റെഡ്മി നോട്ട് 14 5G സീരീസ് ഇന്ത്യയിൽ; ഈ നോട്ട് 14 പ്രോ പിള്ളേർ രണ്ടും വേറെ ലെവൽ ആണ് കേട്ടോ!
റെഡ്മി നോട്ട് 14 5ജി സീരീസ് ഇന്ത്യയിൽ എത്തിയതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. ചൈനയിൽ അവതരിപ്പിക്കപ്പെട്ടപോലെ ഇന്ത്യയിലും റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G ), റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ നോട്ട് 14 5ജി കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കായുള്ളതാണ്. എന്നാൽ ഇതോടൊപ്പം എത്തുന്ന പ്രോ മോഡലുകൾ വിലയിൽ മാത്രമല്ല ഫീച്ചറുകളിലും ഉയരെയാണ്.
റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്.

മാലി-G615 MC2 ജിപിയു സഹിതം, 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ കരുത്താക്കിയാണ് നോട്ട് 14 പ്രോ എത്തിയിരിക്കുന്നത്. അതേസമയം നോട്ട് 14 പ്രോ പ്ലസ് മോഡലിന്റെ കരുത്ത് 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ്, അഡ്രിനോ 720 GPU സഹിതമാണ് ഇത് എത്തുന്നത്.
നോട്ട് 14 പ്രോയിൽ 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും നോട്ട് 14 പ്രോ പ്ലസ് മോഡലിൽ 8 ജിബി / 12 ജിബി റാം, 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഹൈപ്പർഒഎസിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
AI സ്മാർട്ട് ക്ലിപ്പ്, AI ക്ലിയർ ക്യാപ്‌ചർ, AI ഇമേജ് എക്സ്പാൻഷൻ, AI ഇറേസ് പ്രോ, AI കട്ടൗട്ട്, AI സബ്‌ടൈറ്റിലുകൾ, AI ലൈവ് ഇൻ്റർപ്രെറ്റർ, AI ട്രാൻസിലേഷൻ എന്നിങ്ങനെ നിരവധി AI ഫീച്ചറുകളുമായാണ് നോട്ട് 14 പ്രോ മോഡലുകൾ എത്തിയിരിക്കുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ റെഡ്മി നോട്ട് 14 പ്രോ മോഡലിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (Sony LYT-600 സെൻസർ, f/1.5 അപ്പർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ (Sony IMX355, f/2.2 അപ്പേർച്ചർ) സെൻസർ, 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവയാണ് ഉള്ളത്. ഒപ്പം ഫ്രണ്ടിൽ 20എംപി സെൽഫി ക്യാമറയും.
റെഡ്മി നോട്ട് 14 പ്രോ പ്ലസിലെ ട്രിപ്പിൾ റിയർ ക്യാമറകളായി 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, OIS), 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഉള്ളത്. സെൽഫിക്കായി ഇതിലും 20MP ഫ്രണ്ട് ക്യാമറ തന്നെയാണ് നൽകിയിരിക്കുന്നത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA (n1/3/5/8/28A/38/40/41/77/78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്.
റെഡ്മി നോട്ട് 14 പ്രോയിൽ 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററിയും നോട്ട് 14 പ്രോ പ്ലസ് മോഡലിൽ
90W ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററിയും എത്തുന്നു. സ്‌പെക്ടർ ബ്ലൂ, ടൈറ്റൻ ബ്ലാക്ക്, ഫാൻ്റം പർപ്പിൾ (ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിൽ ഈ ഫോണുകൾ വാങ്ങാൻ ലഭ്യമാകും.

റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും ആണ് വില. റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ 8GB + 128GB വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 32,999 രൂപയും, ടോപ്പ് എൻഡ് 12GB + 512GB വേരിയന്റിന് 35,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.
ലോഞ്ച് ഓഫറിന്റെ ഭാഗമായി റെഡ്മി നോട്ട് 14 പ്രോ മോഡുകൾക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ ജിയോ ബെനഫിറ്റ്സും ലഭിക്കും. ഡിസംബർ 13 മുതൽ ഫ്ലിപ്പ്കാർട്ട്, mi.com, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഈ ഫോണുകൾ വാങ്ങാനാകും.


Click it and Unblock the Notifications








