Home
Mobile

5G ഫോണാണ്, ഏറ്റവും കുറഞ്ഞ വിലയും! റെഡ്മി നോട്ട് 14 5ജിക്ക് കൊതിപ്പിക്കുന്ന ഡിസ്കൗണ്ട്

റെഡ്മി ഏതാനും മാസങ്ങൾക്ക് മുൻപ് തങ്ങളുടെ നോട്ട് സീരീസിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G). ​ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് സഹിതം ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിലെല്ലാം റെഡ്മി നോട്ട് 14 5ജി വാങ്ങാൻ ലഭ്യമാണ്. ഇവിടങ്ങളിലെല്ലാം ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് കമ്പനി ഇതിനിടയിൽ ഈ സ്മാർട്ട്ഫോണിന്റെ വില കുറച്ചു എന്നർഥം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത്, റെഡ്മി നോട്ട് 14 5ജിയുടെ 6ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി മോഡലിന് 19,999 രൂപയും രൂപയും 8ജിബി + 256ജിബി മോഡലിന് 21,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ആമസോണിലും ഷവോമി വെബ്​സൈറ്റിലും 16999 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റെഡ്മി നോട്ട് 14 5ജിക്ക് കൊതിപ്പിക്കുന്ന ഡിസ്കൗണ്ട്

അ‌തായത് ലോഞ്ച് വിലയെക്കാൾ 2000 രൂപ കുറഞ്ഞ വിലയിലാണ് ഈ പ്ലാറ്റ്ഫോമുകളിൽ റെഡ്മി നോട്ട് 14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ അ‌തായത് 16,590 രൂപയ്ക്കാണ് ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ഷവോമി വെബ്​സൈറ്റിലും ആമസോണിലും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് റെഡ്മി നോട്ട് 14 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 15999 രൂപ എന്ന ഏറ്റവും കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും. ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ നിറങ്ങളിൽ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

റെഡ്മി നോട്ട് 14 5ജിക്ക് കൊതിപ്പിക്കുന്ന ഡിസ്കൗണ്ട്

റെഡ്മി നോട്ട് 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ ഇതിലുണ്ട്.

2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. IMG BXM-8-256 ജിപിയു, 6GB/ 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB /256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും റെഡ്മി നോട്ട് 14 5ജിയിലുണ്ട്.

1/1.95 ഇഞ്ച് സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 20എംപി ഫ്രണ്ട് ക്യാമറയും ഈ റെഡ്മി നോട്ട് 14 5ജിയിൽ ഉണ്ട്.

റെഡ്മി നോട്ട് 14 5ജിക്ക് കൊതിപ്പിക്കുന്ന ഡിസ്കൗണ്ട്

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
Redmi Note 14 5G is now available for Rs 15,999. The base model was launched in India at a price of Rs 18,999. However, the smartphone is now listed on Amazon and Xiaomi's website at a price of Rs 16,999. In addition to the direct discount, a bank discount of Rs 1,000 is also available on these platforms. Therefore, the base model can be purchased for Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X