ഇത് നല്ല ഡീലാണല്ലോ... Redmi Note 13 Pro 15000 രൂപക്ക് ഇപ്പോൾ സ്വന്തമാക്കാം
മികച്ച ബജറ്റ് ഫ്രണ്ട്‌ലി 5ജി ഫോണാണോ നോക്കുന്നത്..? നിങ്ങളുടെ മുന്നിൽ അനവധി ഒപ്ഷനുകൾ വരാൻ സാധ്യത കൂടുതലാണ്. അത്രയ്ക്കും 5ജി ഫോണുകൾ വിപണിയിൽ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. എന്നാൽ 5ജി മാത്രമല്ല, കൂടുതൽ ഫീച്ചറുകൾ വേണമെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിയുന്ന ഫോണാണ് റെഡ്മി നോട്ട് 13 പ്രോ 5ജി (Redmi Note 13 Pro 5G). ഈ ഫോൺ തിരഞ്ഞെടുക്കാൻ കാരണങ്ങൾ ഒരുപാടുണ്ട്. ഏറ്റവും പ്രധാനം ഇതിന് ഇപ്പോൾ ഓഫറും നിലനിൽക്കുന്നുണ്ട് എന്നതാണ്. നോട്ട് 14 സീരീസ് പുറത്തിറങ്ങിയതിനുശേഷം സ്വാഭാവികമായി റെഡ്മി നോട്ട് 13 സീരീസിന്റെ വില കുറയും.
അതിനാൽ തന്നെ ഇപ്പോൾ 15,000 രൂപക്ക് വരെ ഈ ഫോൺ സ്വന്തമാക്കാൻ കഴിയും. എങ്ങനെയെന്നല്ലേ, നമുക്ക് നോക്കാം. ഫ്‌ലിപ്കാർട്ടിൽ ഫെബ്രുവരി 28 വരെ മാസാവസാന മൊബൈൽ ഫെസ്റ്റിവൽ വിൽപ്പന നടത്തുന്നുണ്ട്. ഈ വിൽപ്പനയ്ക്കിടെ റെഡ്മി നോട്ട് 13 സീരീസിലെ പ്രീമിയം മോഡൽ അതിന്റെ യഥാർത്ഥ ലോഞ്ച് വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.

റെഡ്മി നോട്ട് 13 പ്രോയിൽ 12 ജിബി വരെ റാമും 200 എംപി ക്യാമറയും ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി ഫീച്ചറുകളുണ്ട്. റെഡ്മി നോട്ട് 13 പ്രോ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് ആ മൂന്ന് വേരിയൻറുകൾ.
കൂടാതെ ആർട്ടിക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലായാണ് ഫോൺ വിപണിയിൽ എത്തുന്നത്. ലോഞ്ച് ചെയ്തപ്പോൾ, 8 ജിബി റാം + 256 ജിബി വേരിയന്റിന് 26,999 രൂപയായിരുന്നു വില, എന്നാൽ ഇപ്പോൾ ആമസോണിൽ വെറും 21,999 രൂപയ്ക്ക് ലഭ്യമാണ്.
അതേസമയം, ഈ സ്മാർട്ട് ഫോൺ ഫ്‌ലിപ്കാർട്ടിലും ഓഫർ ലിസ്റ്റിലുണ്ട്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഫ്‌ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്ഫോണിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ കൂടുതലായി ഒന്നും അലോചിക്കാനില്ല.

21,100 രൂപ വരെ വില കുറയ്ക്കാൻ കഴിയുന്ന ഒരു എക്സ്ചേഞ്ച് ഓഫർ നിങ്ങൾക്ക് ലഭിക്കും. ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങളുടെ പഴയ ഫോണിന് 7,000 രൂപ വിലയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ പുതിയ സ്മാർട്ട്ഫോൺ 15,000 രൂപയ്ക്ക് പോലും സ്വന്തമാക്കാം. കൃത്യമായ എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ ഉപകരണത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും.
1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED ഡിസ്പ്ലേ, സുഗമമായ 120Hz റിഫ്രഷ് റേറ്റ്, 1800 നിറ്റുകളിൽ എത്തുന്ന പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഉപകരണത്തിന്റെ സവിശേഷതയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസസറാണ് ഇതിന്റെ കരുത്ത്. 12GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.
പിൻ ക്യാമറ സജ്ജീകരണത്തിൽ ശ്രദ്ധേയമായ 200MP മെയിൻ സെൻസർ (Samsung ISOCELL HP3), ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 8MP അൾട്രാ-വൈഡ് ലെൻസ്, 2MP മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. അതേസമയം മുൻ ക്യാമറ സെൽഫികൾക്കായി 16MP വാഗ്ദാനം ചെയ്യുന്നു. 67W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയും ഇതിന് നൽകുന്നുണ്ട്.


Click it and Unblock the Notifications








