Home
Mobile

ഈ റെഡ്മി 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങേണ്ട, ഷവോമി സ്റ്റോറിൽ അ‌തിനെക്കാൾ വിലക്കുറവ് കിട്ടും

വാല​ന്റൈൻസ് ഡേ കഴിഞ്ഞെങ്കിലും ഫ്ലിപ്പ്കാർട്ടിലെ വാല​ന്റൈൻസ് വീക്ക് സെയിൽ ഡീലുകൾ ഇപ്പോഴും കാണാനാകും. വാല​ന്റൈൻസ് ഡേയ്ക്ക് മുൻപ് ആയാലും ഇപ്പോൾ ആയാലും ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില ഡീലുകൾ അ‌ത്ര ബെസ്റ്റ് ആയിരിക്കില്ല. അ‌തിന് ഒരു ഉദാഹരണമാണ് ഷവോമിയുടെ റെഡ്മി നോട്ട് 14 SE 5ജി (Redmi Note 14 Se 5G). കഴിഞ്ഞ വർഷം ജൂ​ലൈയിലാണ് ഈ റെഡ്മി ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് ഇതിന്റെ 6GB+ 128GB മോഡലിന് 14,999 രൂപയായിരുന്നു വില. ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ 13999 രൂപ വിലയിൽ വാങ്ങാൻ അ‌വസരം ഉണ്ടായിരുന്നു.

ഫ്ലിപ്പ്കാർട്ടിൽ റെഡ്മി നോട്ട് 14 SE 5ജി നിലവിൽ 13999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 700 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇത് 13299 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഡീൽ മികച്ചതാണ് എന്ന് തോന്നും.

ഈ റെഡ്മി 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങേണ്ട

എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ റെഡ്മി നോട്ട് 14 SE ഷവോമിയുടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് ഫ്ലിപ്പ്കാർട്ടിലെക്കാൾ കുറഞ്ഞ വിലയിൽ ഇത് ഷവോമി സ്റ്റോറിൽ വാങ്ങാൻ ലഭ്യമാണ്. 12999 രൂപ വിലയിൽ റെഡ്മി നോട്ട് 14 SE ഷവോമി ലിസ്റ്റ് ചെയ്തിരിക്കുന്നു.

നിലവിൽ ഈ മോഡലിന് ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നും ഷവോമി സ്റ്റോറിൽ ലഭ്യമല്ല. എങ്കിൽപ്പോലും യാതൊരു ബാങ്ക് കാർഡിന്റെയും സഹായമില്ലാതെ തന്നെ ഫ്ലിപ്പ്കാർട്ടിൽ കിട്ടുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാനാകും എന്നത് നേട്ടമാണ്. ​ടൈറ്റൻ ബ്ലാക്, മിസ്റ്റിക് ​വൈറ്റ്, ക്രിംസൺ ആർട്ട് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

ഈ റെഡ്മി 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങേണ്ട

പ്രധാന ഫീച്ചറുകൾ

ക്യാമറയിൽ നിന്ന് തുടങ്ങാം, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോട്ട് 14 SE 5ജിയിൽ ഉള്ളത്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഒപ്പം 20MP ഫ്രണ്ട് ക്യാമറയും ഇതിൽ ഷവോമി നൽകിയിട്ടുണ്ട്.

ഒക്ട കോർ (2 x 2.5GHz കോർടെക്സ് -A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രോസസർ ആണ് റെഡ്മി നോട്ട് 14 SE 5ജിയുടെ കരുത്ത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിൽ ആണ് റെഡ്മി നോട്ട് 14 എസ്ഇ 5ജിയുടെ പ്രവർത്തനം.

120Hz 6.67 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED സ്ക്രീൻ, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 10-ബിറ്റ് കളർ ഡെപ്ത്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. IMG BXM-8-256 ജിപിയു, 6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയുമുണ്ട്.

ഈ റെഡ്മി 5G ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങേണ്ട

45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി, ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
The Redmi Note 14 SE 5G is now available on the Xiaomi store at a lower price than on Flipkart. It is listed at Rs 13,999 on Flipkart. Also, since there is a bank discount of Rs 700, it can be purchased from Flipkart at a price of Rs 13,299. However, it is listed at Rs 12,999 on the Xiaomi store. So, the better deal is on the Xiaomi store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X