Home
Mobile

എന്തൊക്കെയാ ഇവിടെ നടക്കണേ! 200MP ക്യാമറയുള്ള റെഡ്മി നോട്ട് 13 പ്രോ 5ജിക്ക് ഡിസ്കൗണ്ടോട് ഡിസ്കൗണ്ട്

സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവരെ വൻ കൺഫ്യൂഷനിലാക്കിക്കൊണ്ട് റെഡ്മി നോട്ട് 13 പ്രോ 5ജി (Redmi Note 13 Pro 5G) ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റെഡ്മിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും പല വിലയിൽ പല ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നു. ഫെസ്റ്റിവൽ സെയിൽ കണക്കിലെടുത്ത് ​ഷവോമി റെഡ്മി ഫോണുകൾക്ക് പ്രത്യേക ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഇത് കൂടാതെ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വ്യത്യസ്ത ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അ‌തിനാലാണ് റെഡ്മി നോട്ട് 13 പ്രോ 5ജി പലവിലയിൽ പല ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കരുതാം.

ഈ വർഷം ജനുവരിയിൽ ആണ് റെഡ്മി തങ്ങളുടെ നോട്ട് 13 സീരീസിലെ റെഡ്മി നോട്ട് 13, നോട്ട് 13 പ്രോ 5ജി മോഡലുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. അ‌ന്ന് റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപയും 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 12ജിബി റാം+ 256ജിബി വേരിയന്റിന് 29,999 രൂപയുമായിരുന്നു വില.

എന്തൊക്കെയാ ഇവിടെ നടക്കണേ! റെഡ്മി നോട്ട് 13 പ്രോ 5ജിക്ക് വൻ ഡിസ്കൗണ്ട്

ഇപ്പോൾ ഈ മോഡലുകളെല്ലാം കുറഞ്ഞ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ റെഡ്മി വെബ്​സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും 'പൊതുവിൽ' 22,999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഇതിലും കുറഞ്ഞ വിലയിലും ആമസോണിൽ ഈ ഫോൺ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നതു വേറെ കാര്യം.

22,999 രൂപ വിലയുള്ള റെഡ്മി നോട്ട് 13 പ്രോ 5ജിക്ക് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് റെഡ്മിയുടെ ഔദ്യോഗിക ​സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഉണ്ട്. അ‌തിനാൽ 19,999 രൂപ വിലയിൽ റെഡ്മി നോട്ട് 13 പ്രോ 5ജി ഇപ്പോൾ വാങ്ങാൻ സാധിക്കും.

എന്തൊക്കെയാ ഇവിടെ നടക്കണേ! റെഡ്മി നോട്ട് 13 പ്രോ 5ജിക്ക് വൻ ഡിസ്കൗണ്ട്

19,999 രൂപ എന്നത് റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭിക്കുന്ന പൊതു വിലയാണ്. എന്നാൽ ഇതിന് പുറമേ, ആമസോണിൽ അ‌ദർ ഓഫേഴ്സ് ഓപ്ഷനൊപ്പം 19,400 രൂപ വിലയിൽ ഇതേ ഫോൺ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിനൊപ്പം 1750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 17650 രൂപ വിലയിൽ ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

ഫ്ലിപ്പ്കാർട്ടിൽ നിന്നാണ് റെഡ്മി നോട്ട് 13 പ്രോ 5ജി വാങ്ങുന്നത് എങ്കിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 200MP ക്യാമറ സഹിതമാണ് ഈ റെഡ്മി 5ജി ഫോൺ എത്തുന്നത്. മികച്ച പെർഫോമൻസും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

റെഡ്മി നോട്ട് 13 പ്രോയുടെ ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലേ, 1220 x 2712 പിക്സലുകൾ, 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

എന്തൊക്കെയാ ഇവിടെ നടക്കണേ! റെഡ്മി നോട്ട് 13 പ്രോ 5ജിക്ക് വൻ ഡിസ്കൗണ്ട്

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്, 200MP മെയിൻ ക്യാമറയാണ് അ‌തിൽ പ്രധാനി, ഇതോടൊപ്പം 8MP അ‌ൾട്രാ​വൈഡ് സെൻസറും 2MP മാക്രോ സെൻസറും എത്തുന്നു. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റും നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റും ലഭിക്കുന്നതിനാൽ ആൻഡ്രോയിഡ് 16 വരെ ലഭ്യമാകും.

5100mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ് പിന്തുണ, 5ജി, വൈ​ഫൈ 5, ബ്ലൂടൂത്ത് 5.2, ഇൻഡിസ്പ്ലേ ഫിംഗർ പ്രിൻസ സെൻസർ അ‌ടക്കമുള്ള ഫീച്ചറുകളും റെഡ്മി നോട്ട് 13 പ്രോയിലുണ്ട്. ആർട്ടിക്കിൾ ​വൈറ്റ്, മിഡ്​നൈറ്റ് ബ്ലാക്ക്, കോറൽ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Redmi Note 13 Pro 5G is being sold at a huge discount considering the festival season in India. You can get this phone at a price of Rs 19999 with discount. The phone is also listed on Amazon for Rs 19,400 with a bank discount of Rs 1750. So you can buy this phone from Amazon at a price of Rs 17650.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X