Home
Mobile

ആർഡിഎക്സ് നായകന്മാരെ പോലെ തീപ്പൊരി മൂവർ സംഘം! റെഡ്മി നോട്ട് 13 സീരീസ് വരുന്നത് 3 വർഷ അ‌പ്ഡേറ്റ് സഹിതം

ആർഡിഎക്സിൽ മൂന്ന് തീപ്പൊരി നായകന്മാർ ഒന്നിച്ച് എത്തുമ്പോൾ ആരാധകർക്കുണ്ടായ ആവേശം ഒന്നു വേറെ തന്നെയാണ്. ഏതാണ്ട് അ‌ത്തരമൊരു ആവേശക്കാഴ്ചയ്ക്ക് ജനുവരി നാലിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. കാരണം അ‌ന്നാണ് റെഡ്മി നോട്ട് 13 ​സീരീസ് (Redmi Note 13 series) ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി 13 സീരീസിൽ റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ എന്നിങ്ങനെ മൂന്ന് മോഡലുകളാണുള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന റെഡ്മി നോട്ട് 13 സീരീസിലും ഈ മൂന്ന് ഫോണുകളും ഉണ്ടാകും.

 റെഡ്മി നോട്ട് 13 സീരീസ്: തീപ്പൊരി മൂവർ സംഘം!

റെഡ്മി 13 സീരീസ് ജനുവരി 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന വാർത്ത ഇതിനകം കമ്പനി തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. ​റെഡ്മി 13 സീരീസിൽ ​മൂന്ന് ഫോണുകൾ ഉണ്ടെങ്കിലും പ്രോ മോഡലുകളിലേക്കാണ് ഇന്ത്യക്കാർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സീരീസിലെ ഏറ്റവും മികച്ച ഈ രണ്ട് ഫോണുകളും ഇന്ത്യയിലെത്തും എന്നാണ് റിപ്പോർട്ട്.

ലോഞ്ച് അ‌ടുത്തുകൊണ്ടിരിക്കെ ഇന്ത്യയിൽ പുറത്തിറങ്ങാൻ പോകുന്ന റെഡ്മി 13 സീരീസ് സംബന്ധിച്ച പല വിവരങ്ങളും ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരുന്നുണ്ട്. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത മോഡലുകൾ ആയതിനാൽത്തന്നെ ഈ ഫോണുകളുടെ ഫീച്ചറുകൾ എല്ലാം ലഭ്യമാണ്. എങ്കിലും റെഡ്മി 13 സീരീസിന്റെ ഇന്ത്യൻ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പഞ്ഞമില്ല.

ഇപ്പോൾ റെഡ്മി നോട്ട് 13 സീരീസിലെ ഒഎസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത്. ടിപ്‌സ്റ്റർ സുധാൻഷു ആംബോർ പറയുന്നതനുസരിച്ച്, ഇന്ത്യയിലും ആഗോള വിപണിയിലും വരാനിരിക്കുന്ന റെഡ്മി നോട്ട് 13 ഫോണുകൾ MIUI 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13 പ്രീ ഇൻസ്റ്റാൾ ചെയ്‌തായിരിക്കും എത്തുക.

നാല് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകൾ ഇന്ത്യയിലെത്തുന്ന റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾക്ക് ഉണ്ടാകുമെന്ന് ടിപ്സ്റ്റർ പറയുന്നു. അ‌തായത്, ആൻഡ്രോയിഡ് 16 വരെ നീളുന്ന മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും സ്മാർട്ട്‌ഫോണുകൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാധാരണയായി രണ്ട് വർഷത്തെ ഒഎസ്​- സുരക്ഷാ അ‌പ്ഡേറ്റുകളാണ് റെഡ്മി വാഗ്ദാനം ചെയ്യാറുള്ളത്. ആ നിലയ്ക്ക് നോക്കിയാൽ കാര്യമായ മാറ്റമാണ് റെഡ്മി 13 സീരീസിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അ‌തേസമയം ഈ ഫോണുകളുടെ ഇന്ത്യയിലെ വില എത്രയായിരിക്കും എന്നതിൽ കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

 റെഡ്മി നോട്ട് 13 സീരീസ്: തീപ്പൊരി മൂവർ സംഘം!

റെഡ്മി നോട്ട് 13 സീരീസിന്റെ പ്രധാന ഫീച്ചറുകൾ: 120 ഹെർട്സ് റിഫ്രഷ് റേറ്റ് സഹിതം റെഡ്മി നോട്ട് 13 ൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്. നോട്ട് 13 പ്രോ, നോട്ട്13 പ്രോ പ്ലസ് എന്നിവയ്ക്ക് 6.67 ഇഞ്ച് 1.5K FHD+ അ‌മോലെഡ് ഡിസ്‌പ്ലേയാണുള്ളത്.

പ്രോസസറുകളുടെ കാര്യമെടുത്താൽ, മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്സെറ്റാണ് സ്റ്റാൻഡേർഡ് മോഡലിൽ ഉള്ളത്. പ്രോ വേരിയന്റിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റും പ്രോ+ മോഡലിൽ ഡൈമെൻസിറ്റി 7200 അൾട്രാ ചിപ്സെറ്റും ആണ് നൽകിയിരിക്കുന്നത്. ഈ സീരീസിലെ എല്ലാ മോഡലുകളിലും 16MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.

റിയർ ക്യാമറകളുടെ കാര്യമെടുത്താൽ, നോട്ട് 13 ൽ 100MP + 2MP ക്യാമറകൾ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. അ‌തേസമയം പ്രോ, പ്രോ പ്ലസ് മോഡലുകളിൽ കുറച്ചുകൂടി ശക്തമായ 200MP + 8MP + 2MP റിയർ ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു.

 റെഡ്മി നോട്ട് 13 സീരീസ്: തീപ്പൊരി മൂവർ സംഘം!

റെഡ്മി നോട്ട് 13 ൽ 12 ജിബി+256 ജിബി വരെ സ്‌റ്റോറേജ് ഉണ്ട്. അതേസമയം, നോട്ട് 13 പ്രോ, നോട്ട് 13 പ്രോ പ്ലസ് എന്നിവ 16GB+512GB വരെ സ്റ്റോറേജുമായാണ് വരുന്നത്. ബാറ്ററിയുടെ കാര്യമെടുത്താൽ, നോട്ട് 13, നോട്ട് 13 പ്രോ+ എന്നിവയിൽ യഥാക്രമം 33W, 120W ഫാസ്റ്റ് ചാർജിംഗ് സഹിതം 5,000mAh ബാറ്ററിയുണ്ട്.

നോട്ട് 13 പ്രോയിൽ 5,100 എംഎഎച്ച് ബാറ്ററിയും 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ആണ് ഉള്ളത്. ഈ ഫോണുകളുടെ ഇന്ത്യയിലെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങളില്ല. എങ്കിലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 13 പ്രോയ്ക്ക് 32,999 രൂപ വിലയുണ്ടാകുമെന്ന് അ‌ടുത്തിടെ പുറത്തുവന്ന ഒരു ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
Tipster reveals that Redmi Note 13 series will arrive in India with 3-year Android update. According to tipster Sudhanshu Ambor, the smartphones will get three years of Android OS updates and four years of security patches up to Android 16. The Redmi Note 13 series will be launched in India on January 4, 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X