Home
Mobile

കണ്ടാൽ മതിപ്പ് തോന്നും! തുടക്കത്തിൽ 13999 രൂപയ്ക്ക് വാങ്ങാം; റെഡ്മി നോട്ട് 14 SE 5G ഇന്ത്യയിൽ എത്തി

ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു, റെഡ്മി നോട്ട് 14 SE 5ജി (Redmi Note 14 SE 5G) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയാവുന്ന നിലയിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ നോട്ട് 14 5ജിയുടെ അതേ സ്പെസിഫിക്കേഷനുകളാണ് ഇതിനുള്ളത്. എന്നാൽ നേട്ടം എന്തെന്നാൽ വില വളരെ കുറവാണ് എന്നതുതന്നെ. ലോഞ്ച് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വെറും 13999 രൂപ വിലയിൽ ഇത് തുടക്കത്തിൽ വാങ്ങാനാകും.

റെഡ്മി നോട്ട് 14 SE 5G യുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ സഹിതം ഈ ഡിസ്പ്ലേ എത്തുന്നു.

തുടക്കത്തിൽ 13999 രൂപയ്ക്ക് വാങ്ങാം; റെഡ്മി നോട്ട് 14 SE 5G ഇന്ത്യയിൽ

ഒക്ട കോർ (2 x 2.5GHz കോർടെക്സ് -A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രോസസർ ആണ് റെഡ്മി നോട്ട് 14 SE 5ജിയുടെ കരുത്ത്. IMG BXM-8-256 ജിപിയുവും ഇതോടൊപ്പം എത്തുന്നു.

6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് റെഡ്മി നോട്ട് 14 എസ്ഇ 5ജിയുടെ പ്രവർത്തനം.

തുടക്കത്തിൽ 13999 രൂപയ്ക്ക് വാങ്ങാം; റെഡ്മി നോട്ട് 14 SE 5G ഇന്ത്യയിൽ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ക്യാമറയും റെഡ്മി നോട്ട് 14 SE 5ജിയിൽ നൽകിയിട്ടുണ്ട്. ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ റെസ് ഓഡിയോ സർട്ടിഫൈഡ്, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.4×75.7×7.99mm വലിപ്പവും 190g ഭാരവും ഇതിനുണ്ട്.

തുടക്കത്തിൽ 13999 രൂപയ്ക്ക് വാങ്ങാം; റെഡ്മി നോട്ട് 14 SE 5G ഇന്ത്യയിൽ

റെഡ്മി നോട്ട് 14 SE 5G-യുടെ 6GB+ 128GB മോഡലിന് 14,999 രൂപയാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് അ‌ല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 13999 രൂപ വിലയിൽ ഇത് വാങ്ങാനാകും. ഓഗസ്റ്റ് 7 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്കാർട്ട്, mi.com, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Redmi Note 14 SE 5G has been launched in India. Its 6GB+ 128GB model is priced at Rs 14,999. However, as part of the launch offer, there is a bank discount of Rs 1000 and an exchange discount of Rs 1000. So, it can be purchased at an initial price of Rs 13,999. The sale will start from August 7. It will be available via Flipkart, mi.com, and retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X