ഇമ്മിണി ബല്യ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് 13 5G; ഇപ്പോൾ വാങ്ങിയാൽ 3500 രൂപ ലാഭം!
സ്മാർട്ട്ഫോൺ വാങ്ങാൻ ഡിസ്കൗണ്ട് തേടുന്നവർക്ക് ആവേശം പകർന്ന് വിവിധ പ്ലാറ്റ്ഫോമുകളിൽ വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് റെഡ്മി നോട്ട് 13 5ജി (Redmi Note 13 5G). റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വ്യത്യസ്ത വിലകളിലും ഡിസ്കൗണ്ടുകളിലും ഈ 5ജി സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ റെഡ്മി നോട്ട് 13 5ജി ഏറ്റവും വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിലാണ്. ലഭ്യമായ ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 3500 രൂപയ്ക്കടുത്ത് ഡിസ്കൗണ്ടിൽ ഈ റെഡ്മി 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.
17,999 രൂപ പ്രാരംഭ വിലയിലാണ് കഴിഞ്ഞ വർഷം റെഡ്മി നോട്ട് 13 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഈ 5ജി സ്മാർട്ട്ഫോൺ 15314 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വില വീണ്ടും കുറയക്കാൻ സഹായിക്കുന്ന ചില ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ബാങ്ക് ഓഫർ എന്ന നിലയിൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. മറ്റൊരു ഓഫർ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടിന് 10 ശതമാനം വരെ (പരമാവധി 1000 രൂപ) ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും എന്നതാണ്.
ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാക്കിയിരിക്കുന്ന ബാങ്ക് ഓഫറുകളിൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന ഓഫർ കൂടി നേടാനായാൽ 14,314 രൂപയ്ക്ക് റെഡ്മി നോട്ട് 13 5ജി സ്വന്തമാക്കാൻ സാധിക്കും. റെഡ്മി നോട്ട് 13 5ജിയുടെ പിൻഗാമിയായി പുതിയ റെഡ്മി നോട്ട് 14 ഉടൻ എത്തും. എന്നാൽ ഇതിന്റെ കൃത്യമായ തിയതി ഇപ്പോൾ ലഭ്യമായിട്ടില്ല.

റെഡ്മി നോട്ട്13 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1080 x 2400 പിക്സലുകൾ, 11,000nits ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.
ക്യാമറകളുടെ കാര്യമെടുത്താൽ, റെഡ്മി നോട്ട് 13 5ജിയിൽ 108MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. പ്രധാന സെൻസറിനൊപ്പം 8MP അൾട്രാ വൈഡ് സെൻസറും 2MPമാക്രോ സെൻസറും എത്തുന്നു. ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്. സുരക്ഷയ്ക്കായി ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.
6ജിബി, 8ജിബി, 12ജിബി എന്നിങ്ങനെ മൂന്ന് റാം ഓപ്ഷനുകളും 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും ഈ ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് റെഡ്മി നോട്ട് 13 ലോഞ്ച് ചെയ്തത് എങ്കിലും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിനാൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14ൽ തന്നെ പ്രവർത്തിക്കും.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 5ജി, 4ജി, യുഎസ്ബി ടൈപ്പ് സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡ്യുവൽ മൈക്രോഫോണുകൾ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്. സ്റ്റെൽത്ത് ബ്ലാക്ക്, പ്രിസം ഗോൾഡ്, ആർട്ടിക്ക് വൈറ്റ് കളർ ഓപ്ഷനുകളിൽ റെഡ്മി നോട്ട് 13 5ജി ലഭ്യമാണ്.


Click it and Unblock the Notifications








