വന്നു 3 ഉശിരന്മാർ! റെഡ്മി നോട്ട് 14 പ്രോ സീരീസും റെഡ്മി നോട്ട് 14 5ജിയും ലോഞ്ച് ചെയ്തു
റെഡ്മി ആരാധകരിൽ ആവേശം സൃഷ്ടിച്ച് മൂന്ന് പുത്തൻ സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 14 സീരീസ് (Redmi Note 14 series) എന്ന് ഇവയെ മൊത്തത്തിൽ വിളിക്കാം. എങ്കിലും റെഡ്മി നോട്ട് 14 5ജി (Redmi Note 14 5G ) പ്രത്യേകവും റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിവ റെഡ്മി നോട്ട് 14 പ്രോ സീരീസായുമാണ് എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) 60/90/120Hz റിഫ്രഷ് റേറ്റ് ഉള്ള സൂപ്പർ AMOLED ഡിസ്പ്ലേ, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് നോട്ട് 14 5ജിയുടെ കരുത്ത്. IMG BXM-8-256 ജിപിയുവും ഇതിലുണ്ട്. 6GB/ 8GB/ 12GB LPDDR4X റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/1.7 അപ്പേർച്ചർ, f/2.4 അപ്പേർച്ചറുള്ള 2MP സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും മറ്റുമായി 16എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ് എന്നിവയും റെഡ്മി നോട്ട് 14 5ജിയിൽ ഉണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയും ഈ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റാറി വൈറ്റ്, ഫാൻ്റം ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.
റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ ഫീച്ചറുകൾ: 6.67-ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്.

റെഡ്മി നോട്ട് 14 പ്രോയിൽ 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ര 4nm പ്രൊസസർ ആണ് ഉള്ളത്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും പ്രോ മോഡലിൽ എത്തുന്നു.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലിൽ 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഉള്ളത്. അഡ്രിനോ 720 GPU, 12GB LPDDR4X / 16GB LPDDR5 റാം, 256GB UFS 2.2 / 512GB UFS 3.1 സ്റ്റോറേജ് എന്നിവ ഈ ഫോണിന്റെ ഫീച്ചറുകളിൽപ്പെടുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ പ്രോ മോഡലിൽ 50MP മെയിൻ ക്യാമറ (Sony LYT-600 സെൻസർ, f/1.5 അപ്പർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ (Sony IMX355, f/2.2 അപ്പേർച്ചർ) സെൻസർ, 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.

റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലിൽ 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, OIS), 8MP അൾട്രാ വൈഡ് ആംഗിൾ (Sony IMX355) സെൻസർ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ (സാംസങ് S5KJN1 സെൻസർ) ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
OmniVision OV20B സെൻസറോട് കൂടിയ 20MP ഫ്രണ്ട് ക്യാമറയാണ് ഈ രണ്ട് പ്രോ മോഡലുകളിലും ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66 + IP68 + IP68 റേറ്റിങ് എന്നിവയും ഈ ഫോണുകളിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസിലാണ് ഇവയുടെയും പ്രവർത്തനം.
5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC എന്നിവയാണ് ഈ ഫോണുകിലെ മറ്റ് പ്രധാന ഫീച്ചറുകൾ. നോട്ട് 14 പ്രോയിൽ 45W ഫാസ്റ്റ് ചാർജിങ് സഹിതം 5500mAh ബാറ്ററിയും 4 പ്രോ+ മോഡലിൽ 90W ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററിയും ഉണ്ട്.

റെഡ്മി നോട്ട് 14 പ്രോ ട്വിലൈറ്റ് പർപ്പിൾ, ഫാൻ്റം ബ്ലൂ, മിറർ പോർസലൈൻ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും നോട്ട് 14 പ്രോ+ സ്റ്റാർ സാൻഡ് ഗ്രീൻ, മിറർ പോർസലൈൻ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാണ്. അധികം വൈകാതെ ഈ റെഡ്മി നോട്ട് 14 സീരീസ് ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റെഡ്മി നോട്ട് 14 5ജി വില: 6GB+ 128GB - 1199 യുവാൻ ( ഏകദേശം 14,300 രൂപ), 8GB+ 128GB - 1399 യുവാൻ ( ഏകദേശം 16,685 രൂപ), 8GB+ 256GB - 1499 യുവാൻ ( ഏകദേശം 17,875 രൂപ), 12GB+ 256GB - 1699 യുവാൻ (ഏകദേശം 20,260 രൂപ).
റെഡ്മി നോട്ട് 14 പ്രോ വില: 8GB+ 128GB - 1499 യുവാൻ (ഏകദേശം 17,870 രൂപ), 8GB+ 256GB - 1599 യുവാൻ (ഏകദേശം 19,060 രൂപ), 12GB + 256GB - 1799 യുവാൻ (ഏകദേശം 21,450 രൂപ), 12GB + 512GB - 1999 യുവാൻ (ഏകദേശം 23,835 രൂപ).
റെഡ്മി നോട്ട് 14 പ്രോ പ്ലസ് വില: 12GB + 256GB - 1999 യുവാൻ (ഏകദേശം 23,835 രൂപ), 12GB + 512GB - 2199 യുവാൻ (ഏകദേശം 26,220 രൂപ), 16GB + 512GB - 2399 യുവാൻ (ഏകദേശം 17,870 രൂപ).


Click it and Unblock the Notifications








