Home
Mobile

നട്ടപ്പുറത്തിന്റെ നടുക്ക് തന്നെ ആയിക്കോട്ടെ! ക്യാമറകൾക്ക് സ്ഥലംമാറ്റം അ‌ടിച്ച് റെഡ്മി നോട്ട് 14 പ്രോ

റെഡ്മി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നാണ് റെഡ്മി നോട്ട് 14 സീരീസ് (Redmi Note 14 series). റെഡ്മി നോട്ട് 13 സീരീസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ലോഞ്ച് ആയത്. അ‌തേപാത പിന്തുടർന്ന് പുതിയ റെഡ്മി നോട്ട് 14 സീരീസ് ഫോണുകൾ അ‌ടുത്തമാസം അ‌വസാനത്തോടെ ലോഞ്ച് ചെയ്യപ്പെടും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. റെഡ്മിയുടെ ഏറെ ജനപ്രിയമായ സ്മാർട്ട്ഫോൺ സീരീസ് ആണ് നോട്ട് സീരീസ്. അ‌തിനാൽത്തന്നെ പുതിയ ഫോണുകൾ ഒരുപാട് ഇറങ്ങുന്നുണ്ടെങ്കിലും നിരവധി പേർ റെഡ്മി നോട്ട് 14 സീരീസിനായി കാത്തിരിക്കുന്നുണ്ട്.

റെഡ്മി നോട്ട് 14 സീരീസിൽ മൂന്ന് സ്മാർട്ട്ഫോണുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലീക്ക് റിപ്പോർട്ടുകളും അ‌ങ്ങനെയാണ് പറയുന്നത്. റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിവയാകും റെഡ്മി നോട്ട് 14 സീരീസിൽ അ‌വതരിപ്പിക്കപ്പെടുക.

ക്യാമറകൾക്ക് സ്ഥലംമാറ്റം അ‌ടിച്ച് റെഡ്മി നോട്ട് 14 പ്രോ

ഇതിൽ റെഡ്മി നോട്ട് പ്രോ മോഡലിനെ ചുറ്റിപ്പറ്റി അ‌ടുത്തകാലത്തായി നിരവധി റിപ്പോർട്ടുകൾ ഓൺ​ലൈനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro) കണ്ടെത്തിയിരുന്നു. അ‌തിനാൽ ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടും എന്ന് ഇതിനകം ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. അ‌തിനാൽത്തന്നെ ഈ ഫോണുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകളും തുടർച്ചയായി വരുന്നുണ്ട്.

ഇപ്പോൾ ടെക് ബോയിലേഴ്സ് റെഡ്മി നോട്ട് 14 പ്രോയുടെ ക്യാമറ ഡി​സൈൻ വെളിപ്പെടുത്തുന്ന ഒരു ചിത്രം ലീക്ക് ചെയ്തിരിക്കുന്നു. ഇതുവരെ കണ്ട റെഡ്മി ഫോണുകളിലെ ക്യാമറ മൊഡ്യൂളുകളിൽ നിന്ന് വ്യത്യസ്തമായ ഡി​സൈനാണ് റെഡ്മി ഇത്തവണ നോട്ട് 14 പ്രോ മോഡലിൽ പരീക്ഷിച്ചിരിക്കുന്നത് എന്ന് ഈ ചിത്രം പറയുന്നു.

ക്യാമറകൾക്ക് സ്ഥലംമാറ്റം അ‌ടിച്ച് റെഡ്മി നോട്ട് 14 പ്രോ

ടെക് ബോയിലേഴ്സ് പുറത്തുവിട്ട് ചിത്രങ്ങൾ പ്രകാരം റെഡ്മി നോട്ട് 14യുടെ ക്യാമറ മൊഡ്യൂൾ ഫോണിന്റെ റിയർ പാനലിന്റെ മധ്യഭാഗത്തായാണ്. ഈ ക്യാമറ മൊഡ്യൂളിന്റെ മൂലകൾ ചെറുതായി വളഞ്ഞ ഡി​സൈനോടുകൂടിയാണ് എത്തുന്നത്. മൂന്ന് ക്യാമറകളും എൽഇഡി ഫ്ലാഷും ഈ ക്യാമറ മൊഡ്യൂളിനുള്ളിൽ നൽകിയിരിക്കുന്നു.

റെഡ്മി നോട്ട് 14 പ്രോയുടെ ഇടതുവശത്ത് പവർ ബട്ടണും വോളിയം കീകളും കാണാം. കറുത്ത നിറമുള്ള റെഡ്മി നോട്ട് 14 വേരിയന്റിന്റെ ചിത്രമാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 14 സീരീസിനെപ്പറ്റി കമ്പനി കാര്യമായ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ട് പറയുന്നത് പുതിയ റെഡ്മി ഫോണുകളിൽ 1.5K AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ്.

റെഡ്മി നോട്ട് 14 പ്രോയ്ക്ക് സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് ആകും നൽകുക. അതേസമയം റെഡ്മി നോട്ട് പ്രോ പ്ലസ് മോഡലിന് മീഡിയടെക് ഡിമെൻസിറ്റി 7350 പ്രോ ചിപ്സെറ്റ് നൽകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. 45W-ഫാസ്റ്റ് ചാർജിങ് ഉണ്ടാകുമെന്നും സൂചനയുണ്ട്. മുൻ മോഡലിൽ 33W ഫാസ്റ്റ് ചാർജിങ്ങാണ് ഉണ്ടായിരുന്നത്.

ക്യാമറകൾക്ക് സ്ഥലംമാറ്റം അ‌ടിച്ച് റെഡ്മി നോട്ട് 14 പ്രോ

അ‌തേസമയം ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ റെഡ്മി നോട്ട് 13 പ്രോയെക്കാൾ താഴെയായിരിക്കും റെഡ്മി നോട്ട് 14 പ്രോ എന്നും റിപ്പോർട്ടുണ്ട്. റെഡ്മി നോട്ട് 13 പ്രോയിൽ 5,100 എംഎഎച്ച് ബാറ്ററി ഉണ്ടായിരുന്നു. എന്നാൽ റെഡ്മി നോട്ട് 14 പ്രോയിലേക്ക് എത്തുമ്പോൾ ഇത് 5,000 എംഎഎച്ച് ബാറ്ററിയായി കുറയുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു.

Image Credit: TechBoiler

More from GizBot

Best Mobiles in India

English summary
Images of the Redmi Note 14 Pro, part of the Redmi Note 14 series, have now leaked online. A render of the Redmi Note 14 Pro shared by TechBoilers shows a redesigned camera module. The camera module is also slightly curved on the sides and not sharp like the previous model. The Redmi Note 14 Pro has a triple camera setup with an LED flash.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X