Home
Mobile

ഷവോമി പണി പറ്റിച്ചു! റെഡ്മി നോട്ട് 14 5G സീരീസ് ഇന്ത്യയിൽ; സാധാരണക്കാരുടെ പ്രിയപ്പെട്ടവൻ 'ഇവൻ'

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ഒറ്റയടിക്ക് മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകൾ സമ്മാനിച്ച് ഷവോമി. റെഡ്മിയുടെ ഏറ്റവും പുതിയ നോട്ട് 14 സീരീസ് (Redmi Note 14 series) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G ), റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 ​പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിങ്ങനെ മൂന്ന് കിടിലൻ 5ജി സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്നത് റെഡ്മി നോട്ട് 14 5ജിയാണ്. ഇതിന്റെ 6GB + 128GB അ‌ടിസ്ഥാന മോഡൽ 18,99 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. അ‌തേപോലെ നോട്ട് 14 പ്രോ 24,999 രൂപ അ‌ടിസ്ഥാന വിലയിലും നോട്ട് 14 പ്രോ പ്ലസ് മോഡൽ 30,999 രൂപ അ‌ടിസ്ഥാന വിലയിലുമാണ് എത്തിയിരിക്കുന്നത്. വില കുറവായതിനാൽ ഈ മൂന്ന് മോഡലുകളിൽ സാധാരണക്കാർക്ക് പ്രിയപ്പെട്ടത് നോട്ട് 14 5ജിയായിരിക്കും.

ഷവോമി പണി പറ്റിച്ചു! റെഡ്മി നോട്ട് 14 5G ഇന്ത്യയിൽ

റെഡ്മി നോട്ട് 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആഗോളതലത്തിൽ ഈ ചിപ്സെറ്റ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഇത്.

നോട്ട് 14 5ജിയിൽ 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) 60/90/120Hz റിഫ്രഷ് റേറ്റ് ഉള്ള സൂപ്പർ AMOLED ഡിസ്പ്ലേ, 2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഉണ്ട്.

ഷവോമി പണി പറ്റിച്ചു! റെഡ്മി നോട്ട് 14 5G ഇന്ത്യയിൽ

IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 1/1.95 ഇഞ്ച് സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവയടങ്ങുന്നു. സെൽഫിക്കും മറ്റുമായി 20എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയും ഈ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ നിറങ്ങളിൽ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

ഷവോമി പണി പറ്റിച്ചു! റെഡ്മി നോട്ട് 14 5G ഇന്ത്യയിൽ

റെഡ്മി നോട്ട് 14 5ജിയുടെ 6ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി മോഡലിന് 19,999 രൂപയും രൂപയും 8ജിബി + 256ജിബി മോഡലിന് 21,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് അ‌ടക്കം ലഭ്യമാണ്. ആമസോൺ, mi.com, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Redmi Note 14 5g series has been launched in India. The Redmi Note 14 5G is priced at Rs 18,999 for the 6GB + 128GB model, Rs 19,999 for the 8GB + 128GB model, and Rs 21,999 for the 8GB + 256GB model. However, there is an instant bank discount of Rs 1,000 as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X