ഒന്നാം തിയതി ഐശ്വര്യമായി വിൽപ്പന തുടങ്ങി റെഡ്മി നോട്ട് 14 SE 5G! വാങ്ങും മുമ്പ് അറിയേണ്ട കാര്യങ്ങൾ ഇതാ
ജൂലൈ അവസാന ആഴ്ചയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട് റെഡ്മി നോട്ട് 14 എസ്ഇ 5ജി ഓഗസ്റ്റ് ഒന്നായ ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഓഗസ്റ്റ് രണ്ടാം ആഴ്ചയിൽ ആണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക എന്ന് മുൻപ് പറയപ്പെട്ടിരുന്നു. എന്നാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് ഇപ്പോൾ പ്രത്യേക ഓഫർ സെയിലുകൾ നടക്കുകയാണ്. ഈ ഓഫർ സെയിലുകളിൽ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഇങ്ങനെ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുന്നതിനിടെയാണ് ഈ റെഡ്മി ഫോണും വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
ഫ്ലിപ്കാർട്ട്, mi.com, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ റെഡ്മി നോട്ട് 14 എസ്ഇ 5ജി (Redmi Note 14 SE 5G) വാങ്ങാൻ ലഭ്യമാണ്. മിസ്റ്റിക് വൈറ്റ്, ടൈറ്റൻ ബ്ലാക്ക്, ക്രിംസൺ ആർട്ട് എന്നീ കളർ ഓപ്ഷനുകളിൽ ഈ റെഡ്മി 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും.

റെഡ്മി നോട്ട് 14 SE 5G-യുടെ 6GB+ 128GB മോഡലിന് 14,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 13999 രൂപ വിലയിൽ ഇത് വാങ്ങാനാകും. എന്നാൽ പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഓഫർ ലഭ്യമാകുക.
ഈ മികച്ച വിലയിൽ റെഡ്മി നോട്ട് 14 SE 5G വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അതിന്റെ പ്രധാന ഫീച്ചറുകൾ കൂടി ഇവിടെ പരിചയപ്പെടുത്താം. ഒക്ട കോർ (2 x 2.5GHz കോർടെക്സ് -A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രോസസർ ആണ് റെഡ്മി നോട്ട് 14 SE 5ജിയുടെ കരുത്ത്.

6.67 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ, 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
IMG BXM-8-256 ജിപിയു, 6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് റെഡ്മി നോട്ട് 14 എസ്ഇ 5ജിയുടെ പ്രവർത്തനം.
1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ക്യാമറയും റെഡ്മി നോട്ട് 14 SE 5ജിയിൽ ഉണ്ട്.

ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ റെസ് ഓഡിയോ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








