ആളാകെ മാറി, മിടുമിടുക്കനായി! റെഡ്മി നോട്ട് 13R ലോഞ്ച് ചെയ്തു, 5ജിയാണ്, വിലയും കുറവാണ്
റെഡ്മി നോട്ട് സ്മാർട്ട്ഫോണുകളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം കൂടി എത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട് 12r മോഡലിന്റെ പിൻഗാമിയായി പുതിയ റെഡ്മി നോട്ട് 13r (Redmi Note 13R ) ചൈനയിൽ ലോഞ്ച് ചെയ്തു. മുൻ മോഡലിനെ അപേക്ഷിച്ച്, ഡിസ്‌പ്ലേ റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് വേഗത തുടങ്ങി നിരവധി കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റവുമായാണ് പുതിയ റെഡ്മി നോട്ട് 13R എത്തിയിരിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറകളും IP53 റേറ്റിങ്ങും അടക്കമുള്ള ഫീച്ചറുകളുമായി താങ്ങാനാകുന്ന വിലയിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 12r-ൻ്റെ പിൻഗാമിയായി എത്തുന്ന റെഡ്മി നോട്ട് 13ആർ മുൻ മോഡലിലെ അതേ ചിപ്സെറ്റ് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. അതായത്, 5ജിയടക്കം സപ്പോർട്ട് ചെയ്യുന്ന സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണുകളിൽ ഉള്ളത്. നോട്ട് 12r-ലേത് പോലെ തന്നെ റെഡ്മി നോട്ട് 13r-ലും 6.79 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്.

ഇതിനകം റെഡ്മി 13R എന്നൊരു സ്മാർട്ട്ഫോൺ റെഡ്മി ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. പേരു കേൾക്കുമ്പോൾ അതിനോട് ചെറിയ സാമ്യം തോന്നുമെങ്കിലും ഇത് റെഡ്മിയുടെ നോട്ട് സീരീസിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോൺ ആണ്. ഇപ്പോൾ ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും റെഡ്മി ഫോണുകളുടെ പറുദീസയായ ഇന്ത്യയിലും ഈ മോഡൽ അധികം വൈകാതെ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റെഡ്മി നോട്ട് 13rന്റെ പ്രധാന ഫീച്ചറുകൾ: 6.79 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2460 x 1080 പിക്‌സൽ റെസലൂഷൻ, 550nit ബ്രൈറ്റ്നസ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, DC ഡിമ്മിംഗ്, TUV Rheinland ഹാർഡ്‌വെയർ ലോ ബ്ലൂലൈറ്റ് സർട്ടിഫിക്കേഷൻ, ഹാർഡ്‌വെയർ റിഥം-ഫ്രണ്ട്ലി സർട്ടിഫിക്കേഷൻ എന്നിവ ഇതിനുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി അഡ്രിനോ ജിപിയു പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. 6GB+128GB, 8GB+128G, 8GB+256GB, 12GB+256GB, 12GB+512GB എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റാം+ സറ്റോറേജ് വേരിയന്റുകളിൽ ഈ റെഡ്മി നോട്ട് 13r ലഭ്യമാകും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 13rൽ ഒരുക്കിയിരിക്കുന്നത്. അതിൽ f/1.8 അപ്പർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP മാക്രോ സെൻസറും അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇതിലെ ആൻഡ്രോയിഡ് വേർഷൻ ഏതാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഹൈപ്പർ ഒഎസ് കസ്റ്റം സ്‌കിൻ ഉണ്ട്.
5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GPS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, പൊടി, ജല പ്രതിരോധത്തിനുള്ള IP53 റേറ്റിംഗ്, സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയും ഉണ്ട്.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,030mAh ബാറ്ററിയാണ് റെഡ്മി നോട്ട് 13r ഹാൻഡ്‌സെറ്റിനുള്ളത്. ബാറ്ററി ശേഷിയുടെയും ചാർജിങ് വേഗതയുടെയും കാര്യത്തിൽ മുൻ മോഡലിൽ നിന്ന് കാര്യമായ മെച്ചപ്പെടുത്തലുകൾ പുതിയ റെഡ്മി നോട്ട് 13rൽ നടത്തിയിട്ടുണ്ട്. 168.60 X 76.28 X 8.22mm വലിപ്പവും 205 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വില: റെഡ്മി നോട്ട് 13R ൻ്റെ 6GB/ 128GB സ്റ്റോറേജ് മോഡലിന് 1,399 യുവാൻ (ഏകദേശം 16,400 രൂപ) ആണ് വില. 8GB/128GB വേരിയൻ്റിന് 1,599 യുവാനും (ഏകദേശം 18,500 രൂപ), 8GB/128GB വേരിയന്റിന് 1,799 യുവാനും (ഏകദേശം 21,100 രൂപ) വില നൽകണം.
റെഡ്മി നോട്ട് 13Rന്റെ 8GB/256GB വേരിയന്റ് 1,999 യുവാൻ (ഏകദേശം 23,400 രൂപ) വിലയിലും 12GB/512GB വേരിയൻ്റ് 2,199 യുവാൻ (ഏകദേശം 25,800 രൂപ) വിലയിലും ലഭ്യമാകും. അധികം വൈകാതെ ഈ ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിലയിൽ ചെറിയ വ്യത്യാസം ഉണ്ടാകുമെങ്കിലും ഫീച്ചറുകൾ സമാനമായിരിക്കും.


Click it and Unblock the Notifications








