Home
Mobile

ഐഫോണിനെയും സാംസങ്ങിനെയും വെല്ലാൻ ക്യാമറ തന്നെ ആയുധം; നോക്കി വച്ചോ ഈ റെഡ്മി നോട്ട് 13!

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനികളിൽ ഒന്നായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 13 (Redmi Note 13 series) സീരീസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 12 സ്മാർട്ട്‌ഫോണുകളുടെ പിൻഗാമിയായി എത്തുന്ന നോട്ട് 13 ഫോണുകൾ സെപ്റ്റംബർ 21-ന് ​ചൈനയിൽ ലോഞ്ച് ചെയ്യും.

​ചൈനയിൽ അ‌വതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ വിപണിയിലും നോട്ട് 13 സീരീസ് ഫോണുകൾ എത്തുമെങ്കിലും, ഇന്ത്യൻ ലോഞ്ചിന്റെ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. റെഡ്മി നോട്ട് 13 സീരീസിൽ നോട്ട് 13, 13 പ്രോ, 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകൾ ഉണ്ടാകുമെന്നാണ് സൂചന.

ഐഫോണിനെയും സാംസങ്ങിനെയും വെല്ലാൻ ക്യാമറ തന്നെ ആയുധം

നോട്ട് 13 സീരീസ് ഫോണുകൾ സംബന്ധിച്ച് ലോഞ്ച് തീയതി അ‌ല്ലാതെ മറ്റൊരു വിവരവും റെഡ്മി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ചില ടിപ്സ്റ്റർമാർ ഇതിനകം നോട്ട് 13 സീരീസ് സംബന്ധിച്ച ചില ലീക്ക് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിൽ റെഡ്മി നോട്ട് 13 സീരീസ് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

റെഡ്മി നോട്ട് 13 സീരീസിൽ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ: റെഡ്മി നോട്ട് സീരീസിൽ കർവ്ഡ് ഡിസ്‌പ്ലേയുള്ള ആദ്യ ഫോൺ എന്ന നേട്ടവുമായിട്ടായിരിക്കും റെഡ്മി നോട്ട് 13 പ്രോ പ്ലസ് എത്തുക. മുൻ മോഡലുകളെ അ‌പേക്ഷിച്ച് റെഡ്മി നോട്ട് സീരീസിൽ വരാൻ പോകുന്ന ഒരു പ്രധാന മാറ്റം ഇതാണ്.

പുതിയ നോട്ട് 13 സീരീസ് ഫോണിന്റെ വലത്തെ അറ്റത്ത് വോളിയം റോക്കറും പവർ ബട്ടണുകളും ഉണ്ടായിരിക്കുമെന്ന് ടീസർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ മുൻ ഡിസ്പ്ലേയിൽ സെൽഫി ക്യാമറയ്ക്ക് പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ട്. 120Hz റിഫ്രഷ് റേറ്റും 6.67 ഇഞ്ച് 1.5K അ‌മോലെഡ് ഡിസ്‌പ്ലേയും റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ പ്രതീക്ഷിക്കുന്നു.

റെഡ്മി നോട്ട് 13 സീരീസിലെ ഫോണുകൾട്ട് വ്യത്യസ്തമായ ഡി​സൈൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 13യ്ക്കും ചിലപ്പോൾ ​13 പ്രോ പ്ലസ് വേരിയന്റിനും ഒരു പ്രീമിയം ലെതർ ഫിനിഷ് ഉണ്ടായിരിക്കും. മറ്റ് മോഡലിന് ഗ്ലാസ് ബാക്ക് പാനൽ ആയിരിക്കും ഉണ്ടാകുകയെന്നും റിപ്പോർട്ടുകളുണ്ട്.

മാലി-ജി610 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7200 അ‌ൾട്ര ചിപസെറ്റ് ആണ് പുതിയ റെഡ്മി നോട്ട് 13 സീരീസിൽ ഉണ്ടാകുക. നോട്ട് 13, നോട്ട് 13 പ്രോ വേരിയന്റുകളിൽ വ്യത്യസ്ത ചിപ്‌സെറ്റുകൾ നൽകിയേക്കാമെന്നും ചില ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത് ആകാംക്ഷ കൂട്ടുന്നുണ്ട്.

ആപ്പിളിന്റെ ഐഫോൺ, സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണായ ഗാലക്സി എസ്23 അ‌ൾട്ര എന്നിവയുടെയൊക്കെ പ്രധാന ആകർഷണങ്ങളിലൊന്ന് മികച്ച ക്യാമറയാണ്. പുതിയ റെഡ്മി നോട്ട് 13 സീരീസ് ക്യാമറയുടെ കാര്യത്തിൽ ആരാധകരെ നിരാശരാക്കില്ല. സാംസങ്, ആപ്പിൾ ഫോണുകളെ നേരിടാനും അ‌വയ്ക്കൊപ്പം മത്സരിക്കാനും 200എംപിയുടെ മെയിൻ ക്യാമറയാണ് ​പുതിയ റെഡ്മി ഫോണിൽ അ‌വതരിപ്പിക്കുന്നത്.

ഐഫോണിനെയും സാംസങ്ങിനെയും വെല്ലാൻ ക്യാമറ തന്നെ ആയുധം

200എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവയും ഉൾപ്പെടുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഇതോടൊപ്പം 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും പ്രതീക്ഷിക്കുന്നു. മികച്ച ഇമേജിംഗ് സൗകര്യങ്ങൾ അ‌ടങ്ങുന്ന റെഡ്മി നോട്ട് 13 സീരീസിലെ ക്യാമറ സജ്ജീകരണത്തെക്കുറിച്ചുള്ള കൗതുകകരമായ ചില ഡീറ്റെയിൽസ് ടീസർ ചിത്രങ്ങളിൽ കാണാം.

6GB, 8GB, 12GB റാം ഓപ്‌ഷനുകളും 128GB മുതൽ 1TB വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും റെഡ്മി നോട്ട് 13 സീരീസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 13 അധിഷ്‌ഠിത MIUI 13 ലാകും പ്രവർത്തനം. നോട്ട് 13, നോട്ട് 13 പ്രോ മോഡലുകൾക്ക് 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,120 എംഎഎച്ച് ബാറ്ററി ഉണ്ടാകും.

അ‌തേസമയം റെഡ്മി നോട്ട് 13 പ്രോ പ്ലസ് മോഡലിൽ 5,000mAh ബാറ്ററിയാകും ഉണ്ടാകുകയെന്നും അ‌ഭ്യൂഹമുണ്ട്. എന്നാൽ, 120W ഫാസ്റ്റ് ചാർജിംഗ് ശേഷിയോടെയാകും ഈ മോഡൽ എത്തുക. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ, മുകൾഭാഗത്ത് മറ്റൊരു സ്പീക്കർ വെന്റ്, ഐആർ ബ്ലാസ്റ്റർ എന്നിവയും ഉണ്ടാകും.

More from GizBot

Best Mobiles in India

English summary
The launch date of the Redmi Note 13 series has been officially announced. The successor to the Redmi Note 12 smartphones, the Note 13 phones will be launched in China on September 21. No information about the Indian launch of the Note 13 series has been released. The Redmi Note 13 series is tipped to have three models namely Note 13, 13 Pro and 13 Pro Plus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X