Home
Mobile

ഒരു കല്യാണം തന്നെ ഇനി ഫോണിൽ ഷൂട്ട് ചെയ്യാം; റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഇന്ത്യയിലേക്ക്!

200എംപി ക്യാമറ സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായി റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഇന്ത്യയിലേക്ക്. ഇന്ന് ഷവോമി റെഡ്മി 13സി സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ചടങ്ങിൽ വച്ചാണ് ഷവോമി റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ചത്.

2024 ജനുവരിയിൽ റെഡ്മി നോട്ട് 13 പ്രോ+ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വെളിപ്പെടുത്തി. ഈ വർഷം സെപ്റ്റംബറിൽ ഷവോമി റെഡ്മി 13 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. നോട്ട് 13, നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് സീരീസിലുള്ളത്.

 റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഇന്ത്യയിലേക്ക്!

റെഡ്മി നോട്ട് 13 സീരീസിലെ നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ മോഡലുകൾ അടുത്ത മാസം ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സീരീസിലെ മറ്റൊരു ഫോണായ റെഡ്മി നോട്ട് 13 പോക്കോ എക്സ്6 നിയോ എന്ന പേരിലും ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിനകം ലോഞ്ച് ചെയ്ത ഫോണുകളായതിനാൽ ഈ ഫോണുകളുടെ ഫീച്ചറുകൾ ഇതിനകംതന്നെ ലഭ്യമായിട്ടുണ്ട്. 200 എംപി ക്യാമറ അ‌ടക്കം മികച്ച ഫീച്ചറുകളുമായാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ് എത്തുന്നത്. ഇന്ന് നടന്ന റെഡ്മി 13സി സീരീസ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് മുഴുവൻ റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഉപയോഗിച്ച ചിത്രീകരിച്ചതായി ഷവോമി പറയുന്നു.

 റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഇന്ത്യയിലേക്ക്!

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: റെഡ്മി നോട്ട് 13 പ്രോ+ 6.67 ഇഞ്ച് 1.5K FHD+ അ‌മോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, സെൽഫി ഷൂട്ടറിനായുള്ള പഞ്ച്-ഹോൾ കട്ട്ഔട്ട്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണം എന്നിവയുമായാണ് എത്തുന്നത്.

മീഡിയടെക് ഡിമെൻസിറ്റി 7200 അ‌ൾട്രാ ചിപ്സെറ്റ് ആണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ കരുത്ത്. 16GB റാമും 512GB സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും നോട്ട് 13 പ്രോ പ്ലസിന്റെ ഫീച്ചറുകളിൽപ്പെടുന്നു.

200MP സാംസങ് ഐസൊസെൽ എച്ച്പി (ISOCELL HP3 ) സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 എംപി മുൻ ക്യാമറയും ഉണ്ട്.

 റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഇന്ത്യയിലേക്ക്!

ചൈനയിൽ റെഡ്മി നോട്ട് 13 പ്രോയുടെ 8GB + 128GB മോഡൽ 1,499 ആർഎംബി (ഏകദേശം 17,600 രൂപ) രൂപ വിലയിൽ ആണ് എത്തുന്നത്. 8GB + 256GB മോഡൽ 1,699 ആർഎംബിയും (ഏകദേശം 20,000 രൂപ), 12GB + 256GB മോഡൽ 1,899 ആർഎംബിയും (ഏകദേശം 22,300 രൂപ) വിലയിൽ എത്തുന്നു.

അ‌തേപോലെ റെഡ്മി നോട്ട് 13 പ്രോ 12GB + 512GB മോഡൽ 1,999 ആർഎംബി ( ഏകദേശം 23,500 രൂപ ) വിലയിലും ഏറ്റവും ഉയർന്ന 16GB + 512GB വേരിയന്റ് 2,099 ( ഏകദേശം 24,700 രൂപ ) വിലയിലും ആണ് ലഭ്യമാകുക.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ 12GB + 256GB മോഡലിന് 1,999 ആർഎംബി (ഏകദേശം 23,500 രൂപ), 12GB + 512GB മോഡലിന് 2,199 ആർഎംബിയും (ഏകദേശം 25,900 രൂപ), 16GB + 512GB ​േ​മാഡലിന് 2,299 (ഏകദേശം 26,200 രൂപ) വിലയും നൽകണം.

More from GizBot

Best Mobiles in India

English summary
Xiaomi has revealed that the Redmi Note 13 Pro+ will launch in India in January 2024. Redmi Note 13 Pro Plus is powered by the MediaTek Dimensity 7200 Ultra chipset. It comes with 16GB RAM and 512GB storage. It sports a 6.67-inch 1.5K FHD+ AMOLED display. It also has a 5,000mAh battery with 120W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X