Home
Mobile

കാഴ്ചയിൽ സുന്ദരന്മാർ, പെർഫോമൻസിൽ പുലിക്കുട്ടികൾ! റെഡ്മി നോട്ട് 13, 13 പ്രോ എന്നിവ ഇനി ഇന്ത്യയിലും വാങ്ങാം

റെഡ്മി നോട്ട് 13 സീരീസ് (Redmi Note 13 series) ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് നോട്ട് 13 സീരീസിൽ ഉൾപ്പെടുന്നത്.

2023 സെപ്റ്റംബറിൽ ​ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 13 സീരീസ് ഇപ്പോൾ ഇന്ത്യയിലേക്ക് എത്തുമ്പോൾ നെഞ്ചിടിപ്പ് മറ്റ് സ്മാർട്ട്ഫോ​​ൺ ബ്രാൻഡുകൾക്കാണ്. കാരണം റെഡ്മി നോട്ട് 13 സീരീസിലെ മൂന്ന് ഫോണുകളും തങ്ങളുടെ വില വിഭാഗങ്ങളിൽ മറ്റ് ഫോണുകൾക്ക് കടുത്ത മത്സരം നൽകുന്നു.

റെഡ്മി നോട്ട് 13, 13 പ്രോ എന്നിവ ഇനി ഇന്ത്യയിലും വാങ്ങാം

പെർഫോമൻസിന്റെ കാര്യത്തിൽ റെഡ്മി നോട്ട് സീരീസ് നിരാശ​പ്പെടുത്താറില്ല എന്നതിനാൽത്തന്നെ, മാസങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുമ്പോൾ ഈ ഫോണുകളുടെ വില എന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കിയത്. തുടക്കത്തിൽ റെഡ്മി നോട്ട് 13 5ജിയുടെ അടിസ്ഥാന മോഡൽ ഇന്ത്യയിൽ 16,999 രൂപ വിലയിലും റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ 23,999 രൂപ വിലയിലും ലഭിക്കും.

​റെഡ്മി നോട്ട്13യുടെ പ്രധാന സവിശേഷതകൾ: 6.67 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലേ, 1080 x 2400 പിക്സലുകൾ, 120Hz റിഫ്രഷ് റേറ്റ്, 1,000nits ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ ആണ് ഈ ഫോണിന്റെ കരുത്ത്.

108MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. പ്രധാന സെൻസറിനൊപ്പം 8MP അ‌ൾട്രാ ​വൈഡ് സെൻസറും 2MPമാക്രോ സെൻസറും എത്തുന്നു. ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് റെഡ്മി നോട്ട് 13യുടെ പ്രവർത്തനം.

മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാകും. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റും റെഡ്മി വാഗ്ദാനം ചെയ്യുന്നുണ്ട്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ, 5ജി കണക്ടിവിറ്റി അ‌ടക്കം ഈ ​സ്റ്റാൻഡേർഡ് നോട്ട് 13 ഫോണിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 13 പ്രോയുടെ ഫീച്ചറുകൾ: റെഡ്മി നോട്ട് സീരീസുകളിൽ സാധാരണയായി ഏറ്റവുമധികം ജനപ്രീതി നേടുക പ്രോ മോഡലുകളാണ്. ആ പാരമ്പര്യം നിലനിർത്താൻ മികച്ച ഫീച്ചറുകളും ക്യാമറയും സഹിതമാണ് റെഡ്മി നോട്ട് 13 പ്രോയും എത്തിയിരിക്കുന്നത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

റെഡ്മി നോട്ട് 13, 13 പ്രോ എന്നിവ ഇനി ഇന്ത്യയിലും വാങ്ങാം

6.67 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലേ, 1220 x 2712 പിക്സലുകൾ, 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ഡോൾബി വിഷൻ എന്നിവ സഹിതമാണ് റെഡ്മി നോട്ട് 13 പ്രോ എത്തിയിരിക്കുന്നത്. സ്ലിം ബെസൽസ് അ‌ടക്കം ആകർഷകമായ ഡി​സൈൻ ഈ മോഡലിലും കാണാം.

പ്രോ മോഡൽ ആയതിനാൽ തന്നെ മികച്ച ക്യാമറ സജ്ജീകരണം റെഡ്മി ഇതിൽ ഒരുക്കിയിട്ടുണ്ട്. റെഡ്മി നോട്ട് 13 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് നേതൃത്വം നൽകുന്നത് 200MP മെയിൻ ക്യാമറയാണ്. ഇതോടൊപ്പം 8MP അ‌ൾട്രാ​വൈഡ് സെൻസറും 2MP മാക്രോ സെൻസറും അ‌ടങ്ങുന്നു. ഫ്രണ്ട് ക്യാമറ 16MP തന്നെ.

5100mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിങ് പിന്തുണയും റെഡ്മി നൽകിയിരിക്കുന്നു. ​വൈ​ ഫൈ 5, ബ്ലൂടൂത്ത് 5.2 എന്നവയും ഇൻഡിസ്പ്ലേ ഫിംഗർ പ്രിൻസ് സെൻസറും 5ജി കണക്ടിവിറ്റിയും അ‌ടക്കമുള്ള ഫീച്ചറുകളും റെഡ്മി നോട്ട് 13 പ്രോയിലുണ്ട്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനമെങ്കിലും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റും ലഭിക്കും.

വിലയും ലഭ്യതയും: റെഡ്മി നോട്ട് 13 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യഥാർഥത്തിൽ 17,999 രൂപ ആണ് വില. അ‌തേപോലെ 8 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 12ജിബി റാം + 256 ജിബി വേരിയന്റിന് 21,999 രൂപയുമാണ് വില.

റെഡ്മി നോട്ട് 13, 13 പ്രോ എന്നിവ ഇനി ഇന്ത്യയിലും വാങ്ങാം

എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ​റെഡ്മി നോട്ട് 13 5ജിക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. എന്നാൽ റെഡ്മി നോട്ട് 13 5ജി പ്രോയ്ക്കും പ്രോ പ്ലസ് മോഡലിനും 2000 രൂപ ഡിസ്കൗണ്ടാണ് ലഭിക്കുക. റെഡ്മി നോട്ട് 13 പ്രോ മോഡലും മൂന്ന് റാം + സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്നു.

റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 25,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 12 ജിബി റാം + 256 ജിബി ഓപ്ഷന് 29,999 രൂപയുമാണ് യഥാർഥ വില.

എന്നാൽ റെഡ്മി നോട്ട് 13 പ്രോയുടെ മൂന്ന് വേരിയന്റുകൾക്കും 2000 രൂപ ലോഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ ഫോണുകൾ യഥാക്രമം 23,999 രൂപ, 25,999 രൂപ, 27,999 രൂപ വിലകളിൽ ലഭ്യമാകും. സീരീസിലെ ഏറ്റവും ഉയർന്ന വേരിയന്റായ നോട്ട് 13 പ്രോ പ്ലസിന്റെ വില ആരംഭിക്കുന്നത് 31,999 രൂപ മുതലാണ്.

More from GizBot

Best Mobiles in India

English summary
Redmi Note 13 series launched in India. The Note 13 series consists of three smartphones namely Redmi Note 13, Redmi Note 13 Pro and Redmi Note 13 Pro Plus. Note 13 Pro Plus is powered by MediaTek Dimensity 7200 Ultra chipset. The Note 13 Pro Plus is powered by the MediaTek Dimensity 7200 Ultra chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X