ഡിസ്കൗണ്ട് തേടുന്നവർ ഇത് കാണുന്നുണ്ടോ! റെഡ്മി നോട്ട് 13 5ജിക്ക് വൻ വിലക്കുറവ്
മികച്ച ഫീച്ചറുകളുമായി ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്ക് കുറച്ച് നാളുകൾ കഴിയുമ്പോൾ വില കുറയുന്നത് സാധാരണമാണ്. കിടിലൻ ഫീച്ചറുകളുമായി പുതിയ മോഡലുകൾ പിന്നാലെ എത്തുന്നതിനാൽ വില കുറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട് 13 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് റെഡ്മി നോട്ട് 13 5ജി (Redmi Note 13 5G). ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്. ആമസോണിലും ഈ ഫോൺ ഡിസ്കൗണ്ട് സഹിതം ലഭ്യമാണെങ്കിലും കൂടുതൽ ലാഭം ഫ്ലിപ്പ്കാർട്ടിലെ ഡീൽ ആണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നോട്ട് 13 5ജിയുടെ പ്രാരംഭ വേരിയന്റിന്റെ വില 17,999 രൂപയായിരുന്നു. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഈ 5ജി സ്മാർട്ട്ഫോൺ 16,245 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വില വീണ്ടും കുറയക്കാൻ സഹായിക്കുന്ന ചില ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഇഎംഐ ട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തി റെഡ്മി നോട്ട് 13 5ജി വാങ്ങിയാൽ 1250 രൂപയുടെ ഡിസ്കൗണ്ട് കിട്ടും. ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ 14999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. ആമസോണിലും ഈ റെഡ്മി 5ജി ഫോൺ ലഭ്യമാണ്.
റെഡ്മി നോട്ട് 13 5ജിയുടെ അടിസ്ഥാന മോഡലിന് ആമസോണിൽ 16,999 രൂപയാണ് വില. ഇത് കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗപ്പെടുത്തിയാൽ 1500 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ നിന്ന് 15499 രൂപ വിലയിലാണ് റെഡ്മി നോട്ട് 13 5ജി വാങ്ങാൻ സാധിക്കുക.

ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ഓഫറുകൾ പരിശോധിച്ചാൽ കൂടുതൽ ലാഭം ഫ്ലിപ്പ്കാർട്ട് ആണ്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള റെഡ്മി സ്മാർട്ട്ഫോൺ മോഡലാണ് നോട്ട് 13 5ജി. 108എംപി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് സൗകര്യം തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
റെഡ്മി നോട്ട്13 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1080 x 2400 പിക്സലുകൾ, 11,000nits ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
108MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 13 5ജിയിലുള്ളത്. പ്രധാന സെൻസറിനൊപ്പം 8MP അൾട്രാ വൈഡ് സെൻസറും 2MPമാക്രോ സെൻസറും എത്തുന്നു. ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്. ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

6ജിബി, 8ജിബി, 12ജിബി എന്നിങ്ങനെ മൂന്ന് റാം ഓപ്ഷനുകളും 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ മുന്നോട്ട് വയ്ക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് റെഡ്മി നോട്ട് 13 ലോഞ്ച് ചെയ്തത് എങ്കിലും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








