ഷവോമി കട്ടക്കലിപ്പിൽ ! 200 മെഗാപിക്‌സൽ ക്യാമറയുള്ള Redmi Note 14s വിപണിയിൽ
സ്മാർട്ട് ഫോൺ വിപണിയിൽ ഇപ്പോൾ ക്യാമറയാണ് ട്രൻഡ്. മികച്ച ക്യാമറാ ഫീച്ചറുകളുമായിട്ടാണ് പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിക്കുന്നത്. ഇപ്പോഴിതാ 200 മെഗാപിക്‌സൽ ക്യാമറയുള്ള Redmi Note 14s വിപണിയിലെത്തിയിരിക്കുകയാണ്. നേരത്തെ വിവോ X200 പ്രോ 5ജി 200 മെഗാപിക്‌സൽ ക്യാമറയുമായി പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിലോടെയായിരിക്കും വിവോയുടെ ഇ ക്യാമറാ ഫോണിന്റെ രംഗപ്രവേശനം. ഇതിന് കനത്ത വെല്ലുവിളിയായി അതിന് മുന്നേ തന്നെ 200 മെഗാപിക്‌സൽ ക്യാമറയുള്ള ഷവോമി 15 അൾട്ര പുറത്തിറക്കി ഷവോമി തന്നെ ഞെട്ടിച്ചിരുന്നു. എന്നാൽ ഒന്നല്ല, രണ്ട് ആയുധങ്ങൾ തങ്ങൾക്കുണ്ടെന്ന് കാണിക്കാനായി ഷവോമി സബ്‌സിഡിയറിയിൽ നിന്നുള്ള 4G കണക്റ്റിവിറ്റിയുള്ള പുതിയ സ്മാർട്ട്ഫോണായി റെഡ്മി നോട്ട് 14 എസ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
MediaTek Helio G99-Ultra ചിപ്സെറ്റാണ് റെഡ്മി നോട്ട് 14 എസിന് കരുത്ത് പകരുന്നത്. 200-മെഗാപിക്‌സൽ പിൻ ക്യാമറയും 6.67-ഇഞ്ച് AMOLED സ്‌ക്രീനും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP64 റേറ്റിംഗും ഇതിന് ലഭിച്ചിട്ടുണ്ട്. 67Wൽ ചാർജ് ചെയ്യാൻ കഴിയുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു.

ചെക്ക് റിപ്പബ്ലിക്കിൽ റെഡ്മി നോട്ട് 14 എസിന്റെ വില CZK 5,999 (ഏകദേശം 22,700 രൂപ) ആണ്. ഉക്രെയ്‌നിൽ ഈ സളമാർട്ട് ഫോണിന് UAH 10,999 (ഏകദേശം 23,100 രൂപ) ആണ് വില. ഓറോറ പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഇരു രാജ്യങ്ങളിലും ഇത് വാങ്ങാൻ ലഭ്യമാണ്.
ഡ്യുവൽ സിം (നാനോ+നാനോ) ആണ് കണക്ടിവിറ്റി വരുന്നത്. ഷവോമിയുടെ ഹൈപ്പർ ഒഎസ് സ്‌കിൻ മുകളിൽ പ്രവർത്തിക്കുന്നുണ്ട്. റെഡ്മി നോട്ട് 13 പ്രോ 4G യുടെ റീബാഡ്ജ് ചെയ്ത പതിപ്പായിട്ടാണ് റെഡ്മി നോട്ട് 14 എസ് പുറത്തിറക്കിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സലുകൾ) അമോലെഡ് സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.
റെഡ്മി നോട്ട് 13 പ്രോ 4G-യിൽ ഉപയോഗിക്കുന്ന അതേ ചിപ്സെറ്റായ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G99അൾട്രാ SoC ആണ് കമ്പനി റെഡ്മി നോട്ട് 4s-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 8GB+256GB വേരിയൻറിൽ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇതിന്റെ ഏറ്റവും പ്രധാനം ക്യാമറ തന്നെയാണ്. 200-മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഇതിൽ യഥാക്രമം 8-മെഗാപിക്‌സലിന്റെയും 2-മെഗാപിക്‌സലിന്റെയും അൾട്രാവൈഡ്, മാക്രോ ക്യാമറകളും ഉണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 16-മെഗാപിക്‌സലിന്റെ ക്യാമറയുണ്ട്. 2031 വരെ സുരക്ഷാ അപ്ഡേറ്റുകൾ ഈ ഫോണിൽ ലഭിക്കുമെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഈ സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുതിയ കളർ ഓപ്ഷനിൽ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, NFC, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് റെഡ്മി നോട്ട് 14 എസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഈ സ്മാർട്ടിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. ഇതിന് IP64 റേറ്റിംഗും 67W ചാർജിംഗുള്ള 5,000mAh ബാറ്ററിയും ഉണ്ട്. 161.1×74.95×7.98mm എന്ന സൈസിലാണ് റെഡ്മി നോട്ട് 14 എസിന് വിപണിയിലെത്തയിട്ടുള്ളത്. 179 ഗ്രാം ഭാരമാണ് ഈ ഫോണിന് വരുന്നത്.


Click it and Unblock the Notifications








