ചുവപ്പിനോട് പ്രണയമുണ്ടോ! 200MP ക്യാമറ സഹിതം റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ ഇന്ത്യയിൽ എത്തി
ഓരോരുത്തർക്കും പ്രിയപ്പെട്ട ചില നിറങ്ങൾ ഉണ്ടാകും. നിരവധി പേരുടെ ഇഷ്ട നിറമാണ് ബ്ലാക്ക്. അതേപോലെ തന്നെ നിരവധി പേർ ഇഷ്ടപ്പെടുന്ന ഒരു നിറമാണ് ചുവപ്പ്. ചുവപ്പിനെ അത്രമേൽ ഇഷ്ടപ്പെടുന്നവർക്കായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി തങ്ങളുടെ റെഡ്മി നോട്ട് 13 പ്രോയുടെ പുതിയ വേരിയന്റായി റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ (Redmi Note 13 Pro Scarlet Red Edition) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മുൻപ് പുറത്തിറക്കിയ നോട്ട് 13 പ്രോയുടെ സമാന ഫീച്ചറുകൾ തന്നെയാണ് ഈ ഫോണിനും ഉള്ളത്. ചുവപ്പ് നിറത്തിലും ഇതിനി ലഭ്യമാകുമെന്നതാണ് മാറ്റം.
മുൻപ് ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ആണ് റെഡ്മി നോട്ട് 13 പ്രോ ലഭ്യമായിരുന്നത്. ഇത് കൂടാതെ ഒലിവ് ഗ്രീൻ കളർ വേരിയൻ്റ് കഴിഞ്ഞയാഴ്ച ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഈ നിരയിലേക്ക് ഇപ്പോൾ റെഡ്മി നോട്ട് 13 സ്കാർലറ്റ് റെഡ് എഡിഷനും കടന്നുകയറിയിരിക്കുന്നു.

നിറത്തിന്റെ കാര്യത്തിലല്ലാതെ മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ റെഡ്മി നോട്ട് 13 പ്രോയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല.
റെഡ്മി നോട്ട് 13 പ്രോ സ്കാർലറ്റ് റെഡ് എഡിഷൻ്റെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ആണ് വില.
എംഐയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ, ഷവോമിയുടെ റീട്ടെയിൽ സ്റ്റോർ എന്നിവിടങ്ങളിലൂടെ പുതിയ റെഡ്മി നോട്ട് 13 സ്കാർലറ്റ് റെഡ് എഡിഷൻ ഇന്ന് (ജൂൺ 25) മുതൽ വാങ്ങാനാകും. ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

റെഡ്മി നോട്ട് 13 പ്രോയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1220 x 2712 പിക്സലുകൾ, 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.
ഈ റെഡ്മി നോട്ട് സീരീസ് ഫോണിന്റെ പ്രധാന ആകർഷണം ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് നേതൃത്വം നൽകുന്ന 200MP മെയിൻ ക്യാമറയാണ്. 8MP അൾട്രാവൈഡ് സെൻസറും 2MP മാക്രോ സെൻസറും ഇതിലെ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 16MP ആണ്.
AG മാറ്റ് ഗ്ലാസ് ബാക്ക് കവറും പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP54 റേറ്റിങ് ഇതിലുണ്ട്. 67W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5100mAh ബാറ്ററിയും റെഡ്മി നോട്ട് 13 സ്കാർലറ്റ് റെഡ് എഡിഷൻ പായ്ക്ക് ചെയ്യുന്നു. വൈ ഫൈ 5, ബ്ലൂടൂത്ത് 5.2 എന്നവയും ഇൻഡിസ്പ്ലേ ഫിംഗർ പ്രിൻസ് സെൻസറും 5ജി കണക്ടിവിറ്റിയും അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

റെഡ്മി നോട്ട് സീരീസുകളിൽ സാധാരണയായി ഏറ്റവുമധികം ജനപ്രീതി നേടുക പ്രോ മോഡലുകളാണ്. ആ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെയാണ് റെഡ്മി നോട്ട് 13 സ്കാർലറ്റ് റെഡ് എഡിഷനും എത്തിയിരിക്കുന്നത്. 25000 രൂപയ്ക്കുള്ളിലുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും റെഡ്മി ആരാധകർക്കും ഈ പുതിയ സ്മാർട്ട്ഫോൺ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications