വില പറയാം, വാങ്ങാൻ റെഡിയായിക്കോ! റെഡ്മി നോട്ട് 13 സീരീസ് 20,999 രൂപ വിലയിലെത്തും, പ്രോയ്ക്ക് 28,999 രൂപ
2024ൽ നിരവധി വമ്പൻ സ്മാർട്ട്ഫോണുകളുടെ ലോഞ്ചുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യക്കാർ ഇപ്പോൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജനുവരി നാലിനായിട്ടാണ്, അന്നാണ് റെഡ്മി നോട്ട് 13 സീരീസ് (Redmi Note 13 5G series) ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരീസിലുള്ളത്.
ജനുവരിയിൽ ഗാലക്സി എസ്24 സീരീസും വൺപ്ലസ് 12 5ജിയും അടക്കം നിരവധി ഫോണുകൾ ഇന്ത്യയിൽ എത്തുന്നുണ്ട് എങ്കിലും അവയെല്ലാം മിഡ്റേഞ്ചിന് മുകളിൽ വിലയിലാണെത്തുന്നത്. എന്നാൽ ഒരു ശരാശരി സ്മാർട്ട്ഫോൺ പ്രേമിയെക്കൊണ്ട് അവയൊന്നും കൂട്ടിയാൽക്കൂടില്ല. പക്ഷേ ജനുവരി 4ന് എത്തുന്ന റെഡ്മി 13 സീരീസിന്റെ കാര്യം അങ്ങനെയല്ല.

ഇതിനകം റെഡ്മി നോട്ട് 13 സീരീസ് ചൈനയിൽ ലോഞ്ച് ആയിക്കഴിഞ്ഞു. അതിനാൽ തന്നെ ഈ സീരീസിൽ ഉൾപ്പെടുന്ന റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ എല്ലാവർക്കും ഇതിനകം അറിയാവുന്നവയാണ്. എന്നാൽ വിലയുടെ കാര്യം അങ്ങനെയല്ല.
റെഡ്മി നോട്ട് 13 5ജി സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില ചൈനയിലെ ലോഞ്ച് വിലയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഈ ഫോണുകളുടെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി റെഡ്മി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലോഞ്ചിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ഈ വിവരങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുകയാണ്.

റെഡ്മി നോട്ട് 13 സീരീസിലെ ഫോണുകൾക്കും അവയുടെ വിവിധ വേരിയന്റുകൾക്കും എന്തായിരിക്കും വില എന്ന് കാത്തിരുന്നവർക്ക് ഇപ്പോൾ പുറത്തുവന്ന ലീക്ക് റിപ്പോർട്ട് ഉത്തരം നൽകുന്നു. പുതിയ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ റെഡ്മി നോട്ട് 13 5ജിയുടെ പ്രാരംഭ വേരിയന്റ് 20,999 രൂപ വിലയിൽ അവതരിപ്പിക്കപ്പെടും.
റെഡ്മി നോട്ട് 13 5G മൂന്ന് റാമിലും സ്റ്റോറേജ് വേരിയന്റിലും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ടിപ്‌സ്റ്റർ അഭിഷേക് യാദവ് ട്വിറ്ററിൽ പങ്കുവച്ച വിവരങ്ങൾ പ്രകാരം, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 13 5ജിയുടെ അടിസ്ഥാന വേരിയന്റിന് 20,999 രൂപയായിരിക്കും ഇന്ത്യയിലെ വില.
അതേപോലെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള നോട്ട് 13 5ജിയുടെ മിഡ് വേരിയന്റിന് 22,999 രൂപയാണ് വില, 12 ജിബി റാമും 258 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് 24,999 രൂപ നൽകേണ്ടിവരും. പ്രിസം ഗോൾഡ്, ആർട്ടിക് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും.

റെഡ്മി നോട്ട് 13 സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായ നോട്ട് 13 പ്രോയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റ് 28,999 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയന്റിന് 32,999 രൂപയാണ് വില.
റെഡ്മി നോട്ട് 13 സീരീസിലെ ഏറ്റവും മികച്ച മോഡൽ എന്നു കരുതപ്പെടുന്ന റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഫീച്ചർ ചെയ്യുന്ന അടിസ്ഥാന വേരിയന്റിന് 33,999 രൂപയാണ് ഇന്ത്യയിലെ വില. മറ്റൊരു സ്റ്റോറേജ് വേരിയന്റും നോട്ട് പ്രോ പ്ലസിന് ഉണ്ട്.
നോട്ട് 13 പ്രോ പ്ലസിന്റെ 12ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 37,999 രൂപയാണ് വില. നോട്ട് 13 പ്രോ മോഡൽ ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലും പ്രോ+ ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ, ഫ്യൂഷൻ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് ലീക്ക് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications