Home
Mobile

ഈ മുത്തിനെ തട്ടിത്തൂക്കി പോക്കറ്റിലാക്കിക്കോ! റെഡ്മി നോട്ട് 14 5G ഗ്ലാമർ ലുക്കിൽ ഇന്ത്യയിൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 14 5ജിയെ പുത്തൻ രൂപത്തിൽ അ‌വതരിപ്പിച്ചിരിക്കുന്നു. രണ്ട് മാസം മുൻപ്, അ‌തായത് കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് റെഡ്മി നോട്ട് 14 5ജി ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിച്ചത്. അ‌ന്ന് ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാന്റം പർപ്പിൾ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ റെഡ്മി നോട്ട് 14 5ജിയുടെ ഐവീ ഗ്രീൻ കളറിലുള്ള വേരിയന്റ് (Redmi Note 14 5G Ivy Green color variant) ഷവോമി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു.

പുതിയ കളർ ഓപ്ഷനിൽ വാങ്ങാം എന്നതിനൊപ്പം പുതിയ ലോഞ്ച് ഡിസ്കൗണ്ട് സഹിതം മുൻപ് ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ മോഡൽ വാങ്ങാം എന്ന നേട്ടവും ഈ ലോഞ്ചിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുണ്ട്. റെഡ്മി നോട്ട് 14 5ജിയുടെ 6ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി മോഡലിന് 19,999 രൂപയും രൂപയും 8ജിബി + 256ജിബി മോഡലിന് 21,999 രൂപയുമായിരുന്നു വില.

റെഡ്മി നോട്ട് 14 5G ഗ്ലാമർ ലുക്കിൽ ഇന്ത്യയിൽ

ആദ്യം ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന മറ്റ് കളർ വേരിയന്റുകളുടെ അ‌തേ വിലയിൽ തന്നെയാണ് ഇപ്പോൾ ഇറങ്ങിയ പുതിയ കളർ വേരിയന്റും ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ, ലോഞ്ച് ഓഫർ എന്ന നിലയിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 17,999 രൂപ, 18999 രൂപ, 20999 രൂപ എന്നീ വിലകളിൽ ഇപ്പോൾ റെഡ്മി നോട്ട് 14 5ജി വാങ്ങാനാകും.

പുതിയ കളർ വേരിയന്റ് ലഭ്യമായി എന്നതിനപ്പുറം ഈ ഫോണിന്റെ ഫീച്ചറുകളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. താൽപര്യമുള്ളവർക്ക് ഇപ്പോൾ Mi.com-ൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. ICICI, HDFC, J&K, SBI ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്കാണ് 1000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുക.

റെഡ്മി നോട്ട് 14 5G ഗ്ലാമർ ലുക്കിൽ ഇന്ത്യയിൽ

റെഡ്മി നോട്ട് 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ, 2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉണ്ട്.

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആഗോളതലത്തിൽ ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് നോട്ട് 14 5ജി.

IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

റെഡ്മി നോട്ട് 14 5G ഗ്ലാമർ ലുക്കിൽ ഇന്ത്യയിൽ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 14 5ജിയിൽ ഉള്ളത്. 1/1.95 ഇഞ്ച് സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഇതിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 20എംപി ക്യാമറയും ഉണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നീ ഫീച്ചറുകളും റെഡ്മി നോട്ട് 14 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Xiaomi has launched the Ivy Green color variant of its Redmi Note 14 5G for smartphone enthusiasts in India. The 6GB + 128GB model is priced at Rs 18,999, the 8GB + 128GB model is priced at Rs 19,999, and the 8GB + 256GB model is priced at Rs 21,999. However, there is a launch offer of Rs 1000 discount. So, the base model can be purchased for Rs 17,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X