Home
Mobile

ഇന്ത്യയിലെത്താൻ പേര് മാറ്റണോ? പേരുമാറ്റ വിരുതനായ 5ജി ഫോൺ വീണ്ടും പേര് മാറ്റി ഇന്ത്യയിലേക്ക്!

ഷവോമി റെഡ്മി 13 സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മോഡലുകൾക്ക് പിന്നാലെ പുതിയതായി റെഡ്മി നോട്ട് 13ആർ പ്രോ ആണ് ഇപ്പോൾ ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

ലോഞ്ചിന് ശേഷവും ഒട്ടനവധി സംശയങ്ങൾ നിലനിൽക്കുന്നു എന്നതാണ് പുതിയ റെഡ്മി നോട്ട് 13ആർ പ്രോ ( Redmi Note 13R Pro)യെ ആളുകളുടെ ചർച്ചകളിലേക്ക് എത്തിക്കുന്നത്. മുൻപ് പുറത്തിറക്കിയ ഒരു ഫോൺ തന്നെ മറ്റൊരു പേരിൽ വീണ്ടും പുറത്തിറക്കുകയാണ് ഷവോമി ചെയ്തിരിക്കുന്നത് എന്ന് ചിലർ പറയുന്നു.

 പേരുമാറ്റ വിരുതനായ 5ജി ഫോൺ വീണ്ടും പേര് മാറ്റി ഇന്ത്യയിലേക്ക്!

ഏതാനും മാസങ്ങൾക്ക് മുൻപാണ് ഷവോമി റെഡ്മി നോട്ട് 13 ലോഞ്ച് ചെയ്തത്. ഇപ്പോൾ അതേ ഹാർഡ്‌വെയർ സവിശേഷതകളോടെ പുതിയ ബാക്ക് പാനൽ ഡിസൈൻ നൽകിയാണ് പുതിയ റെഡ്മി നോട്ട് 13 ആർ പ്രോ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അ‌ധികം ​വൈകാതെ ഈ ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

എന്നാൽ, ഇന്ത്യയിൽ ഇതേ പേരിൽ ആയിരിക്കില്ല, മറിച്ച് പോക്കോ എക്സ്6 നിയോ (POCO X6 Neo) ആയി പേര് മാറിയാകും ഈ ഫോൺ ഇന്ത്യയിൽ എത്തുക എന്ന് മറ്റൊരു റിപ്പോർട്ട് അ‌വകാശപ്പെടുന്നു. എന്നാൽ കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ചിനെപ്പറ്റി കമ്പനിതന്ന അ‌ധികം ​വൈകാതെ പ്രതികരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റെഡ്മി നോട്ട് 13ആർ പ്രോയുടെ പ്രധാന സവിശേഷതകൾ: 6.67 ഇഞ്ച് OLED ഡിസ്‌പ്ലേ, പഞ്ച്-ഹോൾ ഡിസൈൻ, 120Hz വരെ റിഫ്രഷ് റേറ്റ്, 1,000 നിറ്റ്സ് ​ബ്രൈറ്റ്നസ് എന്നിവയോടെയാണ് ഈ 5ജി ഫോൺ എത്തുന്നത്. മാലി-G57 MC2 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6080 ചി​പ്സെറ്റാണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്.

12GB LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 ഔട്ട് ഓഫ് ദി ബോക്‌സിലാണ് റെഡ്മി നോട്ട് 13ആർ പ്രോയുടെ പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ​ഈ റെഡ്മി ഫോണിലുള്ളത്.

 പേരുമാറ്റ വിരുതനായ 5ജി ഫോൺ വീണ്ടും പേര് മാറ്റി ഇന്ത്യയിലേക്ക്!

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറും അ‌ടങ്ങുന്നതാണ് റെഡ്മി നോട്ട് 13ആർ പ്രോയിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിരിക്കുന്നു. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററിയാണ് ഇതിലുള്ളത്.

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഓൺബോർഡ് സെൻസറുകളിൽ ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, ഡിസ്റ്റൻസ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ബ്ലൂടൂത്ത്, ഗ്ലോനാസ്, ഗലീലിയോ, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈഫൈ, ജിപിഎസ് എന്നിവയാണ് റെഡ്മി നോട്ട് 13 ആർ പ്രോയിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

175 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. മിഡ്‌നൈറ്റ് ഡാർക്ക്, മോർണിംഗ് ലൈറ്റ് ഗോൾഡ്, ടൈം ബ്ലൂ നിറങ്ങളിൽ ലഭ്യമാകും. ഒരു ബജറ്റ് 5 ജി സ്മാർട്ട്‌ഫോണായാണ് റെഡ്മി നോട്ട് 13 ആർ പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ 12GB റാം, 256GB സ്റ്റോറേജ് മോഡലിന് 1,999 യുവാൻ (ഏകദേശം 23,200 രൂപ) ആണ് വില.

More from GizBot

Best Mobiles in India

English summary
After the Redmi Note 13 5G, Redmi Note 13 Pro and Redmi Note 13 Pro Plus models, Xiaomi has launched the new Redmi Note 13R Pro smartphone in China. The phone comes with a 6.67-inch OLED display, a punch-hole design, and a refresh rate of up to 120Hz. The MediaTek Dementia 6080 chipset powers this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X