Home
Mobile

കടുവകളെ പിടിച്ച കിടുവകൾ! റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾക്ക് 4000 രൂപ വരെ വില കുറച്ചു

വിപണിയിലുണ്ടായിരുന്ന സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ലോഞ്ച് ചെയ്യപ്പെട്ടവയാണ് റെഡ്മി നോട്ട് 13 സീരീസ് സ്മാർട്ട്ഫോണുകൾ. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ,
റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ഈ സീരീസിലുള്ളത്.

റെഡ്മി നോട്ട് 13 സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകൾക്കും ഷവോമി വിലക്കുറവും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നു. അ‌തിനാൽ ഈ മോഡലുകൾ ഇപ്പോൾ 2000 രൂപ മുതൽ 4000 രൂപ വരെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും. അ‌തായത് സീരീസിലെ സ്റ്റാന്റേർഡ് മോഡലായ നോട്ട് 13 ഇപ്പോൾ 15,499 രൂപയ്ക്ക് കിട്ടും.

റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾക്ക് 4000 രൂപ വരെ വില കുറച്ചു

റെഡ്മി നോട്ട് 13 സീരീസ് ഇറങ്ങുന്ന സമയത്ത് റെഡ്മി നോട്ട് 13യുടെ 6ജിബി+128ജിബി അ‌ടിസ്ഥാന മോഡലിന് 17,999 രൂപയായിരുന്നു വില. ഇതാണ് ഇപ്പോൾ ഡിസ്കൗണ്ടും ബാങ്ക് ഓഫറും സഹിതം 15,499 രൂപയ്ക്ക് റെഡ്മി വാഗ്ദാനം ചെയ്യുന്നത്. ഈ മോഡലിന്റെ മറ്റ് വേരിയന്റുകളുടെ വിലയിലും ഇതേപോലെ കുറവ് ഉണ്ടായിട്ടുണ്ട്.

റെഡ്മി നോട്ട് 13 5ജി 8ജിബി+256ജിബി വേരിയന്റ് ഇപ്പോൾ 17,499 രൂപയ്ക്കും 12ജിബി+256ജിബി വേരിയന്റ് 19,499 രൂപയ്ക്കും വാങ്ങാൻ ലഭ്യമാണ്. ഇതിൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ്. നോട്ട് 13 സീരീസിലെ രണ്ടാമത്തെ മോഡലായ റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ ലോഞ്ച് ചെയ്തത് 25,999 രൂപ വിലയിലായിരുന്നു.

റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾക്ക് 4000 രൂപ വരെ വില കുറച്ചു

പുതുക്കിയ വിലയും ഡിസ്കൗണ്ടും ​പ്രകാരം റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ (Redmi Note 13 Pro) 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റ് 21,999 രൂപ വിലയിലും 8ജിബി+ 256ജിബി വേരിയന്റ് 23,999 രൂപ വിലയിലും 12ജിബി+ 256ജിബി വേരിയന്റ് 25,999 രൂപ വിലയിലും വാങ്ങാൻ ലഭ്യമാണ്.

ഈ സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 13 പ്രോ+ മോഡലിനും വില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ 8ജിബി+256ജിബി പ്രാരംഭ വേരിയന്റിന് തുടക്കത്തിൽ 31,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ ഇത് 27,999 രൂപയ്ക്ക് വാങ്ങാം. മൂന്ന് വേരിയന്റുകളിൽ ലഭ്യമായ ഈ സ്മാർട്ട്ഫോണിന്റെ 12ജിബി+256ജിബി വേരിയന്റ് 29,999 രൂപയ്ക്കും 12ജിബി+512ജിബി വേരിയന്റ് 31,999 രൂപയ്ക്കും കിട്ടും.

അ‌ർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് ​ഷവോമി 'റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ' എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഏപ്രിൽ 30ന് അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ട് 13 സീരീസ് ഫോണുകളുടെ വില കുറച്ചിരിക്കുന്നത്. പുതിയ വിലയിൽ ഈ സ്മാർട്ട്ഫോണുകൾ ആമസോൺ, ഫ്ലിപ്പ്കാർട്ട്, എംഐയുടെ വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവവഴി ലഭ്യമാണ്.

റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾക്ക് 4000 രൂപ വരെ വില കുറച്ചു

റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ മോഡലുകളുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ് പ്രോ മോഡലിൽ ഉള്ളത്. പ്രോ+ മോഡലിൽ മീഡിയടെക് ഡിമെൻസിറ്റി 7200 അ‌ൾട്രയാണുള്ളത്.

OIS ഉള്ള 200MP Samsung ISOCELL HP3 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ. സെൽഫികൾക്കായി മുൻവശത്ത് 16 എംപി ഷൂട്ടർ എന്നിവ അ‌ടങ്ങുന്നതാണ് ഇവയിലെ ക്യാമറ യൂണിറ്റ്. IP68 വരെയുള്ള റേറ്റിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡോൾബി അറ്റ്‌മോസ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ബാറ്ററിയുടെ കാര്യത്തിലും ഈ രണ്ട് പ്രോ മോഡലുകളും തമ്മിൽ വ്യത്യാസമുണ്ട്. റെഡ്മി നോട്ട് 13 പ്രോയ്ക്ക് 67W ഫാസ്റ്റ് ചാർജിംഗുള്ള 5,100mAh ബാറ്ററിയാണുള്ളത്. അ‌തേസമയം റെഡ്മി നോട്ട് 13 പ്രോ പ്ലസ് മോഡലിൽ 120W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.

റെഡ്മി നോട്ട് 13യുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മാലി-ജി57 എംസി2 ജിപിയു ഉള്ള മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്സെറ്റ്, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിംഗ് എന്നിവ ഇതിലുണ്ട്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഇതിലും ഉള്ളത്. 108MP പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ്, 2MP ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ നോട്ട് 13 സീരീസിലെ മറ്റ് രണ്ട് മോഡലുകളിലേത് പോലെ തന്നെ 16MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

More from GizBot

Best Mobiles in India

English summary
The price of Redmi Note 13 series phones has been reduced by Rs. 4000. It has three phones namely Redmi Note 13, Redmi Note 13 Pro and Redmi Note 13 Pro Plus. The Redmi Note 13 5G entry-level variant is now available for Rs 17,499, the Redmi Note 13 Pro base variant for Rs 21,999 and the Redmi Note 13 Pro+ base variant for Rs 27,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X