Home
Mobile

പാവങ്ങളെ അ‌ത്ര പെട്ടെന്നൊന്നും റെഡ്മി ​കൈവിടില്ല, പുതിയ റെഡ്മി നോട്ട് 13R ​ലോഞ്ച് ചെയ്തു

വിപണിയിൽ ബജറ്റ് സ്മാർട്ട്ഫോണുകളുടെ വംശം അ‌വസാനിക്കുന്നില്ല, പ്രമുഖ ബ്രാൻഡുകളെല്ലാം ഓരോ മാസവും പുതിയ പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയും ആ പാത പിന്തുടർന്നതോടെ നോട്ട് 12Rൻ്റെ പിൻഗാമിയായി പുതിയ റെഡ്മി നോട്ട് 13R ​ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തു.

മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഒരു ഇടത്തരം സ്മാർട്ട്ഫോൺ എന്ന് വേണമെങ്കിൽ റെഡ്മി നോട്ട് 13R (Redmi Note 13R) നെ വിശേഷിപ്പിക്കാം. എന്നാൽ നിലവിൽ ​ചൈനയിലാണ് ഈ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച് ഈ ഘട്ടത്തിൽ കമ്പനി കാര്യമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

പാവങ്ങളെ അ‌ത്ര പെട്ടെന്നൊന്നും  റെഡ്മി ​കൈവിടില്ല, പുതിയ ഫോൺ റെഡി

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും വളരെ ആകർഷകമായ ഡി​സൈനിലാണ് ഈ ഫോൺ ഒരുക്കിയിരിക്കുന്നത് എന്ന് ഷവോമി വിശദീകരിക്കുന്നു. ത്രീഡി വിഷ്വൽ ഇഫക്ടും സിൽക്കി ഗ്ലാസ് ഫീലും ഈ സ്മാർട്ട്ഫോണിനുണ്ട്. ബജറ്റ് വിലയിൽ എത്തുന്നതിനാലാകാം കാര്യമായ പ്രമോഷനുകളൊന്നും ഇല്ലാതെ വളരെ നിശബ്ദമായാണ് ഷവോമി ഈ റെഡ്മി നോട്ട് 13R അ‌വതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 13R ​(Redmi Note 13R) ന്റെ പ്രധാന ഫീച്ചറുകൾ: 6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. 30/48/50/60/90/120Hz എന്നിങ്ങനെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 550 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

പാവങ്ങളെ അ‌ത്ര പെട്ടെന്നൊന്നും  റെഡ്മി ​കൈവിടില്ല, പുതിയ ഫോൺ റെഡി

അഡ്രിനോ 613 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 അഡ്വാൻസ്ഡ് എഡിഷൻ 4എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ റെഡ്മി സ്മാർട്ട്ഫോണിന്റെ കരുത്ത്. പ്രോസസറിന് പിന്തുണയുമായി, 6GB / 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

മൈക്രോ എസ്ഡി ഉപയോഗിച്ച് റെഡ്മി നോട്ട് 13R ലെ സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനാകും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, ഫയറിംഗ് ലൗഡ് സ്പീക്കർ ഫീച്ചറുകളും ഈ ബജറ്റ് ഫോണിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 13Rൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചർ, 1/2.76″ സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 8എംപി സെൽഫി ക്യാമറയും ഉണ്ട്.

പാവങ്ങളെ അ‌ത്ര പെട്ടെന്നൊന്നും  റെഡ്മി ​കൈവിടില്ല, പുതിയ ഫോൺ റെഡി

5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 18W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയും റെഡ്മി നോട്ട് 13Rൽ ഉണ്ട്.

ഐസ് ക്രിസ്റ്റൽ ബ്ലൂ, സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. റെഡ്മി നോട്ട് 13Rന്റെ 6GB+128GB വേരിയന്റിന് ഔദ്യോഗിക വെബ്‌സൈറ്റിൽ 1399 യുവാൻ (ഏകദേശം 16,435 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 2199 യുവാൻ (ഏകദേശം 25,355രൂപ) ആണ് വില. എന്നാൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇവയുടെ വിലകുറയുമെന്നാണ് പറയപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
The new Redmi Note 13R has been launched in the Chinese market as the successor of the Redmi Note 12R. This Redmi smartphone is powered by Octa Core Snapdragon 4 Gen 2 Advanced Edition 4nm mobile platform with Adreno 613 GPU. The 6GB+128GB variant of the Redmi Note 13R is priced at 1399 Yuan (roughly Rs. 16,435) on the official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X