Home
Mobile

രണ്ട് വിധത്തിൽ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് 14 പ്രോ 5G; ഏറ്റവും വിലക്കുറവിൽ ലഭിക്കുക 'ഇവിടെ'

25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച നിരവധി ഓപ്ഷനുകൾ വിപണിയിലുണ്ട്. അ‌തിൽ റെഡ്മി ആരാധകർക്ക് അ‌നുയോജ്യമായ ഒരു മികച്ച ഓപ്ഷനാണ് റെഡ്മി നോട്ട് 14 പ്രോ 5ജിയും (REDMI Note 14 Pro 5G). കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഷവോമി ഇന്ത്യയിൽ തങ്ങളുടെ റെഡ്മി നോട്ട് 14 സീരീസ് അ‌വതരിപ്പിച്ചു. രണ്ട് സ്മാർട്ട്ഫോണുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. റെഡ്മി നോട്ട് 14 പ്രോയും ഒപ്പം റെഡ്മി നോട്ട് 14 5ജിയും. ഇതിൽ പ്രോ മോഡൽ ഇപ്പോൾ നല്ല വിലക്കുറവിൽ വാങ്ങാൻ അ‌വസരമുണ്ട്.

ഫ്ലിപ്പ്കാർട്ടിലും ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക ​വെബ്​സൈറ്റിലും റെഡ്മി നോട്ട് 14 പ്രോ ഇപ്പോൾ കുറഞ്ഞ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോൾ ഡയറക്ട്, ബാങ്ക് എന്നിങ്ങനെ രണ്ട് വിധത്തിൽ ഇതിന് ഡിസ്കൗണ്ട് ഉണ്ട്.

രണ്ട് വിധത്തിൽ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് 14 പ്രോ 5G

ഫ്ലിപ്പ്കാർട്ടിലും ഷവോമി വെബ്​സൈറ്റിലും 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 23999 രൂപ വിലയിൽ ആണ് റെഡ്മി നോട്ട് 14 പ്രോയുടെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറായി 5% ക്യാഷ്ബാക്ക് ആണ് ഫ്ലിപ്പ്കാർട്ട് അ‌ധികമായി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എക്സ്ചേഞ്ച് ഓഫറും ഉണ്ട്. ഫ്ലിപ്പ്കാർട്ടിലെ ഡീൽ കാണാനായും സ്വന്തമാക്കാനായും REDMI Note 14 Pro 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

റെഡ്മി നോട്ട് 14 പ്രോ 5ജി ഫ്ലിപ്പ്കാർട്ടിനെക്കാൾ വിലക്കുറവിൽ എളുപ്പത്തിൽ വാങ്ങാനാകുക ഷവോമിയുടെ വെബ്​സൈറ്റിലാണ്. ഫ്ലിപ്പ്കാർട്ടിലേത് പോലെ തന്നെ 23999 രൂപ വിലയിലാണ് ഇവിടെയും അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എക്സ്ട്രാ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 21999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും എന്ന നേട്ടമുണ്ട്.

രണ്ട് വിധത്തിൽ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് 14 പ്രോ 5G

റെഡ്മി നോട്ട് 14 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ ആണ് ഈ റെഡ്മി നോട്ട് 14 പ്രോയുടെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയുവും മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമായുള്ള ​ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം (3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

50MP മെയിൻ ക്യാമറ (Sony LYT-600 സെൻസർ, f/1.5 അപ്പർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ (Sony IMX355, f/2.2 അപ്പേർച്ചർ) സെൻസർ, 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോട്ട് 14 പ്രോയിലുള്ളത്. 20എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

രണ്ട് വിധത്തിൽ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് 14 പ്രോ 5G

IP66+ IP68+ IP69 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA (n1/3/5/8/28A/38/40/41/77/78), ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ടൈറ്റൻ ബ്ലാക്ക്, ഫാൻ്റം പർപ്പിൾ , ഐവി ഗ്രീൻ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Redmi Note 14 Pro 5G is now available for Rs 21,999. The launch price of the Redmi Note 14 Pro was Rs 24,999 for the 8GB + 128GB variant and Rs 26,999 for the 8GB + 256GB variant. It is listed on Flipkart and Xiaomi's official website for Rs 23,999. There is a bank discount of Rs 2,000 available on the Xiaomi website. So, the base model can be purchased for Rs 21,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X