർട്ട് 'കഥ' കണക്കിലെടുക്കേണ്ട. എങ്കിലും 15,499 രൂപ എന്നത് വളരെ മികച്ച ഒരു വില തന്നെയാണ്.

4 ജിബി റാമും 128 ജിബി മെമ്മറിയുമുള്ള റെഡ്മി നോട്ട് 12 5 ജി സ്മാർട്ട്‌ഫോൺ ആണ് 15,499 രൂപ എന്ന വിലയ്ക്ക് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 2000 രൂപ കൂടി ലഭിക്കുന്നതിനാൽ ഈ ഫ്ലിപ്പ്കാർട്ട് ഡീൽ കൂടുതൽ മനോഹരമാകുന്നു.

റെഡ്മി നോട്ട് 12 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 1200 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, പഞ്ച്-ഹോൾ കട്ട്‌ഔട്ട് തുടങ്ങി മികച്ച ഒരുപിടി ഫീച്ചറുകളുമായിട്ടാണ് നോട്ട് 12 5ജിയുടെ വരവ്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ ആണ് റെഡ്മി നോട്ട് 12 5ജിയുടെ കരുത്ത്. 4ജിബിക്ക് പുറമേ, 6 ജിബി, 8ജിബി റാം വേരിയന്റുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകളും ലഭ്യമാണ്. MIUI 13 ഉപയോഗിച്ച് ആൻഡ്രോയിഡ് 12 ൽ ആണ് നോട്ട് 12 5ജിയുടെ പ്രവർതനം.

ഉള്ളം കുളിർപ്പിച്ച് റെഡ്മി വിലക്കുറവ്!

രണ്ട് ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും, മൂന്ന് വർഷത്തെ സെക്യൂരിറ്റി അ‌പ്ഡേറ്റുകളും ഈ ഫോണിന് റെഡ്മി വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 5ജി, 3.5 എംഎം ഓഡിയോ ജാക്ക്, ഐആർ ബ്ലാസ്റ്റർ, വൈഫൈ 802.11 ബി/ജി/എൻ/എസി, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, ഗ്ലോനാസ് എന്നിവയെല്ലാം ഈ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ട്രിപ്പിൾ റിയർ ക്യാമറയും റെഡ്മി നോട്ട് 12 5ജി വാഗ്ദാനം ചെയ്യുന്നു. 48എംപി പ്രൈമറി ക്യാമറ, 8എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2എംപി മാക്രോ സെൻസർ എന്നവയടങ്ങുന്നതാണ് റിയർ ക്യാമറ സജ്ജീകരണം. സെൽഫികൾ, വീഡിയോ കോളുകൾ എന്നിവയ്ക്കായി 32 എംപിയടെ ഫ്രണ്ട് ക്യാമറയുമുണ്ട്.

33W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഇത്രയും ഫീച്ചറുകൾ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കും എന്നതിനാൽത്തന്നെ 5ജി ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ ഉറപ്പായും പരിഗണിക്കേണ്ട ഒരു സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 14 5ജി. എത്രദിവസത്തേക്ക് ഫ്ലിപ്പ്കാർട്ട് ഈ ഡിസ്കൗണ്ട് തുടരും എന്നതിൽ വ്യക്തതയില്ല. അ‌തിനാൽ ഫോൺ ഇഷ്ടപ്പെട്ടെങ്കിൽ സമയം പാഴാക്കാതിരിക്കുക.

More from GizBot

Best Mobiles in India

English summary
The Redmi Note 12 5G is now listed on Flipkart at a massive discount of Rs 15,499. Apart from this, a discount of Rs. 2000 is also available as a bank offer. Redmi Note 12 5G is powered by Qualcomm's Snapdragon 4 Gen 1 processor. The battery is of 5000mAh which supports 33W wired fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X