Home
Mobile

മിഡ്റേഞ്ചിലെ പുതിയ താരം; റെഡ്മി നോട്ട് 12ആർ പ്രോയെക്കുറിച്ച് അറിയേണ്ടതെല്ലാം | Redmi Note 12R Pro

Redmi Note 12R Pro, ഷവോമി നോട്ട് 12 സീരീസിലെ പുത്തൻ ഡിവൈസ്. ദിവസങ്ങൾക്ക് മുമ്പ് ചൈനയിൽ ലോഞ്ച് ആയ ഈ മിഡ്റേഞ്ചർ 5ജി സപ്പോർട്ടും സ്നാപ്പ്ഡ്രാഗൺ ചിപ്പ്സെറ്റുമെല്ലാം പായ്ക്ക് ചെയ്യുന്നുണ്ട്. എന്നാവും പുതിയ ഫോൺ ഇന്ത്യയിൽ എത്തുക എന്നത് സംബന്ധിച്ചും ആകാംക്ഷ നിലനിൽക്കുന്നുണ്ട്.

റെഡ്മി നോട്ട് 12ആർ പ്രോ വിലയും ലഭ്യതയും : 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജ് കപ്പാസിറ്റിയുമുള്ള റെഡ്മി നോട്ട് 12ആർ പ്രോ സ്മാർട്ട്ഫോണിന് ചൈനയിൽ സിഎൻവൈ 1,999 (ഏകദേശം 23,649 രൂപ) ആണ് വില വരുന്നത്. ബ്ലാക്ക്, വൈറ്റ്, ഗോൾഡ് നിറങ്ങളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. നോട്ട് 12ആർ പ്രോ ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

മിഡ്റേഞ്ചിലെ പുതിയ താരം; റെഡ്മി നോട്ട് 12ആർ പ്രോയെക്കുറിച്ച് അറിയാം

റെഡ്മി നോട്ട് 12ആർ പ്രോ 5ജി നാരോ ബെസലുകൾ ഉള്ള 120 ഹെർട്സ് ഒഎൽഇഡി പാനൽ ഫീച്ചർ ചെയ്യുന്നു. 12 ജിബി റാം കപ്പാസിറ്റിയും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്ന ഡവൈസിൽ സ്‌നാപ്പ്ഡ്രാഗൺ 4 ജെൻ 1 ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. റെഡ്മി നോട്ട് 12ആർ പ്രോ സ്മാർട്ട്ഫോണിന്റെ മുഴുവൻ സ്പെസിഫിക്കേഷനുകളും അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി നോട്ട് 12ആർ പ്രോ ഫീച്ചറുകൾ : റെഡ്മി നോട്ട് 12ആർ പ്രോ സ്മാർട്ട്ഫോൺ 1080 × 2400 പിക്സൽസ് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ഓഫർ ചെയ്യുന്ന 6.67 ഇഞ്ച് ഒഎൽഇഡി സ്ക്രീനാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും റെഡ്മി നോട്ട് 12ആർ പ്രോയുടെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിവൈസിന്റെ ഡിസ്പ്ലെയിലുണ്ട്.

ക്യാമറകൾ കുത്തി നിറയ്ക്കാതെ ഒരു ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 12ആർ പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 48 എംപിയാണ് പ്രൈമറി ക്യാമറ. 2 എംപിയുടെ ഡെപ്ത് സെൻസറും ഈ റിയർ ക്യാമറ സെറ്റപ്പിൽ ലഭ്യമാണ്. 16 എംപി വരുന്ന സെൽഫി ക്യാമറയും റെഡ്മി നോട്ട് 12ആർ പ്രോ 5ജി പായ്ക്ക് ചെയ്യുന്നു. ഡിസ്പ്ലെയിലെ പഞ്ച് ഹോൾ കട്ടൌട്ടിലാണ് ഇത് പ്ലേസ് ചെയ്തിരിക്കുന്നത്.

പ്രോസസറിന്റെ കാര്യത്തിലും ഫോൺ പിന്നോട്ട് പോകുന്നില്ല. നോട്ട് 12ആർ പ്രോയിൽ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. 12 ജിബി എൽപിഡിഡിആർ4എക്സ് റാമും 256 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജും ചിപ്പ്സെറ്റിന് ഒപ്പമുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 14 സ്കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ബാറ്ററി കപ്പാസിറ്റിയിലും ഫോൺ മാന്യമായ ഫീച്ചറുകൾ ഓഫർ ചെയ്യുന്നു. 5000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 12ആർ പ്രോ സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഫിസിക്കൽ സെക്യൂരിറ്റി ഫീച്ചർ എന്ന നിലയിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി നോട്ട് 12ആർ പ്രോ 5ജി സ്മാർട്ട്ഫോണിൽ കൊടുത്തിട്ടുണ്ട്.

5ജി, വൈഫൈ 802.11 ബി/ജി/എൻ/എസി, ഡ്യുവൽ സിം സപ്പോർട്ട്, ബ്ലൂടൂത്ത് 5.1, ജിപിഎസ് എന്നിവ നോട്ട് 12 ആർ പ്രോയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഫോണിന്റെ സവിശേഷതയാണ്. ഐപി53 വാട്ടർ ഡസ്റ്റ് പ്രൊട്ടക്ഷൻ റേറ്റിങും നോട്ട് 12 ആർ പ്രോ സ്മാർട്ട്ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Redmi Note 12R Pro smartphone is the latest device in the Xiaomi Note 12 series. This midranger packs 5G support, a Snapdragon chipset, 12GB of RAM, and 256GB of internal storage capacity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X