Home
Mobile

വില കൂടാഞ്ഞത് തന്നെ ഭാഗ്യം! റെഡ്മി നോട്ട് 14 പ്രോ പ്ലസിന് കിട്ടുന്ന ഡിസ്കൗണ്ടുകൾ

സ്മാർട്ട്ഫോണുകൾക്ക് ഈ മാസം (മാർച്ച്) മുതൽ വില വീണ്ടും കൂടുകയാണ്. വിവോ, സാംസങ്, റിയൽമി, ഐക്യൂ, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ തെരഞ്ഞെടുത്ത മോഡലുകളുടെ വില മാർച്ചിൽ കൂടുമെന്ന് കഴിഞ്ഞ മാസം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിപ് ക്ഷാമത്തെ തുടർന്ന് ചിപ്പുകളുടെ വില ഉയർന്നത് സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് ഉയർത്തിയതാണ് സ്മാർട്ട്ഫോണുകൾക്ക് വില ഉയരാൻ കാരണമെന്നാണ് പൊതുവിൽ പറയപ്പെടുന്നത്. നേരത്തെ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾക്കും ഇത്തരത്തിൽ വില ഉയരുന്നുണ്ട്. കൂടാതെ പുതിയതായി ലോഞ്ച് ചെയ്ത ഫോണുകളും ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വില ഉയർത്തപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

പഴയതോ പുതിയതോ എന്ന ഭേദമില്ലാതെ, ഏത് സ്മാർട്ട്ഫോണിന്റെ വിലയും ഏത് സമയം വേണമെങ്കിലും ഉയരാൻ സാധ്യതയുണ്ട് എന്ന ഒരു സാഹചര്യമാണ് സ്മാർട്ട്ഫോൺ വിപണിയിൽ നിലനിൽക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണുകൾ കണ്ടുകിട്ടുന്നത് തന്നെ ഭാഗ്യമാണ്.

വില കൂടാഞ്ഞത് ഭാഗ്യം! റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ ഡിസ്കൗണ്ടുകൾ

അ‌ത്തരത്തിൽ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro plus 5G). പുതിയ റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ മോഡലിന്റെ വില 37999 രൂപയാണ്, ഇതിന് കാര്യമായ ബാങ്ക് ഡിസ്കൗണ്ടും ഷവോമി സ്റ്റോറിൽ കാണുന്നില്ല.

ഇത്ര ഉയർന്ന വില മുടക്കി റെഡ്മി നോട്ട് 15 പ്രോ പ്ലസ് വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാവുന്ന ഓപ്ഷനാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി. പുതിയ മോഡലിനെക്കാളും പതിനായിരം രൂപയിലധികം വിലക്കുറവിൽ നോട്ട് 14 പ്രോ പ്ലസ് 5ജി ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്.

വില കൂടാഞ്ഞത് ഭാഗ്യം! റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ ഡിസ്കൗണ്ടുകൾ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ റെഡ്മി നോട്ട് ​14 പ്രോ പ്ലസിന്റെ 8GB+ 128GB വേരിയന്റിന് 30,999 രൂപയും 8GB+ 256GB വേരിയന്റിന് 32,999 രൂപയും, ടോപ്പ് എൻഡ് 12GB+ 512GB വേരിയന്റിന് 35,999 രൂപയും ആയിരുന്നു വില. നിലവിൽ ഇത് ഔദ്യോഗിക വെബ്​സൈറ്റിൽ 26999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി വാങ്ങുമ്പോൾ 1750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഷവോമി സ്റ്റോറിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 25249 രൂപ വിലയിൽ ഇത് വാങ്ങാനാകും. നിലവിൽ ഈ ഫോണിന് ലഭ്യമായ മികച്ച ഡീലുകളിലൊന്നാണിത്.

ഫ്ലിപ്പ്കാർട്ടിലും ആമസോണിലും 26999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഇപ്പോൾ ഇല്ല. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ 1350 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 25649 രൂപ വിലയിൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.

വില കൂടാഞ്ഞത് ഭാഗ്യം! റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ ഡിസ്കൗണ്ടുകൾ

പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm പ്രോസസർ, 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, OIS), 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ, 20MP ഫ്രണ്ട് ക്യാമറ, 90W ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP66+ IP68+ IP69 റേറ്റിങ്.

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 240Hz-ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, അഡ്രിനോ 720 ജിപിയു, 8ജിബി/ 12ജിബി റാം, 128ജിബി/ 256ജിബി /512ജിബി സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Redmi Note 14 Pro Plus 5G is now available on the Xiaomi store with a bank discount. When it was launched in India, it was priced at Rs 30,999 for the 8GB+ 128GB variant, Rs 32,999 for the 8GB+ 256GB variant, and Rs 35,999 for the 12GB+ 512GB variant. The phone is now priced at Rs 26,999. With a bank discount of Rs 1,750, it can be purchased for Rs 25,249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X