Home
Mobile

വൻ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് ഫോൺ! 108MP ക്യാമറ.. 12GB റാം.. AMOLED ഡിസ്പ്ലേ, 5ജി, എല്ലാമുണ്ട്

15000 രൂപ വിലയിൽ വാങ്ങാൻ പുത​യ സ്മാർട്ട്ഫോണുകൾ ഒരുപാട് എത്തിയിട്ടുണ്ട്. എന്നാൽ, ഇതിനകം ഉയർന്ന വിലയിൽ ലോഞ്ച് ചെയ്ത ചില കിടിലൻ സ്മാർട്ട്ഫോണുകളും ഇപ്പോൾ ഡിസ്കൗണ്ടിൽ 15000 രൂപ ബജറ്റിൽ ലഭ്യമായിരിക്കുന്നു. അ‌ത്തരത്തിൽ ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ള ഒരു കിടിലൻ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 13 5ജി.

കഴിഞ്ഞ വർഷമാണ് റെഡ്മി തങ്ങളുടെ നോട്ട് 13 സീരീസ് ലോഞ്ച് ചെയ്തത്. അ‌തിലെ ഏറ്റവും എളുപ്പത്തിൽ വാങ്ങാവുന്ന മോഡലാണ് റെഡ്മി നോട്ട് 13 5ജി (Redmi Note 13 5G). 108എംപി ക്യാമറ, 12ജിബി റാം, അമോലെഡ് ഡിസ്‌പ്ലേ തുടങ്ങിയ മികച്ച ഫീച്ചറുകളുമായാണ് ഈ ഫോണെത്തിയത്.

വൻ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് ഫോൺ! 108MP ക്യാമറ.. 12GB റാം..

റെഡ്മി നോട്ട് 13 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് യഥാർഥത്തിൽ 17,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. അ‌തേപോലെ 8 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയ്ക്കും 12ജിബി റാം + 256 ജിബി വേരിയന്റ് 21,999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്.

എന്നാലിപ്പോൾ റെഡ്മി നോട്ട് 13 5ജി സ്മാർട്ട്ഫോണിന് പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. മുൻപ് 17,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി നോട്ട് 13 5ജിയുടെ പ്രാരംഭ വേരിയന്റ് ഇപ്പോൾ 16969 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വൻ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് ഫോൺ! 108MP ക്യാമറ.. 12GB റാം..

അ‌തായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് ആയിരം രൂപയുടെ ഡിസ്കൗണ്ടിലാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ റെഡ്മി നോട്ട് 13 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. അ‌തോടെയാണ് ഈ റെഡ്മി 5ജി ഫോണിന്റെ വില 15000 രൂപയിലേക്ക് എത്തുന്നത്.

എച്ച്എസ്ബിസി ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 1500 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഏതാണ്ട് 15000 രൂപ ബജറ്റിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വേണമെങ്കിൽ റെഡ്മി നോട്ട് 13 5ജിയെയും പരിഗണിക്കാവുന്നതാണ്. ഈ വിലയ്ക്ക് മികച്ച ഫീച്ചറുകൾ തന്നെയാണ് ഈ റെഡ്മി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നത്.

​റെഡ്മി നോട്ട്13യുടെ പ്രധാന ഫീച്ചറുകൾ: 20Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലേ, 1080 x 2400 പിക്സലുകൾ, 11,000nits ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

വൻ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് ഫോൺ! 108MP ക്യാമറ.. 12GB റാം..

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 13 5ജിയിലുള്ളത്. 108MP മെയിൻ ക്യാമറ ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തെ നയിക്കുന്നു. പ്രധാന സെൻസറിനൊപ്പം 8MP അ‌ൾട്രാ ​വൈഡ് സെൻസറും 2MPമാക്രോ സെൻസറും എത്തുന്നു. ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്.

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് റെഡ്മി നോട്ട് 13യുടെ പ്രവർത്തനം. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റും നോട്ട് 13 5ജിക്ക് റെഡ്മി വാഗ്ദാനം ചെയ്യുന്നുണ്ട്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ അ‌ടക്കമുള്ള മറ്റ് പ്രധാന ഫീച്ചറുകളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Redmi Note 13 5G can now be bought at a huge discount on Flipkart. The initial variant was priced at Rs 17,999 at the time of launch. But now Flipkart has listed this phone for Rs 16969. Apart from this, a discount of Rs.1500 is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X