Home
Mobile

ജനപ്രിയ സ്മാർട്ട്ഫോണിന് 7-ാം വേരിയന്റുമായി ഷവോമി; റെഡ്മി നോട്ട് 12 ടർബോ 5ജി ഉടനെത്തും

റെഡ്മി നോട്ട് 12 സീരീസിലേക്ക് ഒരു മോഡൽ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് 12 ടർബോ 5ജി ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. നോട്ട് സീരീസിലെ ഏറ്റവും പവർഫുളായ ഡിവൈസിന്റെ പ്രമോഷണൽ പോസ്റ്ററുകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഡിവൈസിന്റെ കീ ഫീച്ചറുകൾ വ്യക്തമാക്കുന്നവയാണ് ഈ പോസ്റ്ററുകൾ.

ആകെ 7 ഫോണുകളാണ് നോട്ട് 12 സീരീസിലുള്ളത്. റെഡ്മി നോട്ട് 12 4ജി, റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട് 12 എക്സ്പ്ലോറർ, റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷൻ എന്നിവയാണ് മറ്റ് ഡിവൈസുകൾ. ഏറെ ജനപ്രീതി നേടാൻ റെഡ്മി നോട്ട് 12 സീരീസിലെ സ്മാർട്ട്ഫോണുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ജനപ്രിയ സ്മാർട്ട്ഫോണിന് 7-ാം വേരിയന്റുമായി ഷവോമി

ഇവയിൽ ഭൂരിഭാഗം ഫോണുകളും ചൈനയ്ക്ക് പുറത്തും ലോഞ്ചിനെത്തിയവയാണ്. 2023 മാർച്ച് 28ന് റെഡ്മി നോട്ട് 12 ടർബോ 5ജി ലോഞ്ചിനെത്തും. പുതിയ സ്മാർട്ട്ഫോൺ ആദ്യം ചൈനയിലാണ് ലോഞ്ച് ചെയ്യുന്നത്. റെഡ്മി നോട്ട് 12 സീരീസിലുള്ള മിക്കവാറും ഡിവൈസുകളും ചൈനയ്ക്ക് പുറത്തും അവതരിപ്പിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് റെഡ്മി നോട്ട് 12 ടർബോ 5ജി സ്മാർട്ട്ഫോൺ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

Redmi Note 12 Turbo 5G ഫീച്ചറുകൾ : ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 എസ്ഒസി ഫീച്ചർ ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 12 ടർബോ 5ജി. മറ്റൊരു കമ്പനിയും ഈ ചിപ്പ്സെറ്റുള്ള ഡിവൈസുകൾ പുറത്തിറക്കിയിട്ടില്ല. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഡിവൈസിനെ റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും ശേഷിയുള്ള സ്മാർട്ട്ഫോണെന്നാണ് വിലയിരുത്തുന്നത്.

ജനപ്രിയ സ്മാർട്ട്ഫോണിന് 7-ാം വേരിയന്റുമായി ഷവോമി

സ്ഥിരീകരിച്ചില്ലെങ്കിലും ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന എംഐയുഐ 14 ഒഎസിലാകും റെഡ്മി നോട്ട് 12 ടർബോ 5ജി പ്രവർത്തിക്കുന്നത്. സാക്ഷാൽ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റിന്റെ ട്രിം ഡൌൺ വേർഷനാണ് ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ്. അഡ്രീനോ 725 ജിപിയുവും ചിപ്പ്സെറ്റിനൊപ്പമുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

12 ജിബി റാമും 1 ടിബി സ്റ്റോറേജുമൊക്കെ റെഡ്മി നോട്ട് 12 ടർബോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടെന്നാണ് ഷവോമി അവകാശപ്പെടുന്നത്. വിർച്ച്വൽ റാം ഫീച്ചറും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്. ഡിവൈസിന്റെ ഡിസ്പ്ലെ ഫീച്ചറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 6.67 ഇഞ്ച് വരുന്ന 12 ബിറ്റ് ഫുൾ എച്ച്ഡി പ്ലസ് ഒൽഇഡി ഡിസ്പ്ലെയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 1920 ഹെർട്സ് പൾസ് വിഡ്ത് മോഡുലേഷൻ ഡിമ്മിങും എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ടും ഡിവൈസിന്റെ ഫ്ലാറ്റ് ഡിസ്പ്ലെയുടെ പ്രത്യേകതയാണ്.

ജനപ്രിയ സ്മാർട്ട്ഫോണിന് 7-ാം വേരിയന്റുമായി ഷവോമി

റെഡ്മി നോട്ട് 12 ടർബോ 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. 64 എംപി പ്രൈമറി സെൻസറും ഡിവൈസിലുണ്ട്. മറ്റ് രണ്ട് ക്യാമറകളുടെ ശേഷിയും ഫീച്ചറുകളും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. പഞ്ച് ഹോൾ കട്ടൌട്ട് ശൈലിയിൽ വരുന്ന 16 എംപി സെൽഫി ക്യാമറയും റെഡ്മി നോട്ട് 12 ടർബോ 5ജിയിൽ ലഭ്യമാണ്. റെഡ്മി നോട്ട് 12 ടർബോ 5ജി 5000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
Xiaomi is all set to introduce the Redmi Note 12 Turbo 5G phone into the Redmi Note 12 series. The company has also released promotional posters for the most powerful device in the Note series. These posters highlight the key features of the device. There are a total of seven phones in the Note 12 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X