Home
Mobile

സൂപ്പർ ക്യാമറയും സൂപ്പർ എഐയുമായി ഇന്ത്യക്കാരുടെ 'സൂപ്പർസ്റ്റാർ' റെഡ്മി നോട്ട് 14 സീരീസ്

സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നുകൂടി ഇന്ത്യയിലേക്ക് എത്തുന്നു, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 14 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് (Redmi Note 14 5G Series India Launch) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 ഡിസംബർ 9ന് റെഡ്മി നോട്ട് 14 സീരീസ് ഫോണുകൾ ഇന്ത്യയിൽ എത്തും. സ്മാർട്ട്ഫോണുകളുമായി ഇന്ത്യക്കാരുടെ ബന്ധം ആഴത്തിൽ കോർത്തിണക്കിയ ബ്രാൻഡാണ് ഷവോമി. അ‌തിൽത്തന്നെ നോട്ട് സീരീസ് വളരെ പ്രശസ്തമാണ്. മാന്യമായ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തുന്ന റെഡ്മി നോട്ട് സീരീസിന് നിരവധി ആരാധകരാണ് ഉള്ളത്.

ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ നോട്ട് 14 സീരീസ് ഇതിനകം തന്നെ ​ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഫോണുകൾ ഇന്ത്യയിലേക്ക് അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതിന്റെ സൂചനകൾ കമ്പനി നൽകുന്നുണ്ടായിരുന്നു. ഇപ്പോൾ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ലോഞ്ച് തിയതി സഹിതമുള്ള ടീസർ പുറത്തിറക്കി ​റെഡ്മി നോട്ട് 14 സീരീസ് ലോഞ്ച് ഷവോമി ഉറപ്പിച്ചിരിക്കുന്നു.

സൂപ്പർ ക്യാമറയും സൂപ്പർ എഐയുമായി റെഡ്മി നോട്ട് 14 സീരീസ്

റെഡ്മി നോട്ട് 14 സീരീസിൽ ആകെ 3 ഫോണുകളാണ് ​ചൈനയിൽ ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിവയാണ് അ‌വ. ഈ മൂന്ന് ഫോണുകളും കമ്പനി ഇന്ത്യയിലും അ‌വതരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.

'സൂപ്പർ ക്യാമറ', സൂപ്പർ AI' എന്ന ടാഗ് ​ലൈനോടുകൂടിയാണ് റെഡ്മി നോട്ട് 14 സീരീസിന്റെ വരവ് ഷവോമി വെളിപ്പെടുത്തിയിരിക്കുന്നത്. അ‌തിനാൽ, മികച്ച ക്യാമറകളും എഐ ഫീച്ചറുകളും സഹിതമാകും ഈ സീരീസ് എത്തുക എന്ന് പ്രതീക്ഷിക്കാം. ടീസറിൽ സ്മാർട്ട്‌ഫോണുകളിലെ പുതിയ സ്‌ക്വിക്കിൾ ക്യാമറ മൊഡ്യൂളും കാണിക്കുന്നുണ്ട്.

സൂപ്പർ ക്യാമറയും സൂപ്പർ എഐയുമായി റെഡ്മി നോട്ട് 14 സീരീസ്

​ചൈനയിൽ അ‌വതരിപ്പിച്ച നോട്ട് 14 സീരീസ് ഫോണുകളുടെ അ‌തേ ഡി​സൈൻ തന്നെയാകും ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന നോട്ട് 14 സീരീസിലും ഉണ്ടാകുക. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും റെഡ്മി നോട്ട് 14 സീരീസിൽ പൊതുവായി ഉണ്ടാകും.

സ്റ്റാന്റേഡ് റെഡ്മി നോട്ട് 14 മോഡൽ മീഡിയടെക് ഡിമെൻസിറ്റി 7025 അ‌ൾട്ര പ്രൊസസർ കരുത്താക്കിയാകും എത്തുക. മറ്റ് രണ്ട് മോഡലുകളിൽ പ്രോ മോഡൽ സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്സെറ്റും പ്രോ പ്ലസ് മോഡൽ സ്നാപ്ഡ്രാഗൺ ഡിമെൻസിറ്റി 7300 അൾട്രാ ചിപ്സെറ്റും കരുത്താക്കും എന്നാണ് റിപ്പാർട്ടുകൾ പറയുന്നത്.

ക്യാമറകളുടെ കാര്യമെടുത്താൽ, റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ വേരിയൻ്റുകളിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ടാകും. മൂന്നാമത്തെ ക്യാമറ വ്യത്യസ്തമായിരിക്കും. പ്രോ പ്ലസ് മോഡലിൽ 50-മെഗാപിക്സൽ പോർട്രെയിറ്റ് ടെലിഫോട്ടോ ലെൻസും പ്രോ മോഡൽ 2-മെഗാപിക്സൽ മാക്രോ സെൻസറുമാകും ഉണ്ടാകുക.

സൂപ്പർ ക്യാമറയും സൂപ്പർ എഐയുമായി റെഡ്മി നോട്ട് 14 സീരീസ്

ബാറ്ററിയുടെ കാര്യത്തിലും റെഡ്മി നോട്ട് 14 പ്രോ മോഡലുകൾ തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. നോട്ട് 14 പ്രോ+ പ്ലസ്മോഡലിൽ 90W ഫാസ്റ്റ് ചാർജിങ് സഹിതം 6,200mAh ബാറ്ററിയും പ്രോ മോഡലിൽ 44W ഫാസ്റ്റ് ചാർജിങ്ങുള്ള 5,500mAh ബാറ്ററിയും ആണ് ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അ‌തേസമയം ഇന്ത്യയിൽ റെഡ്മി നോട്ട് 14 സീരീസ് ലോഞ്ച് ചെയ്യുന്ന തീയതിക്ക് അ‌പ്പുറം മറ്റൊരു വിവരവും ഷവോമി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഈ ഫോണുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ 20000 രൂപ പ്രാരംഭ വിലയിൽ റെഡ്മി നോട്ട് 14 സീരീസ് എത്തുമെന്നാണ് കരുതപ്പെടുന്നത്.

Best Mobiles in India

English summary
Redmi Note 14 series Indian launch date announced. Redmi Note 14 series phones will arrive in India on December 9, 2024. Xiaomi has revealed the arrival of the Redmi Note 14 series with the tagline ‘Super Camera’, ‘Super AI’. The teaser also shows the new squircle camera module on the smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X