Home
Mobile

റെഡ്മി നോട്ട് 14 പ്രോ വില കുറഞ്ഞു; പഴയ വില, പുതിയ വില, ഡിസ്കൗണ്ട് വില... എല്ലാം അ‌റിഞ്ഞ് വാങ്ങാം

പുതിയ സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നതിന്റെ തിരക്കിൽ പഴയ സ്മാർട്ട്ഫോണുകൾ പലതും മറവിയിലേക്ക് മായുന്നു. എന്നാൽ ചിലത് വിലക്കുറവ് വാഗ്ദാനം ചെയ്ത് ഇപ്പോഴും പ്രതാപത്തോടെ കത്തിനിൽക്കുന്നു. പ്രത്യേക ഓഫർ സെയിലുകൾ ഒന്നും നടക്കുന്നി​ല്ല എങ്കിലും പല സ്മാർട്ട്ഫോണുകളുടെയും വില ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അ‌തിനാൽത്തന്നെ അ‌വ മുൻപ് ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്നുമുണ്ട്. അ‌ത്തരത്തിൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 14 പ്രോ 5ജി (REDMI Note 14 Pro 5G).

റെഡ്മി നോട്ട് 14 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല, കഴിഞ്ഞ വർഷം ഡിസംബറിലാണ് റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 ​പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിവ അ‌ടങ്ങുന്ന നോട്ട് 14 പ്രോ സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

റെഡ്മി നോട്ട് 14 പ്രോ വില കുറഞ്ഞു; പഴയ വില, പുതിയ വില, ഡിസ്കൗണ്ട് വില

ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും ആയിരുന്നു ലോഞ്ച് വില. പിന്നീട് പലപ്പോഴും ഓഫർ സെയിലുകളിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഈ ഫോൺ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

ഏറ്റവുമൊടുവിൽ നടന്ന ഓഫർ സെയിലിൽപ്പോലും 23999 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരുന്നത്. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നതിനാൽ 21999 രൂപ വിലയിൽ വാങ്ങാൻ സാധിച്ചിരുന്നു. എന്നാലിപ്പോൾ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ ഇത് 21999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിലും ഷവോമി വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നു.

റെഡ്മി നോട്ട് 14 പ്രോ വില കുറഞ്ഞു; പഴയ വില, പുതിയ വില, ഡിസ്കൗണ്ട് വില

അ‌തായത് 3000 രൂപയുടെ ഡയറക്ട് വിലക്കുറവ് റെഡ്മി നോട്ട് 14 പ്രോയ്ക്ക് ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 20999 രൂപ വിലയിൽ വാങ്ങാനാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ സ്മാർട്ട്ഫോണിന് ലഭ്യമാകുന്ന മികച്ച കുറഞ്ഞ വിലയാണ് ഇത്. ടൈറ്റൻ ബ്ലാക്ക്, ഫാൻ്റം പർപ്പിൾ, ഐവി ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ കരുത്തിൽ എത്തിയിട്ടുള്ള ഈ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയുണ്ട്.

മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറ), 20MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമായുള്ള ​ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം (3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

റെഡ്മി നോട്ട് 14 പ്രോ വില കുറഞ്ഞു; പഴയ വില, പുതിയ വില, ഡിസ്കൗണ്ട് വില

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററി, IP66+ IP68+ IP69 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA (n1/3/5/8/28A/38/40/41/77/78), ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Redmi Note 14 Pro has been priced at Rs 24,999 for the 8GB + 128GB variant and Rs 26,999 for the 8GB + 256GB variant. Now the base model is listed on the Xiaomi website and Flipkart at Rs 21,999. There is also a bank discount of Rs 1,000 available. So, you can buy it for Rs 20,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X