Home
Mobile

കടുവകളെ പിടിക്കാൻ വന്ന ഇവൻ കിടുവാാാ!​ റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഇന്ത്യയിലെത്തി

റെഡ്മി ആരാധകരുടെ കാത്തിരിപ്പുകൾ സഫലമാക്കിക്കൊണ്ട് റെഡ്മി നോട്ട് 13 സീരീസ് (Redmi Note 13 series) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് നോട്ട് 13 സീരീസിലുൾപ്പെടുന്നത്.

റെഡ്മി നോട്ട് 13 സീരീസ് 2023 സെപ്റ്റംബറിൽ ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. പെർഫോമൻസിന്റെ കാര്യത്തിൽ റെഡ്മി നോട്ട് സീരീസ് നിരാശ​പ്പെടുത്താറില്ല എന്നതിനാൽത്തന്നെ, മാസങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുമ്പോൾ ഈ ഫോണുകളുടെ വില എന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കിയത്. പ്രതീക്ഷകൾ കാത്തുകൊണ്ട് മാന്യമായ വിലയിൽത്തന്നെയാണ് മൂന്ന് ഫോണുകളും എത്തിയിരിക്കുന്നത്.

കടുവകളെ പിടിക്കാൻ വന്ന ഇവൻ കിടുവാ!​ റെഡ്മി നോട്ട് 13 പ്രോ+ ഇന്ത്യയിൽ

റെഡ്മി നോട്ട് 13 സീരീസിൽ മൂന്ന് ഫോണുകളാണ് ഉള്ളതെങ്കിലും ഇതിൽ ഏറ്റവുമധികം ശ്രദ്ധേയം റെഡ്മി നോട്ട് 13 പ്രോ പ്ലസ് ആണ്. റിയൽമി, ഐക്യൂ എന്നിവയുടെ പുതിയ സ്മാർട്ട്ഫോണുകളോട് മത്സരിക്കാൾ ശേഷിയോടെ ആകർഷകമായ ഫീച്ചറുകളും മികച്ച ക്യാമറയും റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ ഉണ്ട്.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് HDR10+ കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 1220 x 2712 പിക്സലുകൾ, 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

കടുവകളെ പിടിക്കാൻ വന്ന ഇവൻ കിടുവാ!​ റെഡ്മി നോട്ട് 13 പ്രോ+ ഇന്ത്യയിൽ

മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്ര ചിപ്സെറ്റ് ആണ് നോട്ട് 13 പ്രോ പ്ലസിന്റെ കരുത്ത്. മൂന്ന് റാം + സ്റ്റോറേജ് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാകും. IP68 റേറ്റിങ് സഹിതമാണ് ഈ ​ഹൈഎൻഡ് മോഡൽ എത്തുന്നത്. മറ്റ് രണ്ട് മോഡലുകൾക്കും സമാനമായി ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് നോട്ട് 13 പ്രോ പ്ലസും പ്രവർത്തിക്കുന്നത്.

200MP സാംസങ് ഐസൊസെൽ എച്ച്പി (ISOCELL HP3 ) സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സീരീസിലെ മറ്റുഫോണുകളിലേത് പോലെ ഫ്രണ്ട് ക്യാമറ 16MP തന്നെയാണ്.

ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സിനോടും സാംസങ്ങിന്റെ ഗാലക്സി എസ്23 അ‌ൾട്രയോടും കിടപിടിക്കുന്നതാണ് നോട്ട് 13 പ്രോ പ്ലസിലെ ക്യാമറ യൂണിറ്റ് എന്ന് ലോഞ്ചിൽ കമ്പനി അ‌വകാശപ്പെട്ടു. ആദ്യത്തെ യഥാർത്ഥ 200 എംപി ക്യാമറയാണ് ഇതെനന് ഷവോമി അവകാശപ്പെടുന്നു. OIS, EIS പിന്തുണയും ലോസ് ലെസ് 4x സൂമും ഇതിലുണ്ട്.

കടുവകളെ പിടിക്കാൻ വന്ന ഇവൻ കിടുവാ!​ റെഡ്മി നോട്ട് 13 പ്രോ+ ഇന്ത്യയിൽ

ആകർഷകമായ രൂപത്തിലാണ് നോട്ട് 13 പ്രോ പ്ലസും എത്തുന്നത്. ഫ്യൂഷൻ ഡിസൈൻ ആണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഷവോമി പറയുന്നു. ഫ്യൂഷൻ ബ്ലാക്ക്, ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ​നോട്ട് 13 പ്രോ പ്ലസ് വിൽപ്പനയ്ക്ക് എത്തുന്നു.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 31,999 രൂപയാണ് പ്രാരംഭ വില. 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയും 12 ജിബി റാം+ 512 ജിബി സ്റ്റോറേജുള്ള ടോപ്പ് വേരിയന്റിന് 35,999 രൂപയും നൽകണം.

ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ തുടക്കത്തിൽ നോട്ട് 13 പ്രോ പ്ലസ് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാം. ഐസിഐസിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടും. കൂടാതെ 2,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Along with the Redmi Note 13 series, the Redmi Note 13 Pro Plus was launched in India. The base variant of the Redmi Note 13 Pro Plus with 8GB RAM and 256GB storage starts at Rs 31,999. 33,999 for the 12GB RAM + 256GB storage variant and Rs 35,999 for the top variant with 12GB RAM + 512GB storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X