പ്രോയ്ക്കും മുകളിൽ നിൽക്കുന്ന മോഡൽ! റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ വില കുറഞ്ഞു, കൂടെ ഡിസ്കൗണ്ടും
ഏതാണ്ട് എല്ലാ സെഗ്മെന്റുകളിലും സ്മാർട്ട്ഫോണുകൾ പലതും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നുണ്ട്. മുൻപ് ലഭ്യമായിരുന്ന വിലയെക്കാൾ ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമാകുകയും പുറമേ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയുകയും ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ പരിചയപ്പെട്ടു. ഇപ്പോൾ 30000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്കായി റെഡ്മിയുടെ നോട്ട് 14 പ്രോ സീരീസിലെ പ്രോ മോഡലിനും മുകളിൽ നിൽക്കുന്ന പ്രോ പ്ലസ് 5ജിയുടെ (Redmi Note 14 Pro+ 5G) ഡിസ്കൗണ്ട് വിലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് റെഡ്മി നോട്ട് 14 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ 8GB + 128GB വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 32,999 രൂപയും, ടോപ്പ് എൻഡ് 12GB + 512GB വേരിയന്റിന് 35,999 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ആമസോണിൽ റിയൽമി നോട്ട് 14 പ്രോ പ്ലസ് മോഡലിന്റെ വേരിയന്റുകൾ വളരെ കുറഞ്ഞ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്ന് മാത്രമല്ല കളർ വേരിയന്റുകൾക്ക് അനുസരിച്ച് വില വ്യത്യാസപ്പെടുന്നുമുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് റെഡ്മി നോട്ട് 14 പ്രോ പ്ലസ് അടിസ്ഥാന വേരിയന്റിന്റെ സ്പെക്ടർ ബ്ലൂ കളർ ഓപ്ഷനാണ്.
ഇത് ആമസോണിൽ വെറും 25510 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ലോഞ്ച് വിലയെക്കാൾ ഏകദേശം 5000 രൂപയ്ക്ക് മുകളിൽ വിലക്കുറവിലാണ് ഈ കളർ വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് കളർ ഓപ്ഷനുകളുടെ അടിസ്ഥാന വേരിയന്റുകളുടെ വില നോക്കിയാൽ ഫാന്റം പർപ്പിൾ വേരിയന്റിന് 25800 രൂപയും ടൈറ്റൻ ബ്ലാക്ക് വേരിയന്റിന് 27345 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

അതായത് എല്ലാ കളർ വേരിയന്റിനും 5000 രൂപയ്ക്കടുത്ത് വില കുറച്ചാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന വേരിയന്റ് ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നു. 30000 രൂപ സെഗ്മെന്റിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോൺ വാങ്ങാൻ 25000 രൂപയിൽ താഴെ വില നൽകിയാൽ മതി എന്നത് ഒരു മികച്ച ഡീൽ ആണ്.
താൽപര്യമുള്ളവർക്ക് ആമസോണിലെ റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജിയുടെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
240Hz-ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്. അഡ്രിനോ 720 ജിപിയുവും 8ജിബി/ 12ജിബി റാം, 128ജിബി/ 256ജിബി /512ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം (3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, OIS), 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 20MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+ IP68+ IP69 റേറ്റിങ് എന്നിവയും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA (n1/3/5/8/28A/38/40/41/77/78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി, 90W ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








