വന്നിട്ട് 4 മാസം, അപ്പോളേക്ക് വില കുറഞ്ഞു! റെഡ്മി നോട്ട് സീരീസിലെ സ്പെഷൽ എഡിഷൻ 5G ഫോൺ ഡീൽ
റെഡ്മി ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കുകയും ഓഗസ്റ്റിൽ വിൽപ്പന ആരംഭിക്കുകയും ചെയ്ത സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 14 SE 5G (REDMI Note 14 SE 5G). ഇതിന് ഇപ്പോൾ ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിരിക്കുന്നതിനാൽ ലോഞ്ച് സമയത്തെ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. 15000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. നേരത്തെ ലോഞ്ച് ഡിസ്കൗണ്ട് സഹിതം ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
റെഡ്മി നോട്ട് 14 SE 5G-യുടെ 6GB+ 128GB മോഡൽ 14,999 രൂപ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ലോഞ്ച് ഓഫർ സഹിതം തുടക്കത്തിൽ കുറച്ചുനാൾ 13999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാലിപ്പോൾ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 12999 രൂപ വിലയിൽ ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാലിവിടെ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമല്ല.

ഔദ്യോഗിക സ്റ്റോറിന് പുറമേ ഫ്ലിപ്പ്കാർട്ടിലും റെഡ്മി നോട്ട് 14 SE 5G വാങ്ങാൻ ലഭ്യമാണ്, 13,499 രൂപ വിലയിലാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് ഡിസ്കൗണ്ടിനെക്കാൾ 1500 രൂപ വിലക്കുറവിൽ. ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 1000 രൂപയോളം വില വീണ്ടും കുറയും.
റെഡ്മി നോട്ട് 14 SE 5ജിയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്പ്കാർട്ട് ആണ്. എന്നാൽ ആമസോണിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്, 13,663 രൂപ വിലയിൽ. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 12,163 രൂപ വിലയിൽ ഈ ഫോൺ ആമസോണിൽ നിന്ന് ലഭ്യമാകും.

റെഡ്മി നോട്ട് 14 SE 5ജിയുടെ ഈ വിവിധ ഡീലുകളിൽ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഡീൽ തെരഞ്ഞെടുക്കാം. എല്ലാ ഡീലും ലോഞ്ച് സമയത്തെക്കാൾ കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നുണ്ട്. 162.4×75.7×7.99mm വലിപ്പവും 190g ഭാരവും ഈ ഫോണിനുണ്ട്. ക്രിംസൺ ആർട്ട്, മിസ്റ്റിക് വൈറ്റ്, ടൈറ്റൻ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2 x 2.5GHz കോർടെക്സ് -A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രോസസർ ആണ് റെഡ്മി നോട്ട് 14 SE 5ജിയുടെ കരുത്ത്. 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്.
2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. IMG BXM-8-256 ജിപിയു, 6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 20MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം.
ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ റെസ് ഓഡിയോ സർട്ടിഫൈഡ്, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








